വിജയ്ക്ക് 220 കോടി, സംവിധായകന് 25; മമിത ബൈജുവിന് എത്ര? ജന നായകന്‍ ബജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലം!

വിജയ്ക്ക് 220 കോടി, സംവിധായകന് 25; മമിത ബൈജുവിന് എത്ര? ജന നായകന്‍ ബജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലം!

ആരാധകരും സിനിമാ ലോകവുമെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ് വിജയ് ചിത്രം ജന നായകനായി. സിനിമാ ജീവിതത്തോട് വിട പറയുന്ന വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയില്‍ ജന നായകന്‍ ഏറെ നിര്‍ണായകമാണ്. ചിത്രത്തിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ തന്നെയാണ് ആരാധകരുടെ തയ്യാറെടുപ്പ്. തങ്ങളുടെ പ്രിയ താരത്തിന്റെ അവസാന നിമിഷം മറ്റെന്തിനേക്കാളും വലിയൊരു ഉത്സവമാക്കി മാറ്റുകയാണ് ആരാധകരുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ചര്‍ച്ചയായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രീ ബുക്കിങ് പറപറക്കുകയാണ്. വിജയ് ചിത്രങ്ങളുടെ എല്ലാ ചേരുവകളും കോര്‍ത്തിണക്കിയൊരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും ജന നായകന്‍. ട്രെയ്‌ലറിലുള്ള റഫറന്‍സുകളെല്ലാം ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.ജന നായകനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അവസാന സിനിമയ്ക്കായി വിജയ് വാങ്ങുന്നത് 220 കോടിയാണ്. സംവിധായകന്‍ എച്ച് വിനോദിന്റെ പ്രതിഫലം 25 കോടിയാണ്. സംഗീത സംവിധായകന്‍ അനിരുദ്ധിന് ലഭിക്കുന്നത് 13 കോടിയാണ്. നായിക പൂജ ഹെഗ്‌ഡെയ്ക്കും വില്ലനായെത്തുന്ന ബോബി ഡിയോളിനും ലഭിക്കുന്നത് മൂന്ന് കോടി വീതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലയാളി താരം മമിത ബൈജുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്-മമിത കഥാപാത്രങ്ങളുടെ ബന്ധമാണ് സിനിമയുടെ മുഖ്യാകര്‍ഷണം. ജന നായകനായി മമിതയ്ക്ക് ലഭിക്കുന്ന പ്രതിഫലം 60 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങള്‍ക്കായി മൊത്തം സിനിമ ചെലവിടുന്നത് 272.6 കോടിയാണെന്നും 80 കോടിയാണ് സിനിമയുടെ നിര്‍മാണ ചെലവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 380 കോടിയാണ് സിനിമയുടെ ആകെ ചെലവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ട്രെയ്‌ലര്‍ വന്നതിന് പിന്നാലെ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകന്‍ എന്ന വാദവും ശക്തമായിട്ടുണ്ട്. തെലുങ്ക് ചിത്രത്തിലെ അതേ ഫ്രെയിമുകള്‍ പോലും ജന നായകനില്‍ ആവര്‍ത്തിക്കുന്നതായാണ് ആരാധകരുടെ വിമര്‍ശനം. ജനുവരി ഒമ്പതിനാണ് ജന നായകന്‍ തിയേറ്ററുകളിലേക്ക് എത്തുക.

അവര്‍ എങ്ങനെയാണ് അതിജീവിത ആകുന്നത്?, പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് ശരിക്കും അതിജീവിതന്‍

അവര്‍ എങ്ങനെയാണ് അതിജീവിത ആകുന്നത്?, പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് ശരിക്കും അതിജീവിതന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് വ്യാജ പരാതി നല്‍കിയത് തെറ്റാണെന്ന് രാഹുല്‍ ഈശ്വര്‍. യുവതിക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെന്നും പുരുഷനെതിരെ കള്ളപ്പരാതി നല്‍കുന്ന പ്രവണത അവസാനിപ്പിക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു. വിഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഡ്രഗ്‌സും റേപ്പ് കേസും ഉണ്ടായിട്ടും വേടന്‍ ജയിലില്‍ കിടന്നിട്ടില്ല. താന്‍ 16 ദിവസമാണ് കിടന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

‘അതിജീവിത എന്ന് പറയുന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് ശരിക്കും അതിജീവിതന്‍. അവനെ സപ്പോര്‍ട്ട് ചെയ്ത് കൊടുത്ത വിഡിയോ ആണ് അവരെ പ്രകോപിപ്പിച്ചത്. അയാള്‍ക്കെതിരെ പരാതി കൊടുക്കാന്‍ പറ്റാത്തത് കൊണ്ടാണ് എനിക്കെതിരെ പരാതി കൊടുത്തത്.

അവര്‍ പരാതിക്കാരി ആണ്, അതിജീവിത അല്ല. ഞാന്‍ ആ ഫോട്ടോ ഷെയര്‍ ചെയ്തിട്ടില്ല, ലൈക്ക് പോലും അടിച്ചിട്ടില്ല. ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്തിട്ടില്ല. സ്ത്രീസുരക്ഷ എന്ന ആശയത്തെ ഇവര്‍ ദുരുപയോഗം ചെയ്യുകയാണ്. പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനില്‍ക്കില്ല എന്ന് കോടതി ഉത്തരവില്‍ തന്നെ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവര്‍ അതിജീവിത ആകുന്നത്? മാധ്യമങ്ങള്‍ അവളോടൊപ്പവും അവനോടൊപ്പവും അല്ല നില്‍ക്കേണ്ടത്, സത്യത്തിനൊപ്പമാണ് നില്‍ക്കേണ്ടത്’ രാഹുല്‍ പറഞ്ഞു.

ദിലീപിനെ കള്ളക്കേസില്‍ ജയിലില്‍ ഇടാന്‍ സാധിക്കുമെങ്കില്‍ പിന്നെ ആരാണ് ഇവിടെ സേഫ്. എനിക്ക് ശക്തമായ എതിര്‍പ്പുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷെ അദ്ദേഹത്തിന് എതിരെ ഞാന്‍ കള്ളം പറയില്ല. ആളുകളെ പെടുത്തുന്ന പരിപാടി നിര്‍ത്തണം. ഇല്ലാത്ത പരാതിയുടെ പേരിലാണ് എന്നെ ക്രൂശിക്കുന്നത്. അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസില്‍ നിന്ന് അറിഞ്ഞത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. ഞാനും രാഹുല്‍ മാങ്കൂട്ടത്തിലും സുഹൃത്തുക്കള്‍ അല്ല. ഞങ്ങളുടെ പുരുഷകമ്മിഷനെ എതിര്‍ത്തത് രാഹുലാണ്. ഞങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരാണ്’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വിറ്റ BZ 783510 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തൃശൂരില്‍ വിറ്റ BO 728920 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിറ്റ BO 549282 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമായിരുന്നു ഫല പ്രഖ്യാപനം. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BN 783510

BO 783510

BP 783510

BR 783510

BS 783510

BT 783510

BU 783510

BV 783510

BW 783510

BX 783510

BY 783510

4th Prize: ₹5,000/-

0505 0710 0948 3167 3617 3778 4142 4498 4544 4619 4947 7035 7280 7368 7462 8124 8655 9822 9877

5th Prize ₹2,000/-

1926 2248 3501 5906 6397 9292

6th Prize ₹1,000/-

0188 0216 0294 0302 1066 2597 2947 3599 4195 4381 5004 5271 6243 6751 6992 7110 7160 7201 7511 7721 7750 8303 9027 9867 9882

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

‘വെള്ളാപ്പള്ളി തന്നത് മൂന്ന് ലക്ഷം രൂപ, കണക്കുണ്ട്’; വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് വാങ്ങിയതെന്നും ബിനോയ് വിശ്വം

‘വെള്ളാപ്പള്ളി തന്നത് മൂന്ന് ലക്ഷം രൂപ, കണക്കുണ്ട്’; വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് വാങ്ങിയതെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നുവെന്നും അദ്ദേഹം തന്ന പണത്തിന് കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശൻ മൂന്നു ലക്ഷം രൂപ തന്നു. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിജയത്തെക്കാൾ പരാജയം ഉണ്ടായി. ജയിക്കുമ്പോൾ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോൾ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തിൽ പോയി ഒളിക്കാൻ പോകുന്നില്ല. തിരുത്തൽ വേണ്ടിടത്ത് അത് ചെയ്യും. അടുത്ത പോരാട്ടം ഇതിനേക്കാൾ വലുതാണ്. നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണം. തിരുത്തൽ വരുത്തേണ്ടിടത്ത് അത് ചെയ്യണം.

കമ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല. എസ്ഐആർ പരമാവധി പേർക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വി ഡി സതീശനെതിരായ പുനർജനി കേസ് അന്വേഷണത്തിൽ പ്രതിപക്ഷത്തിന് അങ്കലാപ്പുണ്ട്. വി ഡി സതീശനെ ഇതുവരെയും പിന്തുണയ്ക്കാത്തവരും ഇപ്പോൾ അദ്ദേഹത്തിനൊപ്പം എത്തി.

പേടിയുള്ളവർ എല്ലാവരും ഒപ്പം നിന്നോളൂ എന്ന് പറഞ്ഞ പുരാണ കഥാപാത്രമാണ് ഇപ്പോൾ വിഡി സതീശൻ. എൽ ഡി എഫിന് തെരഞ്ഞെടുപ്പ് സ്റ്റണ്ടിൻ്റെ ആവശ്യമില്ല. വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം സിപിഐ നേതാക്കൾ ഒറ്റയ്ക്ക് പോയി ആരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങാൻ പാടില്ലെന്നും പറഞ്ഞു.

സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്

സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്

ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ബഹുനില കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

വീഴ്ചയിൽ കാര്യമായി പരിക്കേറ്റ വിദ്യാർഥിനിയെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ പരിശോധനയും ചികിത്സയും മുൻനിർത്തി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

75ആം പിറന്നാൾ നിറവിൽ മലയാളത്തിന്റെ ‘അമ്പിളി’ത്തിളക്കം

75ആം പിറന്നാൾ നിറവിൽ മലയാളത്തിന്റെ ‘അമ്പിളി’ത്തിളക്കം

മലയാളികൾക്ക് ജ​ഗതി എന്നാൽ ഒരു സ്ഥലപ്പേരല്ല, അത് ജ​ഗതി ശ്രീകുമാണ്. അഭിനയജീവിതത്തിന് സഡൺ ബ്രേക്കിടേണ്ടി വന്നെങ്കിലും മലയാളികളെ ചിരിപ്പിക്കുന്നതിൽ ജ​ഗതിക്ക് ഇന്നും ബെല്ലും ബ്രേക്കുമില്ല. നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ മലയാളികൾക്ക് തൊടുകറിപോലെ ജ​ഗതി തമാശകളും വേണം. മൂഡ് മാറ്റാൻ, ചില്ലാവാൻ ജ​ഗതി തമാശകൾ തേടി യൂട്യൂബിലേക്ക് ഓടുന്നവരുമുണ്ട്.

മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന് പിറന്നാളാണ്. 75ന്റെ നിറവിൽ ആഘോഷങ്ങളുടെ ആർപ്പുവിളികളോ ആരവങ്ങളോ ഇല്ലാതെ അയാൾ വീട്ടിലുണ്ട്. ഡോക്ടർ നിർദേശിച്ചിട്ടുള്ള പതിവ് ഭക്ഷണം മാത്രമാകും ഇന്നും കഴിക്കുക. എല്ലാ ദിവസത്തെയും പോലെ ഇന്നത്തെ ദിവസവും കടന്നുപോകും. മലയാളികൾക്ക് ഈ ദിനം പ്രിയപ്പെട്ടതാകുന്നത് ബി​ഗ് സ്ക്രീനിൽ അയാളുടെ അഭാവം വരുത്തിവെച്ച വേദനകൊണ്ടുകൂടിയാകും. മലയാള സിനിമയെന്നപോലെ പ്രേക്ഷകരും ജ​ഗതിയെന്ന നടനെ മിസ് ചെയ്യുന്നുണ്ടാകണം.

ചെയ്തുവെച്ച കഥാപാത്രങ്ങൾകൊണ്ട് ജെൻസികളെ പോലും കൈയിലെടുക്കാൻ ജ​ഗതി ശ്രീകുമാറിന് ആയിട്ടുണ്ട്. എന്നാലും 90 മുതൽ പിന്നോട്ടുള്ളവ‌ർക്കാകും കൃത്യമായി ആ നടന വൈഭവത്തിന്റെ റേഞ്ച് അറിയുക. ഹാസ്യം മാത്രമല്ല, എല്ലാ ഭാവങ്ങളും തനിക്ക് വഴങ്ങുമെന്ന് ജ​ഗതി എന്നോ തെളിയിച്ചതാണ്.

ഇന്ന് ജ​ഗദീഷടക്കം നമ്മളെ കുടുകുടെ ചിരിപ്പിച്ച ഹാസ്യ സാമ്രാട്ടുകൾ സീരിയസ് വേഷങ്ങളിലും അതിശയപ്പെടുത്തുമ്പോൾ ജ​ഗതിയും ഉണ്ടെങ്കിലെന്ന് വെറുതെയെങ്കിലും കൊതിച്ചവരുണ്ടാകും.കഴിഞ്ഞ 14 വർഷമായി വീൽ ചെയറിലാണ് ജ​ഗതി ശ്രീകുമാറിന്റെ ജീവിതം. 2012 മാർച്ച് പത്തിന് കോഴിക്കോടിനു സമീപംവെച്ചുണ്ടായ വാഹനാപകടമാണ് ആ പ്രതിഭയുടെ ജീവിതം കീഴ്മേൽ മറിച്ചത്. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള ഓട്ടപ്പാച്ചിലിനിടെ അവിചാരിതമായി സംഭവിച്ച ഒരു അപകടം ജ​ഗതിയുടെ അഭിനയ ജീവിതത്തിന് ഫുൾസ്റ്റോപ്പിട്ടു, അന്നോളം പല മീറ്ററുകളിൽ കേട്ട ആ ശബ്ദം നിശ്ശബ്ദമായി.

എന്നാലിന്നും ജ​ഗതി എന്ന പേര് കേട്ടാൽ അഭ്രപാളിയിൽ അയാൾ അനശ്വരമാക്കിയ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും മലയാളികളുടെ മനസിലേക്ക് ഒരു തിരശീലയിലെന്നപോലെ മിന്നിമറയും. അപകടത്തിന് മുൻപുള്ള ആ നാലുപതിറ്റാണ്ട് മതിയായിരുന്നു അയാൾക്ക് മലയാള സിനിമ ഉള്ളകാലത്തോളം നിലനിൽക്കാൻ. ഇതിനിടെ മമ്മൂട്ടി ചിത്രമായ സിബിഐ-5ൽ ജഗതി മുഖം കാണിച്ചിരുന്നു. വരാനിരിക്കുന്ന വേറെയും സിനിമകളിൽ ജ​ഗതിയുടെ സാന്നിധ്യമുണ്ട്.