വനിതാ വീട് എൻജിനീയേഴ്സ് അവാർഡ് ആറ്റിങ്ങൽ സ്വദേശി ഹരിയ്ക്ക്

വനിതാ വീട് എൻജിനീയേഴ്സ് അവാർഡ് ആറ്റിങ്ങൽ സ്വദേശി ഹരിയ്ക്ക്

വനിതാ വീട് എൻജിനീയേഴ്സ് അവാർഡ് ആറ്റിങ്ങൽ സ്വദേശി ഹരി വി കെയ്ക്ക് ലഭിച്ചു.
സസ്‌റ്റൈനബിൾ ഓർ ഗ്രീൻ ടെക്നോളജിസ് ആൻഡ് മെറ്റീരിയലസ് എന്ന വിഭാഗത്തിലെ വനിതാ വീട് എഞ്ചിനീയർ അവാർഡിന് ആറ്റിങ്ങൽ ഹരിശ്രീ അസോസിയേറ്റ്സ് ഉടമ ഹരി അർഹനായി. രാംകോ സിമൻ്റ്സ് സ്പോൺസർ ചെയ്ത് ലെൻസ്‌ഫെഡിന്റെ സഹകരണത്തോടെ എറണാകുളം ക്രൗൺ പ്ലാസയിൽ വച്ച് നടത്തിയ ചടങ്ങിൽ
മൊമെൻ്റോയും സർട്ടിഫിക്കറ്റും വിതരണവും ചെയ്തു.

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 120 കോടി നൽകിയിരുന്നു. കോർപറേഷന്‌ ഒമ്പത്‌ മാസത്തിനുള്ളിൽ 1264 കോടി രൂപയാണ്‌ സഹായിച്ചത്‌.രണ്ടാം പിണറായി സർക്കാർ ഇതുവരെ 4963.22 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകിയത്‌.

ഒന്നാം പിണറായി സർക്കാർ നൽകിയത്‌ 4936 കോടി രൂപയാണ്. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 9899 കോടിയാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയാണ്.

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം നേടി ദിയ ഫാത്തിമ

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം നേടി ദിയ ഫാത്തിമ

തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ദിയ ഫാത്തിമ. കിളിമാനൂർ ഗവ. എച്ച് എസ് എസിലെ 9 ആം ക്ലാസ് വിദ്യാർത്ഥിയാണ് ദിയ ഫാത്തിമ.

ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

2023 ഡിസംബർ 21 ന് നടക്കുന്ന ആറ്റിങ്ങൽ നിയോജക മണ്ഡലം തല നവകേരള സദസിന്റെ പ്രചരണാർത്ഥം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക നിർവഹിച്ചു. ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ഒന്നാം സ്ഥാനവും ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ അനന്തുവിനെ ബെസ്റ്റ് ബാറ്റ്സ്മാനായും, ബെസ്റ്റ് ബോളറായി ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ആരോമലിനെയും, പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലെ അനന്തുവിനെയും തിരഞ്ഞെടുത്തു.

ഹരിതശ്രീയുടെ കർഷക സംഗമം സംഘടിപ്പിച്ചു

ഹരിതശ്രീയുടെ കർഷക സംഗമം സംഘടിപ്പിച്ചു

ജൈവ കർഷക കൂട്ടായ്മയായ ഹരിതശ്രീയുടെ കർഷക സംഗമവും സെമിനാറും കർഷകരെ ആദരിക്കലും നടന്നു. ശ്രീകാര്യം ശാന്തിനഗറിൽ ഹരിതശ്രീ പ്രസിഡന്റ് ബീന ബാലചന്ദ്രന്റെ അധ്യക്ഷതയിൽ റോട്ടറിക്ലബ്‌ തിരുവനന്തപുരം സബർബൻ പ്രസിഡന്റ് എൻ.ജെ. നായിക് ഉദ്ഘാടനം നിർവഹിച്ചു.

കൗൺസിലർ എൽ.എസ്. സാജു, പി.കെ.ബാപ്പുട്ടി (ഹോപ് അഗ്രികൾച്ചറൽ ചാരിറ്റബിൾ
ട്രൂസ്റ്റ്) ജി.രാമകൃഷ്ണൻ, മനോജ് .എം.പി, ഷീജ മധു, പി.എസ്.സന്തോഷ് കുമാർ, ജി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷാജി ബാബു, അലക്‌സാണ്ടർ കെ.ജെ, ജയതങ്കച്ചൻ, മഞ്ജു.കെ.പി, മിനി.എസ്,എസ്, ശോഭന വിജയൻ, വിദ്യ.എസ്.എസ്, ബി. പദ്മാവതിഅമ്മ, ജി.ജയറാം ദാസ് എന്നീ കർഷകരെ ആദരിച്ചു. കർഷകർക്ക് ആവശ്യമായ വിത്തുകളും തൈകളും വിതരണം നടത്തി. വിവിധ ക്ലാസുകളും സംഘടിപ്പിച്ചു. മധു.ജി.ആർ, ഷൈജ ജയകുമാർ, ലത.ജെ. ബിന്ദു ശരത്, ഇന്ദു.എ. എന്നിവർ
നേതൃത്വം നൽകി.

ഐപിഎല്‍ മാര്‍ച്ച് അവസാനം; വനിതാ ലീഗ് ഒറ്റ സംസ്ഥാനത്ത്

ഐപിഎല്‍ മാര്‍ച്ച് അവസാനം; വനിതാ ലീഗ് ഒറ്റ സംസ്ഥാനത്ത്

മുംബൈ: 2024ലെ ഐപിഎല്‍ സീസണ്‍ മാര്‍ച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ. മെയ് മാസത്തോടെ, അല്ലെങ്കില്‍ ജൂണ്‍ ആദ്യ വാരത്തോടെ അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂളെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരിയിലാണ്. വനിതാ ലീഗ് ഒറ്റ സംസ്ഥാനത്ത് മാത്രമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ ഒന്നിലായിരിക്കും ഉദ്ഘാടന പോരാട്ടം. നടത്തിപ്പിലെ സാങ്കേതിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് വനിതാ ലീഗ് ഒറ്റ സംസ്ഥാനത്തു വച്ച് നടത്താനുള്ള ആലോചനക്ക് കാരണമെന്നും ജയ് ഷാ പറഞ്ഞു. വിവിധ നഗരങ്ങളെ കേന്ദ്രീകരിച്ചു അടുത്ത സീസണ്‍ മുതല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ബിസിസിഐയും ഫ്രാഞ്ചൈസി ഉടമകളും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ മിനി താര ലേലം ഇത്തവണ ദുബൈയിലാണ്. ഇതാദ്യമായാണ് ലേലം വിദേശ രാജ്യത്ത് നടക്കുന്നത്. ഈ മാസം 19നാണ് താര ലേലം. 1166 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 262.95 കോടി രൂപയാണ് പത്ത് ടീമുകള്‍ക്കുമായി ചെലവിടാന്‍ കൈയിലുള്ളത്. 77 താരങ്ങളെയാണ് ആകെ വേണ്ടത്. 30 വിദേശ താരങ്ങള്‍ക്കായിരിക്കും ടീമുകളിലെല്ലാമായി അവസരം ലഭിക്കുക.