by Midhun HP News | Feb 9, 2024 | Latest News, ജില്ലാ വാർത്ത
എൽ, ഡി.എഫ് നേതൃത്വത്തിൽ കേരളമുഖ്യമന്ത്രിയും, മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണയുടെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിച്ച ബഹുജന സദസ്സ്, ആറ്റിങ്ങൽ മണ്ഡലത്തിൽ 10 കേന്ദ്രങ്ങളിൽ നടന്നു. വഞ്ചിയൂർ ,സി പി ഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ.ബി സത്യൻ ഉദ്ഘാടനം ചെയ്തു. നാസർ അദ്ധ്യക്ഷനായി. എം.കെ രാധാകൃഷ്ണൻ സ്വാഗതം എം.റാഫീ , സജീർ ,എസ് എം റഫീക്ക്, കെ.സുഭാഷ്, സുലൈമാൻ, എന്നിവർ സംസാരിച്ചു.
കേന്ദ്രത്തിൽ നിന്നും നിരവധി പദ്ധതികൾ കരവാരം പഞ്ചായത്തിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒന്നും നടന്നിട്ടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൻ ബി.സത്യൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മാതൃകാപഞ്ചായത്ത് എന്ന അംഗീകാരവും നഷ്ടമായി. എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത്, താൻ കുടി മുൻകൈയെടുത്ത് തുടങ്ങിയ പദ്ധതികൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും ബി.സത്യൻ സൂചിപ്പിച്ചു.
by Midhun HP News | Feb 9, 2024 | Latest News, ജില്ലാ വാർത്ത
അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ മുങ്ങിത്താണ ടൈറ്റാനിക്കിനെപ്പോലെയൊരു കപ്പല്‍ വര്‍ക്കലയ്ക്ക് സമീപം കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തി. സ്കൂബാ ഡൈവിങിന് പുതിയ ആഴങ്ങള്‍ തേടിപ്പോയ സംഘമാണ്,, അജ്ഞാത കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ പുതുഅധ്യായം എഴുതിച്ചേര്‍ക്കുമെന്നാണ് കരുതുന്നത്.
അഞ്ചുതെങ്ങിനും വര്‍ക്കലയ്ക്കും മധ്യേ നെടുങ്കണ്ടയില്‍ നിന്ന് പതിനൊന്നുകിലോമീറ്റര്‍ അകലെ പുതിയ ഡൈവിങ് സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു സ്കൂബാ ഡൈവര്‍മാരുടെ സംഘം. മേല്‍പ്പരപ്പില്‍ നിന്ന് 30 മീറ്റര്‍ ആഴത്തില്‍ എത്തിപ്പോള്‍ തന്നെ ആ കാഴ്ച കണ്ടു. ടോര്‍ച്ച് ഉപയോഗിച്ച് കൂടുതല്‍ അടുത്തേയ്ക്ക്.
നാല്‍പ്പത്തഞ്ച് മീറ്റര്‍ ആഴത്തില്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ദൃശ്യമാണ് അവര്‍ കണ്ടത്. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്‍ സൈന്യം തകര്‍ത്ത ബ്രിട്ടീഷ് ചരക്കുകപ്പലാകാം ഇതെന്നാണ് ഒരനുമാനം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടലാഴങ്ങളില്‍ മുങ്ങിത്താണ് ഡച്ചുകപ്പിലിന്റെ അവശിഷ്ടങ്ങളാകാം എന്നതാണ് മറ്റൊരൂഹം.ചരിത്ര സ്മാരകമായ അഞ്ചുതെങ്ങ് കോട്ടയുടെ വളരെ അടുത്താണ് ഈ സ്ഥലം.
രഹസ്യങ്ങളുടെ ചുരുളഴിക്കേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ് കപ്പല്‍ കണ്ടെത്തിയ മൂന്നംഗം സ്കൂബാ സംഘത്തില്‍പ്പെട്ട ഹാമില്‍ ജസ്റ്റിനും മുഹമ്മദ് ആഷിഖിനും ഇത് കടല്‍സമ്മാനിച്ച ജീവിത്തിലെ മറക്കാനാകാത്ത അനുഭവം 2021 മുതല്‍ വര്‍ക്കലതീരത്ത് സ്കൂബാ ഡൈവിങിന് അനുമതിയുണ്ട്. അഞ്ചുതെങ്ങിനും കാപ്പിലിനും മധ്യേ പുതിയ സ്ഥങ്ങള്‍ തേടിയുള്ള സ്കൂബാസംഘത്തിന്റെ ആഴയാത്ര കാലത്തിന്റെ ആഴങ്ങളിലേയ്ക്കാണ് നമ്മളെ കൊണ്ടുപോയത്
by Midhun HP News | Feb 9, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കീഴ്പേരുർ കിഴക്കുംകര ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഇന്ന് ആരംഭിച്ചു. രാവിലെ 7.30 മുതൽ തൂക്ക രജിസ്ട്രേഷൻ, തുടർന്ന് 11.30 നു കഞ്ഞി സദ്യ.
10 ന് പതിവ് ക്ഷേത്ര ചടങ്ങുകൾ.
11 ന് രാത്രി 8.30 ന് നൃത്ത നൃത്യങ്ങൾ.
12 ന് രാത്രി 8.30 ന് നാട്യ കലാഞ്ജലി, 9.30 ന് നാടൻ പാട്ട്.
13 ന് വൈകിട്ട് 6 ന് വൈദ്യുത ദീപാലങ്കാരം സ്വിച്ച്ഓൺ, രാത്രി 7 ന് സാംസ്ക്കാരിക
സമ്മേളനവും അനുമോദനവും ഡോ: അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. രാത്രി
8.30 ന് നാടകം.
14 ന് രാവിലെ 10 ന് അശ്വതി പൊങ്കാല. വൈകിട്ട് 5 ന് തിരുവാഭരണ ഘോഷയാത്ര, 5.30 ന്
കേളി അരങ്ങേറ്റം. രാത്രി 9 ന് ത്രിസന്ധ്യ മ്യൂസിക്കൽ ഫ്യൂ ക്ഷൻ.
15 ന് രാവിലെ പതിവു ക്ഷേത്രച്ചടങ്ങുകൾക്ക് പുറമേ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 11.30 ന്
തിരുനാൾ സദ്യ, വൈകിട്ട് 3.30 ന് തൂക്കചമയം, 6 ന് നാഗപ്പെഴുന്നള്ളത്തും
കുത്തിയോട്ടവും, 6.30 ന് കെട്ട് കാഴ്ച, രാത്രി 8 ന് വില്ലിൽ തൂക്കം, തുടർന്ന് കഞ്ഞിസദ്യ.
16 ന് വൈകിട്ട് 7 ന് ചെറിയ കുരുതി.
17 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഉച്ചയ്ക്ക് 11.30 സമൂഹസദ്യ, രാത്രി 8.30 ന്
പ്രസീദ ചാലക്കുടിയുടെ ഉള്ളുള്ളേരി, ‘രാത്രി 1 ന് കുരുതിതർപ്പണത്തോട് കൂടി ഉത്സവം
സമാപിയ്ക്കും.
by Midhun HP News | Feb 9, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
പ്രസിഡന്റ് സ്ഥാനം രാജിവച്ച ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിൽ ഭിന്നത രൂക്ഷമായതോടെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ചട്ടപ്രകാര നടപടി ക്രമങ്ങളിലേക്ക് നീങ്ങി. 1995 ലെ കേരള പഞ്ചായത്ത് രാജ് നിയമം 153 ആം വകുപ്പ് (പ്രസിഡൻറിന്റെയും വൈസ് പ്രസിഡൻ്റിൻ്റെയും തിരഞ്ഞെടുപ്പ്) ചട്ടങ്ങളിലെ 5(3) ചട്ടപ്രകാരമാണ് തിരഞ്ഞെടുപ്പ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
നോട്ടിസ് പ്രകാരം, 2024 ഫെബ്രുവരി 19 ന് രാവിലെ 11 നാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കുന്നുത്. പ്രസിഡന്റ് സ്ഥാനം രാജിവച്ച പി. മുരളിയ്ക്ക് പകരമായി ആദ്യം ഉയർന്നു വന്നിരുന്നത് പെരുമാതുറ വാർഡ് അംഗമായ അബ്ദുൽ വാഹിദിന്റെ പേരായിരുന്നു. എന്നാൽ ഇതിനെതിരെ മുരളി ശക്തമായ പ്രതിഷേധമുയർത്തി രംഗത്ത് വരുകയും നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ സരിതയെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു.
ഇതോടെ, അബ്‌ദുൾ വാഹിദിനെ ഒഴിവാക്കി പാർട്ടി മുന്നോട്ട് പോയാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ തീരദേശ മേഖലയിലെ സി.പി.എം പ്രവർത്തകർ സഹകരിക്കാതെ മാറി നിൽക്കുമെന്ന ഭീഷണിയുമായി എതിർപക്ഷവും രംഗത്തു വരുകയും, സി.പി.എം കടുത്ത സമ്മർദ്ദത്തിലാകുകയുമായിരുന്നു.
by Midhun HP News | Feb 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അരി വിതരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. തൃശൂരില്‍ മാത്രമാണ് ഭാരത് അരി വിതരണം ചെയ്യുന്നത്. മറ്റെവിടെയും ഭാരത് അരി വിതരണമില്ല. ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് ഭക്ഷ്യമന്ത്രി കുറ്റപ്പെടുത്തി.
ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു സംസ്ഥാനത്തും ഭാരത് അരി വിതരണമില്ല. കേന്ദ്രത്തിന്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ്. സപ്ലൈകോയില്‍ അരിയില്ലെന്ന് വരുമ്പോള്‍ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിത്.
സര്‍ക്കാരിനെതിരെ തിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സങ്കുചിത നടപടിയാണിത്. റിലയന്‍സിനെ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.
സപ്ലൈകോയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും തൊഴിലാളികളെ പിരിച്ചു വിടില്ല. ഒരു കടയും അടച്ചുപൂട്ടില്ല. പ്രയാസങ്ങള്‍ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് അരി വിതരണം ചെയ്യുന്നത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല.
by Midhun HP News | Feb 9, 2024 | Latest News, ജില്ലാ വാർത്ത
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി വർക്കല പാപനാശം ബീച്ചും. ‘ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്. ഗോവയിലെ പലോലം, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ കടൽത്തീരങ്ങൾ.
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ ‘വര്‍ക്കല രൂപവത്കരണം’എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകള്‍ ഉള്‍പ്പെട്ട ഭൂഗര്‍ഭ സ്മാരകം പാപനാശത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്. ലോകമെമ്പാടുമുള്ള യാത്രാ പ്രേമികൾ വായനക്കാരായിട്ടുള്ള പ്രസിദ്ധീകരണമാണ് ലോൺലി പ്ലാനെറ്റ്. ഇന്ത്യയിൽ നിന്ന് മൂന്ന് ബീച്ചുകളാണ് ഈ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം ‘ദക്ഷിണ കാശി’ എന്നും വിശേഷിപ്പിക്കപ്പെടുന്നു. ലവണ ജല ഉറവ, ആയുര്‍വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍ എന്നിവയും വര്‍ക്കലയിലുണ്ട്. മികച്ച പ്രകൃതി – ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലൂടെ വെല്‍നസ് ടൂറിസം കേന്ദ്രമായും വര്‍ക്കല അറിയപ്പെടുന്നു.
പാരാസെയിലിംഗ്, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും വര്‍ക്കലയില്‍ സൗകര്യമുണ്ട്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മാര്‍ച്ച് 29, 30, 31 തീയതികളില്‍ കേരള ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സര്‍ഫിങ് ഫെസ്റ്റിവലിനും വര്‍ക്കല വേദിയാകാനിരിക്കുകയാണ്.
Recent Comments