ശിവഗിരിയിൽ പോലീസിന്റെ സ്റ്റാൾ ആരംഭിച്ചു

ശിവഗിരിയിൽ പോലീസിന്റെ സ്റ്റാൾ ആരംഭിച്ചു

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ പോലീസ് കൺസ്യൂമർ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ സ്റ്റാൾ ആരംഭിച്ചു. വർക്കല നാരായണഗുരുകുലവും തിരുവനന്തപുരം മൈത്രി ബുക്സും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവ കൃതികളും വ്യാഖ്യാനങ്ങളും പോലീസ് സ്റ്റാളിൽ നിന്നും മികച്ച വിലക്കുറവിൽ വാങ്ങാവുന്നതാണ്.

ശിവഗിരി തീർത്ഥാടനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസിന്റെ മുൻകൈയിൽ ഇത്തരമൊരു സംരംഭം നടക്കുന്നതെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. അഡ്വ. വി ജോയി എംഎൽഎ സ്വാമി ശുഭാംഗാനന്ദക്ക് ഗുരുദേവ കൃതി നൽകി ഉദ്ഘാടനം നിർവഹിച്ചു.

സ്വാമി ശങ്കരാനന്ദ, കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻറ് വിജു ടി, സെക്രട്ടറി വിനു ജി വി,തിരുവനന്തപുരം റൂറൽ പോലീസ് കൺസ്യൂമർ കോപ്പറേറ്റീവ് സ്റ്റോർ സെക്രട്ടറി കൃഷ്ണ ലാൽ ജി എസ്, മൈത്രി ബുക്ക്സ് പ്രസാധകൻ എ ലാൽസലാം, ശിവഗിരി മഠം ലീഗൽ ഓഫീസർ അഡ്വ. സമീൻ, ശിവഗിരി തീർത്ഥാടന കമ്മറ്റി ഭാരവാഹികളായ അരുൺ, പ്രദീപ് എന്നിവർ സംബന്ധിച്ചു.

കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. മാതൃഭൂമി ദിനപ്പത്രത്തിലെ എക്‌സിക്കുട്ടന്‍ കാര്‍ട്ടൂണ്‍ പംക്തി വരച്ചത് രജീന്ദ്രകുമാറായിരുന്നു.
മാതൃഭൂമി പരസ്യത്തിലെ സെക്ഷന്‍ ഓഫീസറായിരുന്നു. കാര്‍ട്ടൂണ്‍ – കാരിക്കേച്ചറുകള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തരംഗിണി വോളിഫെസ്റ്റ് 2023 ന് ഇന്ന് സമാപനം

തരംഗിണി വോളിഫെസ്റ്റ് 2023 ന് ഇന്ന് സമാപനം

തരംഗിണി വോളിഫെസ്റ്റ് 2023 ന് ഇന്ന് സമാപനം. ഒന്നാം സമ്മാനം മടത്തു വിളാകം രമണിയമ്മ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും 4444 രൂപ ക്യാഷ് പ്രൈസും ,രണ്ടാം സമ്മാനം സന്തോഷ്‌ കുമാർ സൂര്യ ശ്രീ സ്പോൺസർ ചെയ്തിരിക്കുന്ന ശ്രീധരൻ പിള്ള മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും, മൂന്നാം സമ്മാനം തരംഗിണി സ്പോൺസർ ചെയ്യുന്ന 3333 രൂപ ക്യാഷ് പ്രൈസും ആയിരിക്കും വിജയികൾക്ക് സമ്മാനിക്കുക. 24 ഞായർ വൈകിട്ട് 6 ന് നടന്ന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ബി. പി. മുരളി ഉത്ഘാടനം ചെയ്തു .സമ്മേളനത്തിൽ തരംഗിണി സെക്രട്ടറി അൻഫാർ സ്വാഗതവും പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ അധ്യക്ഷനും ആയിരുന്നു. ആശംസ പ്രസംഗം ലൈബ്രറി കൗൺസിൽ അംഗം രമാഭായി ടീച്ചറും നിർവഹിച്ചു.

മലപ്പുറത്ത് തെരുവുനായ ആക്രമണം; 10 പേര്‍ക്ക് കടിയേറ്റു

മലപ്പുറത്ത് തെരുവുനായ ആക്രമണം; 10 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പുളിക്കലിലാണ് സംഭവം. ആലുങ്ങല്‍ മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവിടങ്ങളിലാണ് ആളുകള്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു.

നവകേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി; സമ്മാനം പ്രഖ്യാപിച്ച് എഡിജിപി

നവകേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി; സമ്മാനം പ്രഖ്യാപിച്ച് എഡിജിപി

തിരുവനന്തപുരം: നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റേതാണ് നടപടി. പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രത്യേക ആദരവ് നല്‍കേണ്ട പ്രവര്‍ത്തനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവരുടെ പേര് പ്രത്യേകം ശുപാര്‍ശ നല്‍കണമെന്നും എഡിജിപി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നവകേരള സദസ്സിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്തിയ പൊലീസുകാരുടെ നടപടിയെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ചര്‍ച്ചയായിരുന്നു.

കടലിലേക്കിനി നടന്ന് കയറാം..! വർക്കലയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ

കടലിലേക്കിനി നടന്ന് കയറാം..! വർക്കലയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ

തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുത്തു. ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെയും ബീച്ചിലെ ജല കായിക പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. വി ജോയ് എംഎല്‍എ അധ്യക്ഷനായി. നഗരസഭ ചെയർമാൻ കെ എം ലാജി, നഗരസഭ വൈസ് ചെയർപേഴ്സൺ സുദർശിനി, വിദ്യഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജയകുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാജീവ്, നിധിൻ നായർ തുടങ്ങിയവരും പങ്കെടുത്തു.

സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണിത്. തീരദേശ ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കാനുള്ള ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയിലും ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. 100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം.

ഒരേസമയം 100 സന്ദര്‍ശകര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാം. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം. സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജിൽ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി ഫ്ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. ഒരേസമയം 100 സന്ദർശകർക്ക് കയറാൻ കഴിയുന്ന തരത്തിൽ നിർമിച്ചിട്ടുള്ളതിനാൽ വർക്കലയുടെ ടൂറിസം മേഖലയിൽ ഇതൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.