ഭാരതീയ വ്യാപാര വ്യവസായി സംഘം ചാണക്യ ജയന്തി സമർപ്പണ ദിനം ആഘോഷിച്ചു

ഭാരതീയ വ്യാപാര വ്യവസായി സംഘം ചാണക്യ ജയന്തി സമർപ്പണ ദിനം ആഘോഷിച്ചു

ഭാരതീയ വ്യാപാര വ്യവസായി സംഘം ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ധർമ്മാധിഷ്ഠിത വ്യാപാരം ന്യായാധിഷ്ഠിത ലാഭാർത്ഥം എന്ന മുദ്രാവാക്യം ഉയർത്തി ചാണക്യ ജയന്തി സമർപ്പണ ദിനം ആഘോഷിച്ചു. ഭാരതീയ വ്യാപാര വ്യവസായി സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എസ്. ശശിധരൻ നായർ അധ്യക്ഷനായി. സജിത് പ്രസാദ്, രാജേഷ് മാധവൻ, ഗോപകുമാർ, പ്രസന്നകുമാർ, കുമാർ, സുജിത്ത്, വേണുഗോപാൽ, ഗോപകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കിയെന്ന് മേയർ ആര്യ

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കിയെന്ന് മേയർ ആര്യ

തിരുവനന്തപുരം: മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തുടർച്ചയായ രണ്ടാം വർഷവും തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൊട്ടാരക്കരയിൽ നടന്ന തദ്ദേശദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

പുരസ്കാരം നഗരത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്ന് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഈ പുരസ്‌കാര വിജയം നഗരസഭയുടെ ഉത്തരവാദിത്വം കൂട്ടുകയാണ് ചെയ്യുന്നത്. ആ ഉത്തരവാദിത്വം നിറവേറ്റുമെന്ന് ഈ അവസരത്തിൽ ഉറപ്പ് നൽകുന്നുവെന്നും ആര്യാ രാജേന്ദ്രൻ കുറിച്ചു.സ്വരാജ് ട്രോഫി പുരസ്‌കാര വിജയത്തിന് വേണ്ടി പ്രയത്നിച്ച ഡെപ്യൂട്ടി മേയർ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാർ/ചെയർപേഴ്സൻമാർ, കൗൺസിലർമാർ, സെക്രട്ടറി, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാപേർക്കും നന്ദി അറിയിക്കുന്നുവെന്നും മേയർ കുറിച്ചു.

ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്….

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തുടർച്ചയായ രണ്ടാം വർഷവും തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കി. കൊട്ടാരക്കരയിൽ വെച്ചു സംഘടിപ്പിച്ച തദ്ദേശദിനാഘോഷ പരിപാടിയിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഈ പുരസ്കാരം നഗരത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നു. ഈ പുരസ്‌കാര വിജയം നഗരസഭയുടെ ഉത്തരവാദിത്വം കൂട്ടുകയാണ് ചെയ്യുന്നത്. ആ ഉത്തരവാദിത്വം നിറവേറ്റുമെന്ന് ഈ അവസരത്തിൽ ഉറപ്പ് നൽകുന്നു.

സ്വരാജ് ട്രോഫി പുരസ്‌കാര വിജയത്തിന് വേണ്ടി പ്രയത്നിച്ച ഡെപ്യൂട്ടി മേയർ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാർ/ചെയർപേഴ്സൻമാർ, കൗൺസിലർമാർ, സെക്രട്ടറി, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാപേർക്കും നന്ദി അറിയിക്കുന്നു.

മൊബൈല്‍ തിരികെ നല്‍കാത്തതിന് അമ്മാവനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി ഇന്റര്‍നെറ്റിന് അടിമയെന്ന് പൊലീസ്

മൊബൈല്‍ തിരികെ നല്‍കാത്തതിന് അമ്മാവനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി ഇന്റര്‍നെറ്റിന് അടിമയെന്ന് പൊലീസ്

മറയൂര്‍: ഇടുക്കിയില്‍ റിട്ട. എസ്‌ഐയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരീ പുത്രന്‍ അരുണ്‍ ഇന്റര്‍നെറ്റിന് അടിമയെന്ന് പൊലീസ്. ഇന്നലെ വൈകീട്ട് മറയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം.തമിഴ്‌നാട്ടില്‍ എസ്‌ഐ ആയിരുന്ന മറയൂര്‍ സ്വദേശി പി.ലക്ഷ്മണന്‍(60) ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിക്കും മുമ്പേ ലക്ഷ്മണന്‍ മരിക്കുകയായിരുന്നു.

പിടിച്ചുവാങ്ങിയ മൊബൈല്‍ തിരികെ നല്‍കാത്തതിന് അമ്മാവനായ ലക്ഷ്മണനെ അരുണ്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. മറ്റു കുടുംബ പ്രശ്‌നങ്ങളും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു.

ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി, കഴുത്തു മുറുകി യുവതി മരിച്ചു

ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി, കഴുത്തു മുറുകി യുവതി മരിച്ചു

പാലക്കാട്: ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന വിജയമന്ദിരത്തില്‍ രജിത (40) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭര്‍ത്താവ് വിജയരാഘവന്‍ മീറ്റ്‌നയില്‍ നടത്തുന്ന ഹോട്ടലില്‍ വച്ചാണ് രജിതയുടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി അപകടം ഉണ്ടായത്. രജിതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍, പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ കുരുങ്ങുകയായിരുന്നു.

സംഭവസമയത്തു വിജയരാഘവൻ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തിയത്. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രജിത ഇന്നലെ രാത്രിയാണു മരിച്ചത്.

കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തു നിന്ന്?; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തു നിന്ന്?; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതില്‍ നിര്‍ണായക സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതികളിലേക്ക് വെളിച്ചം വീശുന്ന തുമ്പ് ലഭിച്ചത്.

കോയിക്കല്‍ പള്ളിയറക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും

കോയിക്കല്‍ പള്ളിയറക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും

ആറ്റിങ്ങല്‍: ആലംകോട് കവലയൂര്‍ അമ്പലത്തുംപണ കോയിക്കല്‍ പള്ളിയറക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. രാവിലെ 7.30 ന് അഖണ്ഡനാമജപം, ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 8 ന് സിനിമാറ്റിക് ഡാന്‍സ്, 9 ന് നാടന്‍പാട്ട്: തിരുആറാട്ട്. 21 ന് രാവിലെ 11 ന് കലശകളഭാഭിഷേകം, ഉച്ചയ്ക്ക് 12 ന് നാഗരൂട്ട്, 1 ന് അന്നദാനം, രാത്രി 9.30 ന് ഗാനമേള. 22 ന് രാവിലെ 8 ന് പൊങ്കാല, വൈകീട്ട് 4.30 ന് ക്ഷേത്രനടയില്‍ പറയിടീല്‍, 5.30 ന് എഴുന്നള്ളത്ത്, 6.30 ന് സംഗീതസദസ്സ്, രാത്രി 9.30 ന് നൃത്തസംഗീതനാടകം: മായാഭഗവതി, 12.30 ന് ആകാശദീപക്കാഴ്ച.