ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ് നേടി ദേവിനന്ദനയും ശ്രീലക്ഷ്മിയും

ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ് നേടി ദേവിനന്ദനയും ശ്രീലക്ഷ്മിയും

തിരുവനന്തപുരം റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാ രചന ദേവിനന്ദനയും (എച്ച് എസ് വിഭാഗം),
കഥകളിയിൽ ശ്രീലക്ഷ്മി (എച്ച് എസ് എസ് വിഭാഗം)എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് അർഹരായി. റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗേൾസിലെ വിദ്യാർത്ഥിനികൾ താരങ്ങളായി മാറി.

യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

കടയ്ക്കാവൂർ: വിളയിൽ മൂല കാരകുന്നിൽ നടന്ന സംഘർഷത്തിൽ 5 യുവാക്കളെ കുത്തിപ്പരിക്കൽപ്പിച്ച പ്രതികൾ പിടിയിൽ. അഞ്ചുതെങ്ങ് മീരാൻ കടവ് സ്വദേശികളായ പവൻ പ്രകാശ്, പ്രവീൺ, നിഖിൽരാജ് എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 4.30 ന് വിളയിൽമൂല കാരകുന്ന്‌ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വച്ച് വിലയിൽമൂല സ്വദേശികളായ ആകാശ്, സിജു, ബിനോസ്, രാജേഷ്, പ്രതീഷ് എന്നിവരെയാണ് പ്രതികൾ കത്തി കൊണ്ട് കുത്തി പരിക്കേല്പിച്ചത്. പ്രതികളുടെ ബന്ധുവിന്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങിലേക്ക് പോകുന്ന വഴിയിൽ കാരകുന്ന് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വച്ച് യുവാക്കളുമായുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ വർക്കല, കടയ്ക്കാവൂർ മേഖലകളിൽ നിന്നാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സിജു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ആറ്റിങ്ങലിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേയ്ക് ജീവനക്കാരെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേയ്ക് ജീവനക്കാരെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ പി. കെ. എൻ. എൽ…ലേയ്ക്ക് അക്കൗണ്ടന്റ്, കളക്ഷൻ എക്സിക്യൂട്ടീവ്, ടെലികാളർ, കാഷ്യർ, ക്ലർക്ക് എന്നീ തസ്തികകളിലേയ്ക് ജീവനക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

മൊബൈൽ നമ്പർ: 7909161967

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം, 3 പേർ അറസ്റ്റിൽ

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം, 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാക്കൾ തമ്മിലടിച്ചത് ഇന്നലെ രാത്രി. സിഗരറ്റ് വലിച്ച് പുക മുഖത്തേക്ക് ഊതിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കൾ തമ്മിലടിക്കുകയായിരുന്നു. സിഗരറ്റ് വലിച്ച് പുക സംഘത്തിലൊരാളുടെ മുഖത്തേക്ക് ഊതി എന്നാരോപിച്ച് ഉണ്ടായ വാക്ക് തർക്കം തമ്മിൽ തല്ലിൽ കലാശിക്കുകയായിരുന്നു. യുവാക്കൾ കയ്യിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് പരസ്പരം മർദ്ദിച്ചു. സംഭവം അറിഞ് പൊലീസ് സ്ഥലത്ത് എത്തിയതോടെ യുവാക്കൾ ഓടി രക്ഷപെട്ടു.

അതിനിടെയാണ് സംഘത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ പല തവണ സംഘർഷങ്ങൾ നടന്നിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാനവീയത്ത് സുരക്ഷയും വർധിപ്പിച്ചിരുന്നു. അതിനിടെയാണ് വീടും യുവാക്കൾ തമ്മിൽ തല്ലിയത്.

കേരള സാഹിത്യ ഭവന്റെ ദേശീയ പുരസ്കാരം സരുൺ നായർക്ക്

കേരള സാഹിത്യ ഭവന്റെ ദേശീയ പുരസ്കാരം സരുൺ നായർക്ക്

ഈ വർഷത്തെ കേരള സാഹിത്യ ഭവന്റെ ദേശീയ പുരസ്കാരത്തിന് മാധ്യമപ്രവർത്തകനായ സരുൺ നായർ അർഹനായി. ഡിസംബർ 16ന് പത്തനംതിട്ടയിൽ വച്ചാണ് പുരസ്കാരം സമ്മാനിക്കുക. ലഹരി വിമുക്ത പ്രവർത്തന രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹനായത്. ഇതിനോടകം 2500 ലധികം പേരെ ലഹരി വിമുക്തിയിലേക്ക് നയിച്ചതിന്റെ ഭാഗമായാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരവും, സംസ്ഥാന മദ്യവർജന സമിതിയുടെ കർമശ്രേഷ്ഠ പുരസ്കാരവും ഉൾപ്പെടെ ഇതിനോടകം അൻപതോളം പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വെഞ്ഞാറമൂട് സ്വദേശിയാണ് ഇദ്ദേഹം.

ഇന്ധനത്തിന്റെ പണം കിട്ടുന്നില്ല, ജനുവരി മുതൽ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനമില്ല

ഇന്ധനത്തിന്റെ പണം കിട്ടുന്നില്ല, ജനുവരി മുതൽ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനമില്ല

തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നൽകുന്നത് നിര്‍ത്തിവയ്ക്കാൻ പമ്പുടമകള്‍. ആറു മാസമായി ഇന്ധനം അടിച്ചതിന്‍റെ പണം നൽകാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്പുടമകൾ നീങ്ങുന്നത്. പമ്പ് ഒന്നിന് 5 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ കിട്ടാനുണ്ടെന്നാണ് ഉടമകൾ പറയുന്നത്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നൽകിയ വകയിലും കോടികൾ കുടിശ്ശികയുണ്ടെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി.

പൊതുമേഖലാ വാഹനങ്ങൾക്ക് ഇന്ധനം നൽകിയതിന്‍റെ പണം ഏറ്റവുമൊടുവിൽ ജൂണിൽ കിട്ടിയതാണ്. പൊലീസ് വാഹനങ്ങൾ, ഫയര്‍ഫോഴ്സ്, വിവിധ ഡിപ്പാര്‍ട്ട്മെന്‍റ് വാഹനങ്ങൾ എന്നിവയൊന്നും ഇന്ധനം നിറച്ച് പോകുന്നതല്ലാതെ പണം നൽകുന്നില്ല. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ രണ്ടായിരത്തോളം ഡീലര്‍മാരാണ് സംഘടനയിലുള്ളത്.