by Midhun HP News | Feb 14, 2024 | Latest News, ജില്ലാ വാർത്ത
നഗരൂർ ചെമ്മരത്ത് മുക്കിൽ എസ്സ്. എസ്. ഫിനാൻസിൽ മോഷണം. കഴിഞ്ഞ രാത്രിയിൽ കെട്ടിടത്തിന്റെ ഓട് ഇളക്കി തട്ട് പൊളിച്ച് ആണ് മോഷണം നടത്തിയത്. സ്ഥാപനത്തിലെ മേശകൾ, അലമാരകൾ എന്നിവ കുത്തി തുറക്കുകയുണ്ടായി. ഇന്ന് രാവിലെ ഫിനാൻസ് ഉടമ വെള്ളല്ലൂർ സ്വദേശി സുരേഷ് പയക്കാട് സ്ഥാപനം തുറക്കാൻ ചെന്നപ്പോഴാണ് മോഷണം നടന്നതായി കാണപ്പെട്ടത്. നഗരൂർ പോലീസ് സ്ഥലത്തെത്തി അന്യേഷണം ആരംഭിച്ചു. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടുത്ത മുറിയിലെ കടയിലും, വെള്ളല്ലൂർ പാളയത്തുള്ള കോഴിക്കടയിലും മോഷണം നടന്നു.
by Midhun HP News | Feb 14, 2024 | Latest News, ജില്ലാ വാർത്ത
ആരോഗ്യ തൊഴിൽ മേഖലകൾക്ക് മുൻഗണന നൽകി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്
2024- 25 സാമ്പത്തികവർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് ബിപി മുരളിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തിൻറെ എല്ലാ മേഖലകളിലും വികസനോന്മുഖ പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ള ബഡ്ജറ്റിൽ ആരോഗ്യ തൊഴിൽ മേഖലകൾക്ക് ആണ് ഊന്നൽ നൽകിയിട്ടുള്ളത്. ഈ ബഡ്ജറ്റിൽ 22,63,14, 583 രൂപ വരവും 22,53, 52, 300 രൂപ
ചെലവും 9,62,283 രൂപ മിച്ചവും ആണ് പ്രതീക്ഷിക്കുന്നത്.
by Midhun HP News | Feb 14, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ അഞ്ചു വയസുകാരിക്ക് പുതുജീവൻ. വർക്കല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുത്തശ്ശിക്കും അമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്തെക്ക് പോകാൻ എത്തിയ അഞ്ചുവയസുകാരിയാണ് ട്രെയിനിന് മുന്നിൽപ്പെട്ടത്.
സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിൽ ആണ് മൂവരും കയറുന്നത്. കയറിയ ശേഷമാണ് ട്രെയിന്‍ മാറിയതെന്ന് അറിയുന്നത്. ഇവര്‍ സാധാരണ ടിക്കറ്റാണ് എടുത്തിരുന്നത്. അപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. ഉടനെ എൻജിനടുത്തുള്ള കോച്ചിൽ നിന്ന് കുട്ടിയുടെ അമ്മ സുരക്ഷിതയായി കുട്ടിയുമായി പുറത്തിറങ്ങി. മുത്തശ്ശി കാൽ തെറ്റി പ്ലാറ്റ്ഫോ മിൽ തലയടിച്ചു വീണു. ഇതിനിടയിൽ കുട്ടി ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു.
എൻജിന്റെ വാതിലിനരികിൽ നിൽക്കുകയായിരുന്ന അസി. ലോക്കോ പൈലറ്റ് ബഹളം കേട്ട് ഉടൻ ട്രെയിൻ നിർത്തി. തുടർന്ന് യാത്രക്കാർ ചേർന്ന് കുട്ടിയെ ട്രാക്കിൽനിന്നു പുറത്തെടുത്തു. മുത്തശ്ശിയുടെ തലക്ക് പരുക്കുണ്ട്. സംഭവത്തെ തുടർന്ന് 10 മിനിറ്റോളം നിർത്തിയിട്ട ഇതേ ട്രെയിനിൽ ഇവർക്കു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ റെയിൽവേ സൗകര്യമൊരുക്കി. പരുക്കേറ്റ മുത്തശ്ശി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
by Midhun HP News | Feb 14, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ഈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന സഞ്ജയ് എന്ന വിദ്യാർത്ഥിക്ക് വീട് വച്ചു നൽകുന്നു. എൻ എസ് എസ് യൂണിറ്റ് ഈ വർഷം മാണിക്യം എന്ന മറ്റൊരു കുട്ടിക്കും വീട് വച്ചു നൽകിയിരുന്നു.
സഞ്ജയ് വാളക്കാട് കോളൂർ മിച്ചഭൂമിയിൽ ആണ് താമസിക്കുന്നത്. സഞ്ജയയും സഹോദരിയും ഹൃദയസംബന്ധമായ അസുഖം ഉള്ളവരാണ്. അമ്മ ആസ്മ രോഗിയാണ്.
സ്നേഹഭവനത്തിന്റെ തറക്കല്ലിടൽ 2024 ഫെബ്രുവരി 10 ശനിയാഴ്ച മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് വി. എസ്. വിജുകുമാർ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് ജില്ലാ കൺവീനർ പി. ശ്രീജ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിനു. എസ് സ്വാഗതവും വോളന്റിയർ ലീഡർ മാസ്റ്റർ അമൽ നന്ദിയും പറഞ്ഞു.
by Midhun HP News | Feb 13, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മലയാള ശാല സാഹിത്യ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിക്കുന്നു. ജയശ്രീ ആറ്റിങ്ങലിന്റെ മൗനത്തിൻ ചിലമ്പൊലി എന്ന കവിതാ സമാഹാരമാണ് പ്രകാശനം ചെയ്യുന്നത്. കാര്യവട്ടം ശ്രീകണ്ഠൻ നായരിൽ നിന്നും വിജയൻ പാലാഴി കവിതാ സമാഹാരം ഏറ്റുവാങ്ങും. ചടങ്ങിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കും.
by Midhun HP News | Feb 13, 2024 | Latest News, ജില്ലാ വാർത്ത
ശാർക്കര പൊങ്കാലയുടെ ഭാഗമായി ചിറയിൻകീഴ് ഗതാഗത നിയന്ത്രണം. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് മേൽപ്പാലനിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ പൊങ്കാല സമർപ്പണവും വാഹന/കാൽനട ഗതാഗതവും സുഗമമായ നടക്കുന്നതിനായി അന്നേ ദിവസം പുലർച്ചെ മൂന്നു മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ശതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ക്രമീകരണങ്ങൾ ഇങ്ങനെ.
- ശാർക്കര റയിൽവേ ഗേറ്റിനപ്പുറത്തെയ്ക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല
- മഞ്ചാടിമൂട് റയിൽവേ ഗേറ്റ് കടന്ന് വാഹന ഗതാഗതം ഉണ്ടായിരിക്കുന്നതല്ല
- വലിയകട ജംങ്ഷൻ മുതൽ ശാർക്കര വരെ വൺവേ ആയിരിക്കും.
- വലിയകട മഞ്ചാടിമൂട് ഭാഗത്തു നിന്നും പൊങ്കാല സമർപ്പിക്കാൻ ഉള്ള ആളുകളുമായി വരുന്ന വാഹനങ്ങൾ ശാർക്കര ബൈപ്പാസിൽ ആളുകളെ ഇറക്കി കോളിച്ചിറ/ അഴൂർ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
- ശാർക്കര മഞ്ചാടിമൂട് ബൈപ്പാസിൽ ഇടതു വശം ചേർന്ന് ഒറ്റവരി പാർക്കിംഗ്
- പണ്ടകശാലമുതൽ ശാർക്കര അമ്പലം വരെ വാഹന ഗതാഗതം ഉണ്ടായിരിക്കുന്നതല്ല.
- ബീച്ച് റോഡിൽ പണ്ടകശാലമുതൽ ഇടതു വശം ചേർന്ന് ഒറ്റവരി പാർക്കിംഗ് അനുവദിക്കുന്നതാണ്.
- കടകം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രറോഡിൽ പ്രവേശിക്കാതെ വലത്തോട്ടു തിരിഞ്ഞു മഞ്ചാടി മൂട് റയിൽവേ ഗേറ്റിൽ കൂടി അഴൂർ/കോളിച്ചിറ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
- അഴൂർ ഭാഗത്ത് നിന്നും പൊങ്കാല അർപ്പിക്കാൻ വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട് മഹാദേവ ക്ഷേത്രത്തിന് സമീപം ആളുകളെ ഇറക്കി കോളിച്ചിറ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്
- മഞ്ചാടിമൂട് മുതൽ കോളിച്ചിറ റൂട്ടിൽ വൺവേ ആയിരിക്കും
- കടയ്ക്കാവൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പണ്ടകശാലയിൽ ഗതാഗതം അവസാനിപ്പിക്കേണ്ടതാണ്.
- ശാർക്കര ക്ഷേത്രത്തിനു ചുറ്റുംമുള്ള റോഡിൽ പണ്ടകശാല വരെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. അപ്രകാരം പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കം ചെയ്യുന്നതായിരിക്കും.
Recent Comments