ആർ എ എ സയൻസ് ക്വിസും ശാസ്ത്രോത്സവവും സംഘടിപ്പിച്ചു

ആർ എ എ സയൻസ് ക്വിസും ശാസ്ത്രോത്സവവും സംഘടിപ്പിച്ചു

സമഗ്ര ശിക്ഷാ കേരളം 2023-24 രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ എലിമെന്ററി പദ്ധതിയിൽ ഉൾപ്പെടുത്തി യൂ പി ക്ലാസ് വിദ്യാർത്ഥികൾക്ക് ശാസ്ത്രപഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്റെ ഭാഗമായി വിവിധങ്ങളായ ശാസ്ത്ര പ്രവർത്തനങ്ങൾ 5 6 7 ക്ലാസുകളിൽ ശാസ്ത്ര പഠനവുമായി ബന്ധപ്പെടുത്തി വിദ്യാലയങ്ങൾ നടപ്പിലാക്കുന്നതിനുള്ള അധ്യാപക പരിശീലനം നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി ക്ലാസ്തലം, സ്കൂൾ തല സയൻസ് ക്വിസ് മത്സരവും നടത്തി. സ്കൂൾ തല സയൻസ് ക്വിസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസിലെ കുട്ടികൾ 6/2/2024 ൽ നടന്ന ബി ആർ സി തല സയൻസ് ക്വിസ്സിൽ പങ്കെടുത്തു .

ആറ്റിങ്ങൽ മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജാം അധ്യക്ഷത വഹിച്ച യോഗത്തിൽ സി ആർ സി കോഡിനേറ്റർ മായ സ്വാഗതം ആശംസിക്കുകയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ എസ് യോഗം ഉദ്ഘാടനം ചെയുകയും ചെയ്തു. ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി പദ്ധതി വിശദീകരണം നടത്തി. പ്രസ്തുത ചടങ്ങിൽ ആർ പി മാരായി എത്തിയത് സജീവ്, ദിനേശ് കേശവ് എന്നിവരായിരുന്നു. യോഗ നടപടികൾക്ക് സി ആർ സി കോഡിനേറ്റർ റീന നന്ദി പ്രകാശിപ്പിച്ചു.

39 കുട്ടികൾ പങ്കെടുത്ത വാശിയേറിയ സയൻസ് ക്വിസ് മത്സരത്തിൽ വെഞ്ഞാറമൂട് ഗവൺമെന്റ് യുപിഎസിലെ ലക്ഷ്മി എസ് എസ് ഒന്നാം സ്ഥാനത്ത് എത്തി. വിജയിയായ കുട്ടി ട്രോഫിയും സർട്ടിഫിക്കറ്റും എ ഇ ഒ വിജയകുമാരൻ നമ്പൂതിരിയിൽ നിന്നും ഏറ്റുവാങ്ങി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ബിപിസി വിനു എസ്സ്‌ വിതരണം ചെയ്തുകൊണ്ട് ബി ആർ സി തല ക്വിസ് മത്സരം അവസാനിച്ചു. കുട്ടികളിൽ ശാസ്ത്ര പഠനത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള പരിപാടികൾ വളരെ സഹായിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു.

യുപി ക്ലാസ് വിദ്യാർത്ഥികൾക്ക് ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവുമാക്കുന്നതിന്റെ ബിആർസിതല ശാസ്ത്ര ഫെസ്റ്റ് കഴിഞ്ഞ ദിവസവും ഇന്നുമായി ബി ആർ സിയിൽ വെച്ച് നടക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി നിർവഹിച്ചു. ബി പി സി വിനു എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി ആർ സി കോഡിനേറ്റർ മായ സ്വാഗതം ആശംസിക്കുകയും കോഡിനേറ്റർ റീന നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 40 ഓളം കുട്ടികളും അധ്യാപകരും രണ്ടുദിവസം നീണ്ടുനിൽക്കുന്ന സയൻസ് പ്രോജക്ട് അവതരണത്തിനായി ബി ആർ സി യിൽ എത്തിച്ചേർന്നിരുന്നു.

നഷ്ടപെട്ട പണം തിരികെ നൽകി മാതൃകയായി ചിറയിൻകീഴ് സ്വദേശി

നഷ്ടപെട്ട പണം തിരികെ നൽകി മാതൃകയായി ചിറയിൻകീഴ് സ്വദേശി

ചിറയിൻകീഴ് ചുമടുതാങ്ങി സ്വദേശി ഷാഫിക്ക് ആറ്റിങ്ങലിൽ നിന്നും ചിറയിൻകീഴിലേക്ക് വരുന്ന യാത്രാമധ്യേ 8500₹ റോഡിൽ നിന്നും കിട്ടി. തന്റെ ജീവിത പ്രാരാബ്ധങ്ങൾ ഷാഫിയുടെ സത്യസന്ധതയ്ക്ക് മുന്നിൽ വഴിമാറി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ എത്തി എസ് എച്ച് ഒയുടെ സാന്നിധ്യത്തിൽ ഉടമയായ വിളയിൽമൂല സ്വദേശി രാജേഷിന് കൈമാറി.
മാതൃ കാ പരമായ ഈ പ്രവൃത്തി ചെയ്ത ഷാഫിയെ ആറ്റിങ്ങൽ പോലീസ് അഭിനന്ദിച്ചു. ഷാഫി ചിത്തിരത്തോണി അംഗമാണ്.

ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു

ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു

മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റവതരണം കഴിഞ്ഞ ദിവസം നടന്നു. രാവിലെ ചേർന്ന ഭരണ സമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീജ വി എസ് ആണ് ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ബജറ്റ് തട്ടിക്കൂട്ട് ബജറ്റ് എന്നാരോപിച്ച് ബി ജെ പി അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു.

പൂർണ്ണമല്ലാത്ത, അപ്രായോഗിക നിർദ്ദേശങ്ങൾ മാത്രമുള്ള പട്ടികജാതി ക്ഷേമത്തിനു പോലും കൃത്യമായതുക വകയിരുത്താത്ത ബജറ്റിൽ സംസ്ഥാന സർക്കാരിന്റെ വിഹിതത്തിൽ വന്നിട്ടുള്ള കുറവുമൂലം പല മേഖലകളും അവഗണിച്ചതായി ബിജെപി ജനപ്രതിനിധികൾ ആരോപിച്ചു. യോഗം ബഹിഷ്കരിച്ച അംഗങ്ങൾ ബജറ്റ് കോപ്പി പഞ്ചായത്ത് ഓഫീസിനുമുന്നിൽ കത്തിച്ചു പ്രതിഷേധിച്ചു. ബിജെപി അംഗങ്ങളായ പൂവണത്തുംമൂട് ബിജു, പൂവണത്തുംമൂട് മണികണ്ഠൻ, ശ്യാമള, രമ്യ, ബിന്ദു,ലീലാമ്മ, ഷൈനി തുടങ്ങിയവർ നേതൃത്വം നൽകി.

നാല്, ഏഴ്, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ അഡ്മിഷൻ ആരംഭിച്ചു

നാല്, ഏഴ്, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ അഡ്മിഷൻ ആരംഭിച്ചു

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, ആറ്റിങ്ങൽ രാമച്ചംവിള സാക്ഷരതാ മിഷൻ തുടർവിദൃ കേന്ദ്രം എന്നിവ പൊതുവിദ്യാഭ്യാസ വകുപ്പ് (കേരള സർക്കാർ) ൻറെ കീഴിൽ നാല്, ഏഴ്, പത്താം തരം, ഹയർ സെക്കന്ററി തുടങ്ങിയ തുല്യതാ കോഴ്സുകളുടെ അഡ്മിഷൻ 2024 ഫെബ്രുവരി 1 മുതൽ ആരംഭിച്ചു.

വിശദ വിവരങ്ങൾ

1.നാലാം തരം:- സാക്ഷരതാ പരീക്ഷ ജയിച്ചിരിക്കണം.1,2,3,4 എന്നീ ക്ലാസ്സുകൾ
പൂർത്തിയാക്കാത്തവർ.
2.ഏഴാം തരം: – നാലാം തരം പാസ്സായിരിക്കണം

‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം’; വിവാഹവാർഷിക ആശംസയുമായി സുരേഷ് ​ഗോപി

‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം’; വിവാഹവാർഷിക ആശംസയുമായി സുരേഷ് ​ഗോപി

തിരുവനന്തപുരം: ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം.

ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കിളിമാനൂർ പുതുമംഗലം കാരിക്കുഴി കോളനിയിൽ കുക്കുവിൻ്റെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവ ശേഷം ഭർത്താവ് ഗിരീഷ് (40) കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.