കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം

കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം

ആറ്റിങ്ങൽ: എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം. ആറ്റിങ്ങൽ മാമം മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആശംസ പ്രസംഗം നടത്തി. മാമം മൈതാനത്ത് നിന്നും ആരംഭിച്ച പദയാത്ര പൂവമ്പാറയിൽ സമാപിച്ചു. ആയിരക്കണക്കിന് പേർ പങ്കെടുത്ത പദയാത്രയിൽ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങൾ അണിനിരന്നു. നരേന്ദ്രമോദിയുടെ പ്ലക്കാർഡുമേന്തി കെ.സുരേന്ദ്രനും വി.മുരളീധരനും പ്രകാശ് ജാവദേക്കറിനും അനുകൂല മുദ്രാവാക്യം ഉയർത്തിയാണ്
പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തത്. മോദി സർക്കാരിൻ്റെ വിവിധ ജനപ്രിയ പദ്ധതികൾ അനൗൺസ്മെൻ്റ് ചെയ്ത് നിരവധി വാഹനങ്ങളും പദയാത്രയ്ക്ക് അകമ്പടി നൽകി. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും പദയാത്രയ്ക്ക് പ്രൗഡിയേകി. പദയാത്ര കടന്നു പോയ വീഥിക്ക് ഇരുവശത്തു നിന്നും ആളുകൾ കെ.സുരേന്ദ്രനെ ആശിർവദിച്ചു. കേന്ദ്രസർക്കാരിൻ്റെ വിവിധ പദ്ധതികളിൽ പൊതുജനങ്ങളെ അംഗമാക്കുവാൻ പദയാത്രയോടൊപ്പം പ്രത്യേകം തയ്യാറാക്കിയ ഹെൽപ്പ് ഡസ്ക്ക് വാഹനവുമുണ്ടായിരുന്നു. നിരവധി പേരാണ് ഇതിലൂടെ വിവിധ മോദി പദ്ധതികളിൽ അംഗങ്ങളായത്.

കേരളത്തിൽ നടക്കുന്നത് കൊള്ള: കെ.സുരേന്ദ്രൻ

കേരളത്തിൽ രണ്ട് മുന്നണികളും ചേർന്ന് കൊള്ള നടത്താൻ മത്സരിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. മാസപ്പടിയിൽ ഉൾപ്പെടെ അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ പരസ്പര സഹകരണമാണ് നടത്തുന്നതെന്നും എൻഡിഎ കേരള പദയാത്രയുടെ ആറ്റിങ്ങലിലെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് തുടങ്ങും മുമ്പ് തന്നെ ഇൻഡി സഖ്യം തോൽവി സമ്മതിച്ചു. മമത ബാനർജി പറഞ്ഞത് കോൺഗ്രസിന് 40 സീറ്റ് മാത്രമേ കിട്ടുകയുള്ളൂവെന്നാണ്. എന്നാൽ അത്രയും സീറ്റ് പോലും കോൺഗ്രസിന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള പദയാത്ര നടക്കുന്നത് മോദി നടപ്പിലാക്കിയ ഗ്യാരണ്ടി ഉയർത്തിപ്പിടിച്ച്: വി.മുരളീധരൻ

പ്രധാനമന്ത്രി നടപ്പിലാക്കിയ വാഗ്ദാനങ്ങൾ ഉയർത്തി പിടിച്ചാണ് കെ.സുരേന്ദ്രൻ ആറ്റിങ്ങലിലേക്ക് പദയാത്രയുമായി എത്തിയതെന്ന് കേന്ദ്ര വിദേശ-പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ. വികസനത്തിൻ്റെ നിരവധി മാതൃകകൾ സൃഷ്ടിച്ചാണ് 10 വർഷമായി നരേന്ദ്രമോദി ഭരിക്കുന്നത്. രാജ്യത്ത് 3 കോടി വീടുകൾ മോദി സർക്കാർ പണിതു. കേരളത്തിൽ മാത്രം 3 ലക്ഷം വീടുകൾ പണിതു. എന്നാൽ കേരളത്തിൽ സർക്കാർ പദ്ധതികളുടെ പേരിൽ അഴിമതി നടക്കുകയാണ്. ലൈഫ് പദ്ധതിയുടെ പേരിൽ പോലും അഴിമതി നടന്നിരിക്കുന്നു. കഴിഞ്ഞ മാസം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ 6,000 കോടി രൂപയുടെ പദ്ധതിയാണ് ആറ്റിങ്ങലിൽ പ്രഖ്യാപിച്ചത്. ഒരു എംപിയും ഇല്ലാതിരുന്നിട്ടും ഇത്രയും വലിയ ആനുകൂല്ല്യങ്ങളാണ് കേന്ദ്ര സർക്കാർ ഈ നാടിന് നൽകുന്നത്. ആറ്റിങ്ങലുകാർ തിരഞ്ഞെടുത്ത എംപി ആ പരിപാടിയിൽ പങ്കെടുത്തില്ലെന്നത് ഖേദകരമാണ്. നരേന്ദ്രമോദി സർക്കാരിന് ആറ്റിങ്ങലിനോടുള്ള കരുതൽ എല്ലാ കാര്യത്തിലും വ്യക്തമാണെന്നും വി.മുരളീധരൻ പറഞ്ഞു.

ബിജെപി 400 സീറ്റ് നേടുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ പോലും സമ്മതിച്ചു: പ്രകാശ് ജാവദേക്കർ

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ പോലും പറയുന്നത് പൊതുതിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് നേടുമെന്നാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ൽ കേരളത്തിലുള്ള വലിയ വിഭാഗം പേർ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തെറ്റിദ്ധരിച്ചു. ഇത്തവണ കടുത്ത കോൺഗ്രസുകാർ പോലും അത് വിശ്വസിക്കുന്നില്ല. കോൺഗ്രസും സിപിഎമ്മും ദില്ലിയിൽ ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ ഉജ്ജ്വലയോജനയിലൂടെ ഗ്യാസ് കണക്ഷനും സൗജന്യ വാക്സിനും നൽകിയ മോദി സർക്കാരിന് കേരളം വോട്ട് ചെയ്യണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

എൻഡിഎ വൈസ് ചെയർമാനും കാമരാജ കോൺഗ്രസിൻ്റെ അദ്ധ്യക്ഷനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡൻ്റ് എസ്ആർഎം അജി, ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുരുവിള മാത്യൂസ്, എസ്ജെഡി സംസ്ഥാന അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവർ സംസാരിച്ചു.

വർണക്കൂടാരം നിർമാണ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

വർണക്കൂടാരം നിർമാണ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

വർണക്കൂടാരം നിർമാണ ഉദ്ഘാടനം ഗവ.വി.എസ് എൽ.പി എസ് നഗരൂരിൽ ആറ്റിങ്ങൽ എം.എൽ എ ഒ.എസ്. അംബിക നിർവഹിച്ചു. നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് വി.പി. ജയശ്രീ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണൻ മുഖ്യ അതിഥിയായി .

ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജ ഉണ്ണികൃഷ്ണൻ വർണകൂടാരം പ്രോജക്ട് പ്രകാശനം ചെയ്തു. കിളിമാനൂർ ബി.പി.സി. നവാസ് കെ പദ്ധതി വിശദീകരണം നടത്തി. മെമ്പർമാരായ നിസാമുദീൻ നാലപ്പാട്, കെ. അനിൽ കുമാർ, വിജയലക്ഷ്മി, അർച്ചന, ലാലി ജയകുമാർ, ശ്രീലത, അധ്യാപക പരിശീലകനായ വിനോദ് ടി, സി.ആർ സി കോർഡിനേറ്റർമാരായ ഷീബ കെ, സ്മിത. പി കെ, പ്രീതാ നായർ തുടങ്ങിയവർ പങ്കെടുത്തു. പി.ടി. എ പ്രസിഡൻറ് സജീർ നഗരൂർ നന്ദി അറിയിച്ചു.

വ്യാപാരികളുടെ അടിയന്തര ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം ബിജെപി സംസ്ഥാന പ്രസിഡന്റിന്‌ നൽകി

വ്യാപാരികളുടെ അടിയന്തര ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം ബിജെപി സംസ്ഥാന പ്രസിഡന്റിന്‌ നൽകി

ആറ്റിങ്ങൽ: കേരള പദയാത്രയിൽ വ്യാപാരി വ്യവസായി പ്രതിനിധികൾ നടത്തുന്ന വ്യാപാര സംരക്ഷണയാത്രയിൽ വ്യാപാരികളുടെ അടിയന്തര ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വ്യാപാരി വ്യവസായി പ്രതിനിധികൾ നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് പൂജ ഇക്‌ബാൽ, സെക്രട്ടറി കണ്ണൻചന്ദ്ര പ്രസ്, ട്രെഷറർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നിവേദനം നൽകി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നിവേദനം നൽകി

ആറ്റിങ്ങൽ: ചെറുകിട വ്യാപാര മേഖലയെ പൂർണ്ണമായും നശിപ്പിക്കുന്ന, എം എസ് എം ഇ വ്യാപാരികൾ തമ്മിലുള്ള വ്യാപാരത്തിന്റെ ക്രെഡിറ്റ്‌ പീരിയഡ് സംബന്ധിച്ച കേന്ദ്ര നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കെ ടി ജി എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിവേദനം കേന്ദ്ര സർക്കാരിന്റെ അടിയന്തിര ശ്രദ്ധയിൽപെടുത്തുന്നതിനു വേണ്ടി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നൽകി. പൂജ ഇക്ബാൽ, ഷാക്കിർ ഫിസ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

പഴയകുന്നുമ്മൽ അടയമൺ വാർഡ് 8ഇൽ ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ആർച്ച രാജേന്ദ്രൻ

പഴയകുന്നുമ്മൽ അടയമൺ വാർഡ് 8ഇൽ ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ആർച്ച രാജേന്ദ്രൻ

പഴയകുന്നുമ്മൽ അടയമൺ വാർഡ് 8ഇൽ ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായ ആർച്ചാ രാജേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻ എം.എൽ എ അഡ്വ ബി സത്യനും എത്തിചേർന്നു. പഞ്ചായത്ത് ജനപ്രതിനിധിയായിരുന്ന കെ രാജേന്ദ്രൻ്റെ മകളാണ് ആർച്ച. പര്യടനവേളയിൽ അഡ്വ. ബി സത്യൻ സ്ഥാനാർത്ഥിയെ നേരിട്ട് കണ്ട് പിൻന്തുണ അറിയിക്കുകയും ചെയ്തു.

വില വര്‍ധനവ് തടയുക ലക്ഷ്യം; തെലങ്കാനയില്‍ നിന്നും അരി, മുളക് എത്തിക്കും

വില വര്‍ധനവ് തടയുക ലക്ഷ്യം; തെലങ്കാനയില്‍ നിന്നും അരി, മുളക് എത്തിക്കും

തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ കേരളത്തിന് പ്രിയപ്പെട്ട ഇനം അരിയും മുളകും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചു.

വില സംബന്ധിച്ച അന്തിമതീരുമാനം വരും ദിവസങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥരും തെലുങ്കാന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും അരിയുടേയും മുളകിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടര്‍ നടപടികളെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കേരളത്തില്‍ അരി വിലയില്‍ വര്‍ദ്ധനവ് തടയുന്നതിന് ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബു, തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡി.എസ്. ചൗഹാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.