by Midhun HP News | Jan 14, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മുദാക്കൽ സി ഡി എസ് ഓക്സൊ മീറ്റ് @ 2024 ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പ്രേമലത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി, വാർഡ് മെമ്പർ ബിന്ദു, സിഡിഎസ് വൈസ് ചെയർപേഴ്സൺഗീതാ രാജൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 14, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ നാളെ
മകരവിളക്കിനോടനുബന്ധിച്ച് പത്താമത് സഹസ്ര നീരാഞ്ജനം ഉണ്ടാകും. നാളെ രാവിലെ 7 മണി മുതൽ അഖണ്ഡനാമജപം, 11 മണി മുതൽ കഞ്ഞിസദ്യയും ഉണ്ടായിരിക്കും.
by Midhun HP News | Jan 14, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 47 കാരൻ അറസ്റ്റിൽ. നാവായിക്കുളം കോട്ടറക്കോണം സാമിയാർ കുന്നു കുന്നുവിള പുത്തൻ വീട്ടിൽ 47 വയസുള്ള യൂസഫ് ആണ് പോക്‌സോ കേസിൽ അറസ്റ്റിൽ ആയത്. ഖബർ വെട്ടു തൊഴിലാളിയാണ് ഇയാൾ. പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഭീഷണിപ്പെടുത്തി ഇയാൾ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതയെ തുടർന്നു പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രദേശത്തെ ഒട്ടു മിക്ക മുസ്ലിം പള്ളികളിലും മരണാനന്തര മയ്യത്ത് സംസ്കരിക്കുന്നതിനായി ഖബർ ഒരുക്കുന്നത് യൂസഫ് ആണ്.കല്ലമ്പലം സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Jan 13, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ത്താല്‍ മുന്നറിയിപ്പ് ലഭിക്കുമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും. https://wss.kseb.in/selfservices/registermobile എന്ന വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.ഈ സേവനം തികച്ചും സൗജന്യമാണെന്നും കെഎസ്ഇബി അറിയിച്ചു.
കുറിപ്പ്:
യഥാസമയം വൈദ്യുതി ബില്ലടയ്ക്കാന്‍ പലപ്പോഴും നമ്മള്‍ മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ പോലും സാധ്യതയുണ്ട്.
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്.
ചെയ്യേണ്ടത് ഇത്രമാത്രം. നമ്മുടെ കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബില്‍ തുക അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും.
https://wss.kseb.in/selfservices/registermobile എന്ന വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.
ഈ സേവനം തികച്ചും സൗജന്യമാണ്.
എത്രയും വേഗം ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ചെയ്യൂ…
by Midhun HP News | Jan 13, 2024 | Latest News, ജില്ലാ വാർത്ത
“ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന..” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ഉദ്ഘാടനം എ.സി.എ.സി നഗറിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സ.വി.എ.വിനീഷ് നിർവ്വഹിച്ചു.
മേഖല സെക്രട്ടറി സ.സുജിൻ ജാഥാ ക്യാപ്റ്റനും മേഖല പ്രസിഡൻ്റ് പ്രശാന്ത് മങ്കാട്ടു ജാഥാ മാനേജരും മേഖല ജോയിൻ്റ് സെക്രട്ടറി അഖില വൈസ് ക്യാപ്റ്റനുമായിട്ടുള്ള ജാഥ നൂറ് കണക്കിന് യുവതീ യുവാക്കളെ അണി നിരത്തി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കുഴിമുക്കിൽ സമാപിച്ചു. സമാപന യോഗം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അനസ് നിർവ്വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സുഖിൽ, പ്രസിഡൻ്റ് നന്ദുരാജ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത് തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | Jan 13, 2024 | Latest News, ജില്ലാ വാർത്ത
ഇന്ത്യക്ക് അകത്തും വിദേശരാജ്യങ്ങളിലും നിരവധി തൊഴിൽ അവസരങ്ങൾ ഉള്ള ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിന് പരിശീലനം നൽകുന്ന തിങ്ക് ഹബ്ബ് അക്കാഡമി പ്രവർത്തനമാരംഭിച്ചു. ആറ്റിങ്ങൽ പാലസ് റോഡിൽ ഗോകുലം മെഡിക്കൽ സെന്ററിനു സമീപം എസ് കെ പ്ലാസ ബിൽഡിങ്ങിൽ ആണ് പ്രവർത്തനമാരംഭിച്ചത്. പ്രവർത്തനോദ്ഘാടനം റേമയോ ക്ലിനിക് എംഡി ഡോക്ടർ രവീന്ദ്രൻ നായർ നിർവഹിച്ചു. തിങ്ക് ഹബ്ന്റെ മാനേജിംഗ് ഡയറക്ടർമാരായ വിനോദ് കുമാർ, സത്യനാരായണൻ, സൂരജ് എന്നിവർ പങ്കെടുത്തു, അഡ്മിഷനും വിശദവിവരങ്ങൾക്കും 8891464585, 7356345934 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Recent Comments