by Midhun HP News | Feb 18, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സാധാരണക്കാരന്റെ ആശ്രയവും ആശ്വാസവും ആയിട്ടുള്ള കേരളത്തിലെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിൽപ്പന നടത്തുന്ന അവശ്യസാധനങ്ങളുടെ വിലകുത്തനെ വർധിപ്പിച്ച തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് ആറ്റിങ്ങൽ കച്ചേരി നടയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ് ആലംകോട് നഹാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നവാസ് പാലാംകോണം അധ്യക്ഷനായി. മുസ്ലിംലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ ഷാജു ആലംകോട്, ജമീൽ പാലാംകോണം, യഹിയ ആലംകോട്, ഹാരിസ്, മനാഫ്, നഹാബുദ്ദീൻ, നാസർ, സധീർഖാൻ, ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | Feb 18, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ശരത് ലാലിന്റെയും കൃപേഷിന്റെയും രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോർ വിതരണം നടത്തി. പൊതിച്ചോർ വിതരണ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റും ഒന്നാം വാർഡ് മെമ്പറുമായ പെരുംകുളം അൻസർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മാഹിൻ കടയ്ക്കാവൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആകാശ്, വൈസ് പ്രസിഡന്റ് ദിലീഷ്, ആദിൽ, അർജുൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിറാസ് മണനാക്ക്, മംഗലാപുരം മണ്ഡലം പ്രസിഡന്റ് വിജിത്ത്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കിച്ചു, അല്ലു, കുക്കു തുടങ്ങിയവർ നേതൃത്വം കൊടുത്തു.
by Midhun HP News | Feb 18, 2024 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. ചിലക്കൂർ ചുമട്താങ്ങി പാളയം ഹൗസിൽ കബീർ 48 ആണ് മരിച്ചത്. വർക്കലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം. വർക്കല അയന്തി ഭാഗത്താണ് മൃതദേഹം കാണപ്പെട്ടത്. തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം. സമീപത്തു നിന്നും ലഭിച്ച മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തുകയും ഇതുവഴി ബന്ധുക്കളിലേക്ക് എത്തുകയുമായിരുന്നു. ബന്ധുക്കളെത്തി പൊലീസ് സ്റ്റേഷനിൽ എത്തി മരിച്ചത് കബീർ ആണെന്ന് സ്ഥിതീകരിച്ചു.വർക്കല പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു
by Midhun HP News | Feb 18, 2024 | Latest News, ജില്ലാ വാർത്ത
വർക്കല: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നിർമ്മിച്ച് നൽകുന്ന പതിനഞ്ചാമത്തെ വീടിന്റെ താക്കോൽ കൈമാറി. വർക്കല ജി എം എച്ച് എസ് എസിലെ വിദ്യാർത്ഥിനിക്കാണ് കെ എസ് ടി എ വീട് നിർമ്മിച്ച് നൽകിയത്. വർക്കല പുത്തൻ ചന്തയിൽ നടന്ന യോഗം സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി. ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു.

കെ എസ് ടി എ തിരുവന്തപുരം ജില്ലാസെക്രട്ടറി സിജോവ് സത്യൻ സ്വാഗതം പറഞ്ഞു. വർക്കല മുൻസിപ്പൽ ചെയർമാൻ കെ .എം. ലാജി, സി പി ഐ എം വർക്കല ഏര്യാ സെക്രട്ടറി എം.കെ.യൂസഫ്, കെ ഐസ് ടി എ സംസ്ഥാന സെകട്ടറി എ. നജീബ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി.വി.രാജേഷ്, പി.സുജു മേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.ബിജു, സി. പ്രസാദ് രാജേന്ദ്രൻ, വെട്ടൂർ ലോക്കൽ സെക്രട്ടറി സുധാകരൻ എന്നിവർ സംസാരിച്ചു. കെ എസ് ടി എ ജില്ലാപ്രസിഡന്റ് ആർ. വിദ്യാവിനോദ് അധ്യക്ഷനായി. കെ എസ്. ടി എ വർക്കല സബ്ജില്ലാ സെകട്ടറി എസ്. ശ്രീലേഖ നന്ദി പറഞ്ഞു.
by Midhun HP News | Feb 18, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരളയൂണിവേഴ്സിറ്റി എംഎ ഇംഗ്ലീഷ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കാർത്തികാ ആർ നായരെ സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ആറ്റിങ്ങൽ മാമം ജംസ് അപ്പാർട്ട്മെന്റിൽ കെ.എം രജിത് കുമാറിന്റേയും റ്റി.ആർ വിദ്യയുടെയും മകളാണ്.എം.എൽ.എ ഒ.എസ് അംബിക, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, വാർഡ് കൗൺസിലർ ഒ.പി ഷീജ, ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എസ് സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ, ബ്രാഞ്ച് അംഗം എസ്.എസ് ബൈജു എന്നിവർ പങ്കെടുത്തു.
by liji HP News | Feb 17, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ:തരംഗിണി ലൈബ്രറി & റീഡിങ് റൂമിന്റെയും തരംഗിണി ബാലവേദിയുടെയും
സംയുക്താഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 3 മണിക്ക് ഊരുപൊയ്ക എം ജി എം യു പി എസ്സിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
യുപി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ മത്സരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് മത്സര സ്ഥലത്ത് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ചിത്ര രചനാ മത്സരത്തിലെ വിജയികൾക്ക് പ്രശസ്തകവി രാധാകൃഷ്ണൻ കുന്നുംപുറം സമ്മാനങ്ങൾ നൽകും.
Recent Comments