by Midhun HP News | Feb 2, 2024 | Latest News, ജില്ലാ വാർത്ത
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2023-2024 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം മാർച്ച് 10നകം പോസ്റ്റ് ഓഫീസിൽ അടയ്ക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ക്ഷേമനിധി അംഗത്വം റദ്ദാകാതിരിക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസമാകാതിരിക്കുന്നതിനും അംഗത്വവിഹിതം കൃത്യസമയത്ത് അടയ്ക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
by Midhun HP News | Feb 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടുനിന്ന വിവിധ കലാകായിക പരിപാടികൾ ബി ആർ സി കിളിമാനൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. 8 പഞ്ചായത്തുകളിൽ നിന്നുള്ള വിവിധ കലാകായിക പ്രതിഭകൾക്ക് ഈ പരിപാടിയുടെ ഭാഗമായി. പ്രസ്തുത പരിപാടികളുടെ സമാപനം ചൊവ്വാഴ്ച രാജാരവിവർമ്മ സാംസ്കാരിക നിലയത്തിൽ വൈകുന്നേരം 3 മണി മുതൽ സംഘടിപ്പിച്ചു.
സായാഹ്ന സദസ്സിന് കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് റ്റി ആർ മനോജ് അധ്യക്ഷത വഹിച്ചു. കിളിമാനൂർ ബ്ലോക്ക് റിസോഴ്സ് സെൻ്റർ ബി പി സി നവാസ് കെ സ്വാഗതം പറഞ്ഞുകൊണ്ട് സംസാരിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളം ജില്ല പ്രോഗ്രാം ഓഫീസർ ശ്രീകുമാരൻ ബി, കിളിമാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കൊട്ടറ മോഹൻകുമാർ, കിളിമാനൂർ ബി ആർ സി യിലെ ട്രെയിനർ വിനോദ് റ്റി, സ്പെഷ്യൽ എഡ്യൂക്കേറ്ററായ മേരി മാത്യു എന്നിവർ സായാഹ്ന സദസ്സിന് ആശംസകൾ അറിയിച്ചു.
ബി ആർ സി കോഡിനേറ്റർ സ്മിത പി കെ പരിപാടിയിൽ നന്ദി അറിയിച്ചു. 50കുട്ടികളും രക്ഷകർത്താക്കളും ബി ആർ സിപ്രവർത്തകരും ഉൾപ്പെടെ 150 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. അമർനാഥ് എ ജി, ഗോകുൽ രാജ് ആർ എസ്, ശംഭു ദത്തൻ വി, രഹ്‌ന എസ് എന്നീ നാലംഗ വിഭിന്നശേഷി കുട്ടികൾ നയിച്ച ഫോർസ്റ്റാർ എന്ന ടീമിൻറെ മാജിക് ഷോ സായാഹ്ന സദസ്സിനെ കൂടുതൽ വേറിട്ടതാക്കി.
കൂടാതെ ബി ആർ സി പരിധിയിലെ വിവിധ സ്കൂളുകളിലെ വിഭിന്നശേഷി കുട്ടികൾ നയിച്ച കവിതാ ആലാപനം, വാദ്ധ്യോപകരണ സംഗീതം, കഥപറച്ചിൽ, നൃത്തം, പ്രച്ഛന വേഷം തുടങ്ങിയ വിവിധ പരിപാടികളും സദസ്സിനെ കൂടുതൽ നിറമുള്ളതാക്കി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അതുപോലെതന്നെ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണം പായ്ക്കു ചെയ്തു വിതരണം ചെയ്തു.
by Midhun HP News | Feb 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കലാ-കായിക-ശാസ്ത്രമേളകളിൽ വിജയിച്ച പകൽക്കുറി ജി. വി & എച്ച് എസ്എസിലെ വിജയികളെ ആദരിക്കുകയും ഘോഷയാത്രനടത്തുകയും ചെയ്തു. ഈ യോഗത്തിന്റെ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി നിർവഹിച്ചു. എസ്. മനു അധ്യക്ഷനായി. എച്ച് എം അനീസ, ജില്ലാ പഞ്ചായത്ത് അംഗം ടി. ബേബി സുധ, വാർഡ് മെമ്പർ പി. രഘൂത്തമൻ, പി ടി എ വൈസ് പ്രസിഡന്റ് വി ഗോപകുമാർ, വി എച്ച് എസ് സി പ്രിൻസിപ്പൽ ഷീബ, സ്റ്റാഫ് സെക്രട്ടറി സുധീരൻ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Feb 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകളുടെ ഇന്റർ കണക്ഷൻ പ്രവൃത്തി നടക്കുന്നത് മൂലം ഇന്ന് മുതൽ 05- 02- 24 (തിങ്കൾ)വരെ മുദാക്കൽ, മംഗലാപുരം, അണ്ടൂർകോണം എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതായിരിക്കും .
by liji HP News | Feb 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്‌സാലോജിക്കിനെതിരായ സാമ്പത്തിക കേസ് അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്എഫ്‌ഐഒ) കൈമാറി.
കോര്‍പറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്‌ഐഒയ്ക്കു കൈമാറിയത്. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന് അന്വേഷണം കൈമാറിയത്.
കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നതതലത്തിലുള്ള അന്വേഷണമാണ് നിര്‍ദേശിച്ചിട്ടുള്ളത്. കോര്‍പ്പറേറ്റ്കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍ ഉണ്ട്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിനെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായി നിശ്ചയിച്ചതായി ഉത്തരവില്‍ പറയുന്നു. എട്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
by Midhun HP News | Jan 31, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുകത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ പോങ്ങനാട് വാർഡിന്റെ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ ടി ആർ മനോജിന്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് നിർവഹിച്ചു. മൂന്നു വാർഡുകളിൽ നടന്ന പ്രഖ്യാപനം ഹരിത കേരളം മിഷന്റെയും കൃഷി, ആരോഗ്യം വകുപ്പിന്റെയും ഗ്രീൻ വെർമ്സ് ഹരിത സഹായം സ്ഥാപനം എന്നിവരുടെയും മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ ക്യാമ്പായിനുകൾക്കും നടത്തിയ ശേഷം ആണ് പ്രഖ്യാപനം നടത്തിയത്.

7,8 വാർഡുകളിൽ നടന്ന പ്രഖ്യാപനം വാർഡ് മെമ്പർമാരായ ബിന്ദു ജി, ഉഷാകുമാരി എന്നിവരുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് നിർവഹിച്ചു. ചടങ്ങിൽ പോങ്ങനാട് രാധാകൃഷ്ണൻ സ്വാഗതവും, ജില്ല പഞ്ചായത്ത് അംഗം ജി ഗിരികൃഷ്ണൻ, ബ്ലോക്ക് മെമ്പർ മാരായ സജികുമാർ, ബെൻഷാ ബഷീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ, ജെ എസ് അനിൽകുമാർ, ഹെൽത് ഇൻസ്‌പെക്ടർ ആനന്ദ് ജി എന്നിവർ ആശംസകളും ഹരിത കേരളം മിഷൻ ആർ പി പ്രവീൺ പി നന്ദിയും അറിയിച്ചു.
Recent Comments