by Midhun HP News | Dec 25, 2023 | Latest News, ജില്ലാ വാർത്ത
സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നു സംഘടിപ്പിയ്ക്കുന്ന വസന്തോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നിൽ തിരി തെളിഞ്ഞു. വിനോദ സഞ്ചാര വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുഷ്പ്പമേള കൂടാതെ ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്സ് പാർക്കും ട്രേഡ് ഫെയറും ഒരുക്കിയിട്ടുണ്ട്.
സർക്കാർ സംഘടിപ്പിക്കുന്ന ഇവന്റുകളുടെ വിജയം മറ്റുള്ളവർക്ക് ഈ മേഖലയിൽ പ്രവർത്തിക്കുവാൻ പ്രചോദനമാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഡെസ്റ്റിനേഷൻ വെഡിംഗ് ഇപ്പോൾ കേരളത്തിൽ ട്രെൻഡായി മാറിയിട്ടുണ്ട്. നിരവധി സംരംഭകർ ഈ മേഖലയിലേക്ക് കടന്നു വരുന്നുമുണ്ട്. കളരി കേന്ദ്രങ്ങളും ബീച്ചുകളും വിവാഹവേദിയായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ഡെസ്റ്റിനേഷൻ വെഡിംഗ് കേന്ദ്രം ആരംഭിക്കുന്നത്.
തിരുവനന്തപുരത്തിനു പുറമേ കോഴിക്കോട് ഈ മാസം 27 നും കൊച്ചിയിൽ 30 നും പുതുവത്സരത്തെ വരവേൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായിട്ടാണ് പൂർണമായും ക്യൂറേറ്റ് ചെയ്ത ഒരു ഫ്ലവർഷോ സംഘടിപ്പിക്കുന്നത്. എഴുപത്തിയയ്യായിരത്തിലധികം ചെടികളാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.ശിവൻ കുട്ടി, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം എൽ എ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
by Midhun HP News | Dec 25, 2023 | Latest News, ജില്ലാ വാർത്ത
ശബരിമല: എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിഷേധവുമായെത്തിയത്.
പമ്പയിൽ തിരക്കേറിയതോടെ എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചത്. തീർത്ഥാടകർ റോഡിൽ കുത്തിയിരുന്നതോടെ എരുമേലി റാന്നി റോഡിലാകെ ഗതാഗതം തടസപ്പെട്ടു. കെഎസ്ആർടിസി അടക്കം ഇവർ തടഞ്ഞിട്ടു.
സന്നിധാനത്തെ തിരക്ക് പരിഗണിച്ച് പലയിടത്തും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്കു വാഹനങ്ങൾ ഇറങ്ങുന്നതിനനുസരിച്ചു മാത്രം ഇടത്താവളങ്ങളിൽനിന്ന് വാഹനങ്ങൾ കടത്തിവിട്ടാൽമതി എന്ന നിലപാടിലാണ് പൊലീസ്. പ്രതിഷേധം കനത്തതോടെ രണ്ട് മണിക്കൂറിന് ശേഷം വാഹനങ്ങൾ കടന്നു പോകാൻ പൊലീസ് അനുവാദം നൽകി.
അതിനിടെ ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നീലിമല വരെ നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. പമ്പയിൽ മണിക്കൂറുകൾ ഇടവെട്ടാണ് ഭക്തരെ കടത്തിവിടുന്നത്. 12 മണിക്കൂറിൽ അധികം നേരമാണ് ഭക്തർക്ക് കാത്തിരിക്കേണ്ടതായി വരുന്നത്. ഇടത്താവളങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയാണ്.
by Midhun HP News | Dec 24, 2023 | Latest News, ജില്ലാ വാർത്ത
കല്ലിൻമൂട് അങ്കണവാടിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം ഗംഭീരമായി. ആഘോഷങ്ങൾ നാടിന്റെ കൂട്ടായ്മകൾക്ക് കൃത്യമായ ദിശ ബോധം നൽകുമെന്ന് ആഘോഷം ഉദ്ഘാടനം ചെയ്ത് വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ പറഞ്ഞു. അങ്കണവാടിവർക്കർ റീജപ്രശീലൻ, വാർഡു സമിതി ഭാരവാഹികളായ സബീന, തങ്കമണി സിന്ധു വയോജന ക്ലബ് അംഗങ്ങൾ, രക്ഷകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾ പരസ്പരം ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറി. കേക്കു മുറിച്ചും, മധുരം നൽകിയും പുൽകൂട് ഒരുക്കിയും ആഘോഷം ഗംഭീരമായി.

by Midhun HP News | Dec 23, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഒറ്റയാൾ പ്രതിഷേധം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധിക്കുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും എത്തിയിട്ടുണ്ട്. നവകേരള ബസ് ഇതുവഴി കടന്ന് പോകാനിരിക്കെയാണ് ചാണ്ടി ഉമ്മന്‍റെ പ്രതിഷേധം.
by Midhun HP News | Dec 23, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെന്റ് ഐ ടി ഐ നടന്ന ട്രൈനീസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞവർഷം നഷ്ടപ്പെട്ട സീറ്റ് അടക്കം തിരിച്ചു പിടിക്കുകയായിരുന്നു. ഗോകുൽ (ചെയർമാൻ), രാഖി (ജനറൽ സെക്രട്ടറി), അരുൺ (കൗൺസിലർ), ആദിത്യ ശങ്കർ (മാഗസിൻ എഡിറ്റർ), സച്ചിൻ (സ്പോർട്സ് ക്ലബ് സെക്രട്ടറി), ഗിരിധർ (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്.
വിദ്യാർത്ഥി യൂണിയനുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായപ്പോൾ
ആറ്റിങ്ങൽ ഏരിയയിലെ മുഴുവൻ ക്യാമ്പസുകളിലും എസ് എഫ് ഐ ചരിത്ര വിജയം നേടി. ആറ്റിങ്ങൽ ഗവ കോളേജ്, ഐ എച്ച് ആർ ഡി ഇൻഞ്ചനിയറിങ്ങ് കോളേജ് എന്നിവിടങ്ങളിൽ എതിരില്ലാതെ ജയിച്ചു. ഗവ പോളിടെക്നിക്കും, ഗവ ഐ ടി ഐ യും തെരഞ്ഞെടുപ്പിലൂടെയും മുഴുവൻ സീറ്റുകളിലും വിജയിക്കാൻ കഴിഞ്ഞു.
വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് എസ് എഫ് ഐ നേടിയ ചരിത്ര വിജയമെന്ന് എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അഭിപ്രായപെട്ടു. വിദ്യാർത്ഥി സമൂഹത്തിന് ഏരിയ പ്രസിഡന്റ് അർജുൻ കല്ലിങ്ങലും, സെക്രട്ടറി വിജയ് വിമലും നന്ദി രേഖപെടുത്തി.
by Midhun HP News | Dec 23, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിനു മുന്നിൽ യു ഡി എഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് നേരിട്ട പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിൽ നിരവധിക് പേർക്ക് പരിക്കേറ്റിറ്റുന്നു. ഇതേ തുടർന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പിയെ ദേഹാസ്വസ്ത്യത്തെ തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Recent Comments