കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം; അമല്‍ജിത്തിനായി അഖില്‍ ജിത്ത് പരീക്ഷയെഴുതി

കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം; അമല്‍ജിത്തിനായി അഖില്‍ ജിത്ത് പരീക്ഷയെഴുതി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസ് കണ്ടെത്തല്‍.

പൂജപ്പുരയില്‍ പിഎസ്‌സി പരീക്ഷക്കിടെ ആള്‍മാറാട്ടത്തിനിടെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.

കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ ഉദ്യോഗാര്‍ഥികളുടെ ബയോ മെട്രിക് പരിശോധന നടക്കുന്നതിനിടെയാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. പുറത്തിറങ്ങിയ ഇയാള്‍ മറ്റൊരാളോടൊപ്പം ബൈക്കില്‍ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അമല്‍ജിത്താണ് പ്രതിയെ ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആള്‍ കയറി പോയ ബൈക്ക് അമല്‍ ജിത്തിന്റെതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമല്‍ജിത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്.

വി. ജോയിയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

കോവളം-ബേക്കല്‍ പശ്ചിമതീര കനാല്‍ വികസനത്തിന്‍റെ ഭാഗമായുള്ള പ്രവൃത്തികള്‍ വര്‍ക്കല ഭാഗത്തും ദ്രുതഗതിയില്‍ പുരോഗമിച്ചുവരികയാണ്. വര്‍ക്കലയിലെ രണ്ട് ടണലുകളിലെയും ചെളിയും മറ്റും നീക്കം ചെയ്തിട്ടുണ്ട്. ഇവയ്ക്കിടയിലുള്ള കനാലിന്‍റെ പ്രവൃത്തികള്‍ നടന്നുവരുന്നു. ചിലക്കൂര്‍ ടണലിനുള്ളില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരികയാണ്.

കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെ ഫണ്ട് ഉപയോഗിച്ച് കേരള വാട്ടര്‍വെയ്സ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചേഴ്സാണ് ഇത് നടപ്പാക്കുന്നത്. ഇതിനാവശ്യമായ 20 സീറ്റ് കപ്പാസിറ്റിയുള്ള ഇലക്ട്രിക് ബോട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു.
ലൈറ്റ് ആന്‍റ് സൗണ്ട് ഷോയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ശ്രീനാരയണഗുരുവിന്‍റെ ജീവചരിത്രം, തിരുവിതാംകൂറിന്‍റെ ചരിത്രം ഉള്‍പ്പെടെ വിവിധ ചരിത്ര സംഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലൈറ്റ് ആന്‍റ് സൗണ്ട് ഷോ പ്രദര്‍ശിപ്പിക്കാനാകും.

“ഭാരത് സേവക് ദേശീയ ബഹുമതി”യ്ക്ക് അർഹനായി ദീപു ആർ എസ്

“ഭാരത് സേവക് ദേശീയ ബഹുമതി”യ്ക്ക് അർഹനായി ദീപു ആർ എസ്

ഭാരത് സേവക് സമാജ് (കേന്ദ്ര സർക്കാർ) ദേശീയ പുരസ്‌കാരം, ദീപു ആർ എസ് ചടയമംഗലം നാഷണൽ ചെയർമാൻ ബി എസ് ബാലചന്ദ്രനിൽ നിന്നും സ്വീകരിച്ചു.
ചലച്ചിത്രകാരൻ, സാംസ്കാരിക പ്രവർത്തകൻ, ഹ്യുമാനിറ്റേറിയൻ, എഴുത്തുകാരൻ എന്നീ നിലകളിലെ സമഗ്ര സംഭാവനകളും രാജ്യാന്തര ബഹുമതികളും വിലയിരുത്തിയാണ് കേന്ദ്ര പ്ലാനിങ് കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന ബി എസ് എസിന്റെ “ഭാരത് സേവക് ദേശീയ ബഹുമതി” നൽകി ആദരിച്ചത്.

പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു

പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു

നെല്ലനാട് ഗവൺമെന്റ് യു.പി. എസിൽ പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം എം.എൽ. എ ഡി.കെ. മുരളി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം അസീന ബീവി, വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, ആറ്റിങ്ങൽ എ ഇ ഒ വിജയകുമാരൻ നമ്പൂതിരി, ബിപിസി വിനു, ബി ആർ സി ട്രെയിനർ ബിനു, പ്രഥമ അധ്യാപിക ബിന്ദു. വി ആർ, മുഖ്യ ശില്പി കരിവള്ളൂർ ജനാർദ്ദനൻ, സുമേഷ് ആർ എസ്, മിനി,ബി കെ ഹരി, സുജാദേവി, സജിത, വിശാഖ് എസ് നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ സമാപനസമ്മേളനം  നടന്നു

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ സമാപനസമ്മേളനം നടന്നു

ആറ്റിങ്ങൽ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ മണമ്പൂർ ഗവ:യു.പി.എസ്സിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം വാർഡ് മെമ്പർ നിമ്മി അനിരുദ്ധൻ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ രാജൻ സി.ഐ. സ്വാഗതം ആശംസിച്ചു.

പി.ടി.എ വൈസ് പ്രസിഡന്റ് ബീന, മദർ പി.ടി.എ.പ്രസിഡന്റ് ജാൻസി, സി.ആർ.സി.മോളി, ബി. ആർ. സി. കോർഡിനേറ്റർ സജിത, സതി, രേഷ്മ , രജനി, കരാട്ടെ പരിശീലകൻ ഷെറിൻ, പരിശീലക സൽ‍മ എന്നിവർ സംസാരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികളുടെ കരാട്ടെ പ്രദർശനവും സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ചുമതലയുള്ള അദ്ധ്യാപിക മിത്ര ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി

മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി

ആറ്റിങ്ങൽ: ഇടത് മുന്നണി ഭരിക്കുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയത്തിൽ വൈസ് പ്രസിഡന്റ് ശ്രീജയും, സി.പി.ഐക്കാരനായ പള്ളിയറ ശശിയും ഒപ്പിട്ടു. 20 അംഗ ഭരണ സമിതിയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ കൂടുതൽ അംഗങ്ങളുള്ള വലിയ കക്ഷി എന്ന നിലയിലാണ് ഇടത് മുന്നണി ഭരണത്തിലെത്തിയത്.

ഭരണത്തിൻ്റെ ആദ്യ രണ്ടര വർഷം സി.പിഎം ഉം അടുത്ത ഊഴം സി.പി.ഐയ്ക്ക് എന്ന ധാരണയും ഉണ്ടാക്കിയക്കായി പറയുന്നു. ഇതനുസരിച്ച് സി.പി.ഐ യിലെ പള്ളിയറ ശശിയുടെ ഊഴം എത്തിയപ്പോൾ വിട്ടു നൽകാൻ സി.പി.എം വിസമ്മതിച്ചു. തുടർന്ന പള്ളിയറ ശശി സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാൻ സ്ഥാനം രാജിവെച്ചു. അവിടെയും പ്രശ്നം തീരാത്തതിനാലാണ് സി.പി.ഐ. അംഗമായ പള്ളിയറ ശരിയും സ്വതന്ത്രയും വൈസ് പ്രസിഡൻ്റുമായ ശ്രീജയും കോൺഗ്രസുമായി ചേർന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.

മുദാക്കലിലെ രാഷ്ട്രീയ സ്ഥിതി മനസിലാക്കി ബി .ജെ.പിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. രണ്ട് അവിശ്വാസ പ്രമേയങ്ങളും ചിറയിൻകീഴ് ബി.ഡി.ഒയ്ക്കാണ് നൽകിയത്. കക്ഷി നില ബി.ജെ.പി. 7, കോൺഗ്രസ് 5, സി.പി.എം. 4, സി.പി.ഐ 2 സ്വതന്ത്ര .2. 15 ദിവസം കഴിഞ്ഞ് അവിശ്വാസ പ്രമേയം ചർച്ചക്കെടുമെന്ന് ചിറയിൻകീഴ് പഞ്ചായത്ത് ബ്ലോക്ക് സെക്രട്ടറി സ്‌റ്റാൻലി അറിയിച്ചു.