പരുത്തിയ്ക്കല്‍ മഹാനടന്‍ തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി

പരുത്തിയ്ക്കല്‍ മഹാനടന്‍ തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി

വക്കം: കടയ്ക്കാവൂര്‍ പരുത്തിയ്ക്കല്‍ മഹാനടന്‍ തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. നാളെ രാവിലെ 7.30 ന് മഹാമൃത്യുഞ്ജയഹോമം, 10 ന് പ്രതിഷ്ഠാവാര്‍ഷികപൂജ, വൈകീട്ട് 4.30 ന് പൊങ്കാല, രാത്രി 7.30 ന് പുപ്പട, 8 ന് ശീവേലി.

പരുത്തിയ്ക്കല്‍ മഹാനടന്‍ തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി

മണ്ണൂര്‍ക്കാവ് ഭദ്രാദേവീക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കമായി

ആറ്റിങ്ങല്‍: ആലംകോട് മണ്ണൂര്‍ഭാഗം മണ്ണൂര്‍ക്കാവ് ഭദ്രാദേവീക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. 21 ന് രാവിലെ 8.30 ന് സമൂഹപൊങ്കാല, 10.30 ന് നാഗരൂട്ട്, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകീട്ട് 5.30 ന് ഘോഷയാത്ര, രാത്രി 7 ന് ആകാശദീപക്കാഴ്ച, 12 ന് ഗുരുസി.

പരുത്തിയ്ക്കല്‍ മഹാനടന്‍ തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി

വെള്ളല്ലൂര്‍ വിട്ടിയോട് ഭദ്രാദേവീക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ തുടക്കമാകും

കിളിമാനൂര്‍: വെള്ളല്ലൂര്‍ വിട്ടിയോട് ഭദ്രാദേവീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. രാവിലെ 7.30 ന് മഹാമൃത്യുഞ്ജയഹോമം, 8.30 ന് കലശപൂജ, ഉച്ചയ്ക്ക് 12 ന് അന്നദാനം. വൈകീട്ട് 5.30 ന് ഉദ്ഘാടനസമ്മേളനവും ആധ്യാത്മിക പ്രഭാഷണവും, രാത്രി 7.45 ന് ആകാശദീപക്കാഴ്ച, 8 ന് കാപ്പ് കെട്ടി കുടിയിരുത്ത്, 9 ന് നൃത്തനൃത്യങ്ങള്‍, 10.30 ന് കഥാപ്രസംഗം.

21 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 9 ന് കളരിപ്പയറ്റ്, 10.30 ന് നാടകം: ഇടം. 22 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 10.30 ന് നാടന്‍പാട്ട്: തുടിമുഴക്കം. 23 ന് രാവിലെ 10 ന് നാഗരൂട്ട്, 12.30 ന് സമൂഹസദ്യ, രാത്രി 7 ന് മാലപ്പുറം പാട്ട്, തുടര്‍ന്ന് തൂക്കം നേര്‍ച്ച വ്രതാരംഭം, 10 ന് ആകാശദീപക്കാഴ്ച.

24 ന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം, രാത്രി 7 ന് കൊന്നുതോറ്റ് പാട്ട്, വിത്ത് ഉരലില്‍ ഇടീല്‍. 25 ന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകീട്ട് 5 ന് കലംപൂജ, 6.45 ന് കൈകൊട്ടിക്കളി, രാത്രി 9.30 ന് നൃത്തസന്ധ്യ. 26 ന് രാവിലെ 7.45 ന് കാപ്പറുക്കല്‍, ഉച്ചയ്ക്ക് 12 ന് സമൂഹസദ്യ, വൈകീട്ട് 5 ന് ആല്‍ത്തറ ജങ്ഷനില്‍ ഉറിയടി, 5.30 ന് എഴുന്നള്ളത്ത്, രാത്രി 8 ന് ആകാശദീപക്കാഴ്ച, 8.30 ന് സമാപനസമ്മേളനം, 9 ന് വില്ലില്‍ത്തൂക്കം, 10.30 ന് കാക്കാരിശ്ശിനാടകം, വെളുപ്പിന് 5 ന് ഗുരുസി.

വഞ്ചിയൂര്‍ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ തുടക്കമാകും

വഞ്ചിയൂര്‍ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ തുടക്കമാകും

ആറ്റിങ്ങല്‍: ആലംകോട് വഞ്ചിയൂര്‍ ഭഗവതീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. രാവിലെ 10.50 ന് കൊടിയേറ്റ്, രാത്രി 7.15 ന് കാപ്പ് കെട്ടി കുടിയിരുത്ത്. 21 ന് വൈകീട്ട് 5 ന് ഐശ്വര്യപൂജ. 22 ന് രാവിലെ 11.30 ന് അന്നദാനം, രാത്രി 8 ന് നൃത്തനൃത്യങ്ങള്‍. 23 ന് രാവിലെ 8 ന് കുത്തിയോട്ടവ്രതാരംഭം, 9 ന് ആയില്യംഊട്ട്, രാത്രി 8 ന് മാലപ്പുറംപാട്ട്, 9.30 ന് കഥകളി: നിഴല്‍കുത്ത്. 24 ന് രാത്രി 7.30 ന് ഡാന്‍സ് നൈറ്റ്, 9 ന് ഉരുള്‍. 25 ന് വൈകീട്ട് 5 ന് സമൂഹപൊങ്കാല, രാത്രി 9.30 ന് നാടകം: ബോധിവൃക്ഷത്തണലില്‍. 26 ന് വൈകീട്ട് 5 ന് ഘോഷയാത്ര, രാത്രി 10.30 ന് മെഗാഷോ, വെളുപ്പിന് 1.30 ന് കൊടിയിറക്ക്.

വഞ്ചിയൂര്‍ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ തുടക്കമാകും

വള്ളുതോട്ടത്തില്‍ ഭദ്രാഭഗവതീക്ഷേത്രത്തിലെ ഉത്സവം 24 ന് നടക്കും

ആറ്റിങ്ങല്‍: കടവിള കോട്ടയ്ക്കല്‍ വള്ളുതോട്ടത്തില്‍ ഭദ്രാഭഗവതീക്ഷേത്രത്തിലെ ഉത്സവം 24 ന് നടക്കും. രാവിലെ 7.30 ന് മൃത്യുഞ്ജയഹോമം, 8.30 ന് സമൂഹപൊങ്കാല, 10.30 ന് നൂറുംപാലും, 12 ന് അന്നദാനം, രാത്രി 8 ന് ഭജന, തുടര്‍ന്ന് ഗുരുസി, 11.30 ന് കൊടുതി

തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി

തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ട് പോകുകയാണ് കുട്ടിയെ എന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു. അല്പസമയം മുമ്പാണ് കുട്ടിയെ
കണ്ടെത്തിയത് .

സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. അന്വേഷണത്തിൽ നിർണായകമായിരിക്കുകയാണ് ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. മുട്ടത്തറ- ഈഞ്ചക്കൽ സർവീസ് റോഡിലെ ഇന്ത്യൻ ഓയിലിന്റെ ട്രിവാൻഡ്രം ഡിവിഷണൽ ഓഫീസിൽ നിന്നാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. അതേസമയം, അന്വേഷണത്തിന്റെ ഭാ​ഗമായി കൂടുതൽ ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്