by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
നെടുമങ്ങാട്: കരുപ്പൂര് വില്ലേജ് ഓഫിസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 12,000 രൂപയും ഒരു ഫയലിനുള്ളിൽ നിന്ന് മദ്യം അടങ്ങുന്ന കുപ്പിയും കണ്ടെടുത്തു. ഓഫിസിൽ നടക്കുന്ന അഴിമതികൾ സംബന്ധിച്ച് നൽകിയ പരാതിയെ തുടർന്നു നടത്തിയ റെയ്ഡിലാണ് പണവും മദ്യവും പിടികൂടിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് തിരുവനന്തപുരം വിജിലൻസ് ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ട് ഓഫിസിൽ പരിശോധന തുടങ്ങിയത്. വിജിലൻസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ വില്ലേജോഫീസർ പ്രദീപ് കുമാറും അഞ്ച് ജീവനക്കാരും ഹാജരുണ്ടായിരുന്നു. സ്റ്റോർ റൂമിലെ അലമാരയ്ക്കുള്ളിൽ ഫയൽ പരിശോധിക്കുന്നതിനിടെയാണ് ഫയലിനുള്ളിൽ പൊതിഞ്ഞ നിലയിൽ മദ്യമടങ്ങിയ കുപ്പി കാണപ്പെട്ടത്. ആരോ പാരിതോഷികമായി നൽകിയതാകാമെന്നാണ് സംശയിക്കുന്നത്.
ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലെ മേശവലിപ്പിൽ നിന്നാണ് കണക്കിൽപ്പെടാതെ 12,000 രൂപ പിടിച്ചെടുത്തത്. ഒരു ടിഫിൻ ബോക്സിൽ സൂക്ഷിച്ച നിലയിൽ ചെറിയ തുകകളുടെ നോട്ടുകളും കണ്ടെടുത്തു. പോക്കുവരവിനും ഭൂമി തരം മാറ്റുന്നതിനും മറ്റുമായി ഇടനിലക്കാർ മുഖേന വ്യാപകമായി ജീവനക്കാർ പണം വാങ്ങുന്നതായി ജില്ല കലക്ടർക്ക് മൂന്നു മാസം മുമ്പ് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് വിജിലൻസിന് പരാതി കൈമാറിയത്.
ഏഴു പേരടങ്ങിയ വിജിലൻസ് ടീം രാത്രി 8.30 ഓടെയാണ് പരിശോധന അവസാനിപ്പിച്ചത്. ഇൻസ്പെക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിന്റെ റിപ്പോർട്ട് ഇന്നുതന്നെ വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.


by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നാം തീയതി മുതല്‍ അധ്യാപനം നിര്‍ത്തിവയ്ക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംസിടിഎ അറിയിച്ചു. അതിന് അടുത്ത ആഴ്ച മുതല്‍ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം
ഒപി ബഹിഷ്‌കരണം, അടിയന്തരസേവനം ഒഴികെയുള്ള ചികിത്സനിര്‍ത്തിവയ്ക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ ചെയ്തിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനം. ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശ്ശിക നല്‍കുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, കൂടുതല്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പടെ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. നിരവധി തവണ സമരം ചെയ്്തിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മക നടപടിയും ഉണ്ടായില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുന്നതോടെ മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.


by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
മുംബൈ സ്വദേശി ജീവൻ (21), ജയേഷ് കുമാർ (22), വിശ്വ (21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ പ്രധാന ബീച്ചിലാണ് സംഭവം. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ യുവാക്കൾ കടലിൽ ഒഴുക്കുള്ള സ്ഥലത്ത് കുളിക്കാനിറങ്ങുകയും അടിയൊഴുക്കിൽപ്പെടുകയുമായിരുന്നു. തിരയിൽപ്പെട്ടവരെ ലൈഫ് ഗാർഡുകളായ രാഹുൽ, ഷാജി, സൂപ്പർവൈസർ ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചു.


by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കെ മഹേഷ്, വികസനകാര്യ ചെയർപേഴ്സണായി ഷിഗ്ദ പി എസ്, ആരോഗ്യ വിദ്യാഭാസ ചെയർ ചെയർപേഴ്സണായി രേഖ അജികുമാറിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി ഷൈനിയെയും വൈസ് പ്രെസിഡന്റായി ബിജു പൂവണത്തും മൂടിനെയും നേരെത്തെ തെരഞ്ഞെടുത്തിരുന്നു.


by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ ജില്ലകളെ വിഭജിച്ച് പുതുതായി അഞ്ചു ജില്ലകളെങ്കിലും രൂപീകരിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പുണ്ട്. കേരളീയന്‍ എന്ന നിലയില്‍ തന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഇതെന്റെ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എന്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുന്‍കൂട്ടി വ്യക്തമാക്കുന്നു എന്നും ബല്‍റാം വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണ്. ഒരു കേരളീയന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവയ്ക്കട്ടെ. ഇതെന്റെ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എന്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുന്‍കൂട്ടി വ്യക്തമാക്കുന്നു.
കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പുണ്ട്:
1) ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.
2) എറണാകുളം, തൃശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം.
3) മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് പുതിയ ജില്ലകള്‍ക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം.
4) കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കിടയില്‍ ഒരു പുതിയ ജില്ല കൂടി ആവാം.


by Midhun HP News | Jan 8, 2026 | Latest News, കായികം, ജില്ലാ വാർത്ത
സിഡ്നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഓസീസ് സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സിന്റെ ലീഡ് ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ അഞ്ച് മത്സര പരമ്പര ഓസീസ് 4- 1ന് സ്വന്തമാക്കി. സ്‌കോര്‍: ഇംഗ്ലണ്ട് 384, 342, ഓസ്ട്രേലിയ 567, 161/5.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് അവസാനിച്ച ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റ്, കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ചരിത്രം കുറിച്ചു. 1946-47 ലെ ആഷസ് ടെസ്റ്റില്‍ സിഡ്‌നി ഗ്രൗണ്ടില്‍ എത്തിയ കാണികളുടെ റെക്കോര്‍ഡ് ആണ് പഴംങ്കഥയായത്. അന്ന് കളി കാണാന്‍ എത്തിയത് 195,253 പേരായിരുന്നെങ്കില്‍ ഇത്തവണ സിഡ്‌നി ഗ്രൗണ്ടില്‍ ആഷസിലെ അവസാനമത്സരം കാണാന്‍ എത്തിയത് 211,032 പേരാണ്.
183 റണ്‍ പിറകിലായിട്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ക്ഷമയോടെ ബാറ്റ്ചെയ്ത സെഞ്ചുറി ജേക്കബ് ബേതലിന്റെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 265 പന്തുകള്‍ നേരിട്ട താരം 154 റണ്‍സെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 26 റണ്‍സ് കൂട്ടിചേര്‍ക്കും മുമ്പ് ജേക്കബ് ബേതലിനെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തെ പുറത്താക്കിയത്. ഇതോടെ ഇംഗ്ലണ്ട് പ്രതിരോധം അവസാനിച്ചു. 342ന് ടീം ഓള്‍ഔട്ടായി.
ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും മാത്രമാണ് ജേക്കബ് ബെതെലിസ് പിന്തുണ നല്‍കിയത്. ജോ റൂട്ട്(6), സാക് ക്രോളി(1), ബെന്‍ സ്റ്റോക്സ്(1), വില്‍ ജാക്സ്(0) എന്നിവര്‍ക്കൊന്നും പിടച്ചുനില്‍ക്കാനായില്ല. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍ കരസ്ഥമാക്കി. 50.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഓസീസ് അനായാസ ജയം കരസ്ഥമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിനും സ്റ്റീവ് സ്മിത്തിനും രണ്ടാം ഇന്ന്ങിസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡ് 29 റണ്‍സിനും സ്മിത്ത് 12 റണ്‍സിനും പുറത്തായി. മര്‍നസ് ലാബുഷെയ്ന്‍ 37 ജാക്ക് വെതറാള്‍ഡ് 34 റണ്‍സിനും ഉസ്മാന്‍ ഖവാജ ആറ് റണ്‍സിനും പുറത്തായി.


Recent Comments