ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നിവേദനം നൽകി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നിവേദനം നൽകി

ആറ്റിങ്ങൽ: ചെറുകിട വ്യാപാര മേഖലയെ പൂർണ്ണമായും നശിപ്പിക്കുന്ന, എം എസ് എം ഇ വ്യാപാരികൾ തമ്മിലുള്ള വ്യാപാരത്തിന്റെ ക്രെഡിറ്റ്‌ പീരിയഡ് സംബന്ധിച്ച കേന്ദ്ര നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കെ ടി ജി എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിവേദനം കേന്ദ്ര സർക്കാരിന്റെ അടിയന്തിര ശ്രദ്ധയിൽപെടുത്തുന്നതിനു വേണ്ടി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നൽകി. പൂജ ഇക്ബാൽ, ഷാക്കിർ ഫിസ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

പഴയകുന്നുമ്മൽ അടയമൺ വാർഡ് 8ഇൽ ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ആർച്ച രാജേന്ദ്രൻ

പഴയകുന്നുമ്മൽ അടയമൺ വാർഡ് 8ഇൽ ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ആർച്ച രാജേന്ദ്രൻ

പഴയകുന്നുമ്മൽ അടയമൺ വാർഡ് 8ഇൽ ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായ ആർച്ചാ രാജേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻ എം.എൽ എ അഡ്വ ബി സത്യനും എത്തിചേർന്നു. പഞ്ചായത്ത് ജനപ്രതിനിധിയായിരുന്ന കെ രാജേന്ദ്രൻ്റെ മകളാണ് ആർച്ച. പര്യടനവേളയിൽ അഡ്വ. ബി സത്യൻ സ്ഥാനാർത്ഥിയെ നേരിട്ട് കണ്ട് പിൻന്തുണ അറിയിക്കുകയും ചെയ്തു.

വില വര്‍ധനവ് തടയുക ലക്ഷ്യം; തെലങ്കാനയില്‍ നിന്നും അരി, മുളക് എത്തിക്കും

വില വര്‍ധനവ് തടയുക ലക്ഷ്യം; തെലങ്കാനയില്‍ നിന്നും അരി, മുളക് എത്തിക്കും

തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ കേരളത്തിന് പ്രിയപ്പെട്ട ഇനം അരിയും മുളകും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചു.

വില സംബന്ധിച്ച അന്തിമതീരുമാനം വരും ദിവസങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥരും തെലുങ്കാന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും അരിയുടേയും മുളകിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടര്‍ നടപടികളെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കേരളത്തില്‍ അരി വിലയില്‍ വര്‍ദ്ധനവ് തടയുന്നതിന് ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബു, തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡി.എസ്. ചൗഹാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ശുചിത്വ മിഷനിൽ റിസോഴ്‌സ് പേഴ്‌സണാകാം

ശുചിത്വ മിഷനിൽ റിസോഴ്‌സ് പേഴ്‌സണാകാം

കിളിമാനൂർ ബ്ലോക്ക്, വെള്ളനാട് ബ്ലോക്ക്, വർക്കല നഗരസഭ, നെയ്യാറ്റിൻകര നഗരസഭ, നെടുമങ്ങാട് നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺമാരായി പ്രവർത്തിക്കുന്നതിന് ജില്ല ശുചിത്വമിഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. സോഷ്യൽ വർക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 45 വയസ്. അപേക്ഷകൾ ഫെബ്രുവരി 5 നകം tsctrivandrum@yahoo.co.in ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447345031.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ: ഗവൺമെൻറ് ഗേൾസ് എച്ച് എസ് എസിൽ യു പി സ്കൂൾ ടീച്ചർ തസ്തികയിലേയ്ക്ക് താൽക്കാലിക ഒഴിവിലേക്കായുള്ള അഭിമുഖം
2024 ഫെബ്രുവരി 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.

വിസ്‌ഡം യൂത്ത് പെരുമാതുറ യൂണിറ്റ് സമ്മേളനം നാളെ

വിസ്‌ഡം യൂത്ത് പെരുമാതുറ യൂണിറ്റ് സമ്മേളനം നാളെ

പെരുമാതുറ: ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 10,11 തീയതികളിൽ മലപ്പുറത്ത് വിസ്‌ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന
കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായുള്ള പെരുമാതുറ യൂണിറ്റ് സമ്മേളനം ‘തസ്ഫിയ’ ആദർശ സമ്മേളനം എന്ന പേരിൽ നാളെ (ശനിയാഴ്ച) നടക്കും.

നാളെ വൈകിട്ട് 5.30ന് പെരുമാതുറ ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്യും. വിസ്‌ഡം യൂത്ത് പെരുമാതുറ യൂണിറ്റ് പ്രസിഡന്റ്‌ ഷഹീർ സലിം അധ്യക്ഷനാകും. അൻസാറുദ്ധീൻ പീരുമേട്‌ ആമുഖപ്രഭാഷണം നടത്തും.
‘കലിമത്തു തൗഹീദ്’ എന്ന വിഷയത്തിൽ സയ്യിദ് ത്വാഹ അൽ ഹികമി മുഖ്യപ്രഭാഷണം നടത്തും.

സമ്മേളനത്തിൽ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ സലാം, ഐ.എൻ.എൽ തിരുവനന്തപുരം ജില്ലാ വർക്കിംഗ് പ്രസിഡന്റ്എം.ബഷറുള്ള, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, സി.പി.ഐ.എം പെരുമാതുറ ബ്രാഞ്ച് സെക്രട്ടറി സജിത്ത് ഉമ്മർ, യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് അസ്സംബ്ലി ജനറൽ സെക്രട്ടറി സഹീർ സഫർ, വിസ്ഡം പെരുമാതുറ യൂണിറ്റ് സെക്രട്ടറി ഫസിൽ നിജാബ്, വിസ്‌ഡം യൂത്ത് കണിയാപുരം മണ്ഡലം സെക്രട്ടറി ഷെമിൻ അണ്ടൂർക്കോണം, റസാദ് നൂറുദ്ധീൻ, സഫീർ സ്വലാഹി മുട്ടപ്പലം, വിസ്‌ഡം സ്റ്റുഡന്റ്സ് കണിയാപുരം മണ്ഡലം സെക്രട്ടറി ഷഹനാസ് ഹുസൈൻ എന്നിവർ സംസാരിക്കും.