ആറ്റിങ്ങൽ നഗരസഭ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്കും, കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡും പിടിച്ചെടുത്തു

ആറ്റിങ്ങൽ നഗരസഭ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്കും, കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡും പിടിച്ചെടുത്തു

ആറ്റിങ്ങൽ: ആലംകോട് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരോധിക പ്ലാസ്റ്റിക്കും, കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡുകളും പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന ചില സ്ഥാപനങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തി. പിടിച്ചെടുത്ത കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡുകൾ നശിപ്പിച്ചു.

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഹരിതകർമ്മസേനയുടെ സേവനം പ്രയോജനപ്പെടുത്താതെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ കൂട്ടിയിട്ടു കത്തിക്കുന്ന സ്ഥാപനങ്ങളെയും കണ്ടെത്തി. തുടർച്ചയായി നീയമലംഘനം നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിച്ചതായി സെക്രട്ടറി കെ.എസ്. അരുൺ അറിയിച്ചു.

ക്വാലാലംപൂർ-തിരുവനന്തപുരം പുതിയ സര്‍വീസുമായി എയര്‍ ഏഷ്യ ബെര്‍ഹാദ്

ക്വാലാലംപൂർ-തിരുവനന്തപുരം പുതിയ സര്‍വീസുമായി എയര്‍ ഏഷ്യ ബെര്‍ഹാദ്

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്കു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് പുതിയ സര്‍വീസ് കൂടി തുടങ്ങുന്നു. എയര്‍ ഏഷ്യ ബെര്‍ഹാദിന്റെ പുതിയ സര്‍വീസ് ഫെബ്രുവരി 21ന് ആരംഭിക്കും. 180 സീറ്റുകള്‍ ഉള്ള എയര്‍ ബസ് 320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.

തുടക്കത്തില്‍ ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. രാത്രി 11:50 മണിക്ക് എത്തുന്ന വിമാനം പുലര്‍ച്ചെ 12:25ന് തിരിച്ചു പോകും. എയര്‍ ഏഷ്യ ബെര്‍ഹാദ് ഇതാദ്യമായാണ് തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തുന്നത്. ഓസ്‌ട്രേലിയ, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്റ്റിവിറ്റി സൗകര്യവുമുണ്ട്.

ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ യാത്രാസൗകര്യം വേണമെന്നത് ഐ ടി കമ്പനികള്‍ ഉള്‍പ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു. കേരളത്തിലെയും തെക്കന്‍ തമിഴ്നാട്ടിലെയും ട്രാവല്‍, ടൂറിസം മേഖലകള്‍ക്കും ഈ സര്‍വീസ് പ്രയോജനപ്പെടും.

വിഭിന്നശേഷി കുട്ടികൾക്കായുള്ള സഹായ ഉപകരണ വിതരണം നടന്നു

വിഭിന്നശേഷി കുട്ടികൾക്കായുള്ള സഹായ ഉപകരണ വിതരണം നടന്നു

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ വിഭിന്നശേഷി കുട്ടികൾക്കായുള്ള സഹായ ഉപകരണ വിതരണം കിളിമാനൂർ ബി ആർ സി ഹാളിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു.

ആർ ആർ വി ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാന് ഇലക്ട്രിക് വീൽചെയർ ആണ് നൽകിയത്. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ്കെ അധ്യക്ഷത വഹിച്ചു. സി ആർ സി കോഡിനേറ്ററും ഐ ഇ ഡി സി ഇൻ ചാർജ്ജും ആയ സ്മിത പി കെ സ്വാഗതം പറഞ്ഞു. ജില്ലാ പ്രോഗ്രാം ഓഫീസർ ജവാദ് എസ് പദ്ധതി വിശദീകരണം നടത്തി. ഇലക്ട്രിക്ക് വീൽ ചെയർ, അഡൾറ്റ് വീൽചെയർ, റോളെറ്റർ ഉൾപ്പെടെ വിവിധതരം സഹായ ഉപകരണങ്ങളാണ് കുട്ടികൾക്കായി അനുവദിച്ചിരിക്കുന്നത്.

മെഡിക്കൽ ക്യാമ്പ് വഴി കണ്ടെത്തിയ 31 കുട്ടികൾക്കാണ് ഈ വർഷം സഹായ ഉപകരണങ്ങൾ നൽകുന്നത്. ആർ ആർ വിബിവി എച്ച് എസ് എസ് പ്രിൻസിപ്പൽ നിസാം പി, പ്രഥമ അധ്യാപകൻ വേണു ജി പോറ്റി, ബി ആർ സി ട്രെയിനർ വിനോദ് റ്റി, പ്രഥമ അധ്യാപിക പി ലേഖ കുമാരി എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷാമില എം നന്ദി രേഖപ്പെടുത്തി.

സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര; ആറ്റിങ്ങലിൽ സ്വാഗത സംഘം ഓഫീസ് വർക്കല കാഹർ ഉദ്ഘാടനം ചെയ്തു

സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര; ആറ്റിങ്ങലിൽ സ്വാഗത സംഘം ഓഫീസ് വർക്കല കാഹർ ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം. പിയും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നിയുടെ ചിറയിൻകീഴ്, വർക്കല താലൂക്ക് സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ വർക്കല കഹാർ കാഹർ നിർവ്വഹിച്ചു. ഫെബ്രുവരി മാസം 27 നു വൈകുന്നേരം മൂന്ന് മണിക്ക് ആറ്റിങ്ങൽ മാമം മൈതാനിയിൽ സമ്മരാഗ്നി എത്തിച്ചേരുമ്പോൾ പതിനായിരങ്ങൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കിളിമാനൂരിൽ ഇനി ഹരിത ഉത്സവങ്ങൾ

കിളിമാനൂരിൽ ഇനി ഹരിത ഉത്സവങ്ങൾ

വലിച്ചെറിയൽ മുകത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ക്ഷേത്രങ്ങൾ ഹരിതചട്ടം പാലിക്കുന്നതിനായി കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് ഹരിത കർമ്മസേന നൽകിയ വല്ലങ്ങൾ കൈമാറുന്ന ചടങ്ങ് കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് ഉദ്ഘാടനം ചെയ്തു. ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ വി.കെ.ഷാജി ഏറ്റുവാങ്ങി. വാർഡംഗങ്ങളായ ടി.എസ്. ഗീതാകുമാരി, എസ്.സുമ, ഹരിത കേരളം മിഷൻ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ പ്രവീൺപ്രതീക്ഷ, ക്ഷേത്രട്രസ്റ്റ് സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ, ഹരിതകർമ്മ സേനാംഗങ്ങൾ, ഉത്സവ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും സുഹൃത്തും അറസ്റ്റിൽ

മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: വാലന്‍റൈൻസ് ദിനത്തിൽ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് പിടിയിലായത്. ഇവരുടെ കാമുകനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് ആണ് ശ്രീജ തന്‍റെ എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് എന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാവിലെ അരശുംമൂട് ജംഗ്ഷനിൽ നിന്നും കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ട ശേഷം ശ്രീജ കാമുകനായ കോട്ടൂർ ആതിരാ ഭവനിൽ വിഷ്ണു(34)വിനോടൊപ്പം പോകുകയായിരുന്നു. ശ്രീജയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് പ്ലേ സ്കൂളിലെ ബസ്സിൽ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോൾ കൂട്ടികൊണ്ട് പോകാൻ ആരെയും കണ്ടിരുന്നില്ല. തുടർന്ന് കുട്ടി അമ്മയെ കാണാതെ കരഞ്ഞ് തുടങ്ങി. ഇതോടെ സ്കൂൾ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു.

അപ്പോഴാണ് കുട്ടികളെ ഉപേക്ഷിച്ച് ശ്രീജ പോയ വിവരം മറ്റുള്ളവർ അറിയുന്നത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച ശ്രീജയെയും കാമുകൻ വിഷ്ണുവിനെയും ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ യുവാവിനെയും യുവതിയേയും റിമാൻഡ് ചെയ്തു.