ആറ്റിങ്ങലിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്
ആറ്റിങ്ങൽ: ആറ്റിങ്ങൽ അമർ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
മൊബൈൽ നമ്പർ: 9846326344
ആറ്റിങ്ങൽ: ആറ്റിങ്ങൽ അമർ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
മൊബൈൽ നമ്പർ: 9846326344
കോഴിക്കോട്: വിവാഹത്തിന് മുൻപ് പ്രണയ ബന്ധത്തിലായിരുന്നപ്പോൾ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഭർത്താവിനെ വെറുതെവിട്ട് കോടതി. 18 വയസ് തികയുന്നതിന് മുൻപ് പീഡനത്തിന് ഇരയാക്കി എന്നാണ് ഭർത്താവിനെതിരെ യുവതി നൽകി പരാതി. പീഡനത്തിന് സഹായമൊരുക്കി എന്ന കുറ്റത്തിന് ഭർത്താവിന്റെ എട്ട് സുഹൃത്തുക്കൾക്കെതിരെയും കേസെടുത്തിരുന്നു. ഇവരേയും വെറുതെ വിട്ടു.
18 വയസ് ആകുന്നതിന്നു മുമ്പ് സുഹൃത്തിന്റെ വീട്ടിൽ വച്ച് ഭർത്താവ് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇരുവരും വിവാഹം ചെയ്തെങ്കിലും വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായതോടെ പീഡന പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു.
യുവതിയുടെ ഭർത്താവിനെ ഒന്നാം പ്രതിയാക്കിയും പീഡനത്തിന് സഹായം ചെയ്‌തു എന്ന് ആരോപിച്ച് എട്ട് സുഹൃത്തുക്കളെ മറ്റ് പ്രതികളാക്കിയും 2021ൽ കുറ്റപത്രം നൽകി. തുടര്‍ന്ന് വാദം കേട്ട കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്‌ജി രാജീവ് ജയരാജ് ആണ് എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വെള്ളിയാഴ്ച ഉത്തരവിട്ടത്.
മുംബൈ: ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വർധിപ്പിക്കാൻ തീരുമാനം. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവർഷത്തേക്കുളള ശമ്പളവര്‍ധന ധാരണാ പത്രം ഒപ്പിട്ടു. 2022 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തിൽ ശമ്പളവര്‍ധന ലഭിക്കും.
2021-22 സാമ്പത്തികവർഷത്തെ ബാങ്കുകളുടെ മൊത്തം ശമ്പളച്ചെലവിൽ 17 ശതമാനം വർധന വരുത്താനാണ് ധാരണ. അടിസ്ഥാന ശമ്പളത്തിൽ മൂന്നുശതമാനം വർധനയാണ് നടപ്പാക്കുക. ഇതോടൊപ്പം 1986 -നുശേഷം വിരമിച്ച എല്ലാവർക്കും പെൻഷൻ പരിഷ്കരിക്കാനും ബാങ്കുകൾ സമ്മതമറിയിച്ചു. അടിസ്ഥാന ശമ്പളത്തിലെയും അലവൻസുകളിലെയും വർധന സംബന്ധിച്ച് അന്തിമതീരുമാനം ആറുമാസത്തിനകമുണ്ടാകുമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പൊതുമേഖല ബാങ്കുകൾക്കും കൂടി 12,449 കോടി രൂപയുടെ അധിക ബാധ്യതയാണ് നേരിടേണ്ടിവരിക. ക്ഷമബത്ത ആനൂകൂല്യം 2022 ഒക്ടോബർ 31ലുള്ള അടിസ്ഥാന ശമ്പളത്തോട് ലയിപ്പിച്ച ശേഷം അധികമായി മൂന്ന് ശതമാനം വർധിപ്പിച്ചാണ് പുതുക്കിയ ശമ്പള സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത്. സമാനമായി 2022 ഒക്ടോബർ വരെയുള്ള പൊതുമേഖല ബാങ്കുകളുടെ പെൻഷൻകാർക്ക്, നിലവിലെ പെൻഷൻ തുകയോടൊപ്പം പ്രതിമാസം ഒരു അധിക ആനുകൂല്യം കൂടി നൽകാനും ധാരണയായി. അധിക ആനുകൂല്യം എത്ര തുകയെന്നത് സംബന്ധിച്ച് ഇനിയും തീരുമാനമാകേണ്ടതുണ്ട്.
ശമ്പള വർധനവുമായി ബന്ധപ്പെട്ട കരാറിൽ ബാങ്ക് ജീവനക്കാരുടെ പ്രവർത്തിസമയം ആഴ്ചയിൽ അഞ്ച് ദിവസമായി ചുരുക്കാനും ശുപാർശയുണ്ട്. ഞായറാഴ്ചയ്ക്കൊപ്പം എല്ലാ ശനിയാഴ്ചകളിലും അവധി നൽകാനാണ് ശുപാർശ. കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.
തിരുവനന്തപുരം: ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്റ്റിലായ ഡോ ഇ എ റുവൈസിന്റെ പിതാവിനെയും പ്രതിയാക്കി. കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടിൽ അബ്ദുൽ റഷീദിനെയാണ് രണ്ടാം പ്രതിയാക്കിയത്. പെൺകുട്ടിയുടെ മരണത്തിനു കാരണമായ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതിനാണ് ഇയാളെ പ്രതിയാക്കിയത്.
റുവൈസിന്റെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ കൂടുതൽ സ്ത്രീധനം ചോദിക്കുകയും അതിനായി സമ്മർദം ചെലുത്തുകയും ചെയ്തതായി ഷഹനയുടെ മാതാവ് പൊലീസിനു മൊഴിനൽകിയിരുന്നു. അതേസമയം റിമാൻഡിലുള്ള റുവൈസിനെ ചൊവ്വാഴ്‌ച ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിന് അന്ന് തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ ശ്രമം. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങളും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെയും അച്ഛനെയും പ്രതിയാക്കിയത്. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പങ്ക് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഷഹന റുവൈസിനു വാട്‌സ്‌ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ അയാൾ പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം ചോദിച്ചാൽ തങ്ങൾക്ക് അതു നൽകാനാകില്ലെന്നും താൻ മരിക്കുകയാണെന്നും ഷഹന വാട്‌സ്‌ആപ്പ് സന്ദേശം അയച്ചിരുന്നു. റുവൈസ് ഇതു വായിച്ചശേഷം ഷഹനയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ഷഹന അയച്ച എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു.
ഒരു പെൺകുട്ടിയുടെ മരണം തടയാമായിരുന്നിട്ടും അതിന് ഡോക്ടർ തുനിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഷഹനയുടെ ഫോണിൽ നിന്നും പൊലീസിന് സന്ദേശങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇത് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടിലേക്കും പോയിട്ടുണ്ടായിരുന്നു. എപ്പോൾ വിവാഹം നടത്തണമെന്നത് ഉൾപ്പെടെ ചർച്ച നടത്തി. പിന്നീടാണ് സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് പിൻമാറിയതെന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ മോണോ ആക്ടിൽ തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി ശിവജിത്ത് ശിവൻ. പി ആർ വില്യം എച്ച് എസ് എസ്
കാട്ടാക്കടയിലെ +1 വിദ്യാർത്ഥിയാണ്.
എച്ച് എസ് എസ് വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ടിൽ A ഗ്രേഡോടു കൂടിയാണ് ഒന്നാം സ്ഥാനം നേടിയത്. സംഗീത സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമായ ശിവൻ ഭാവനയുടേയും ഷിജി ശിവൻ്റെയും മകനാണ് ശിവജിത്ത്. നവമാധ്യമങ്ങളുടെ കടന്നുകയറ്റവും മാധ്യമ ധർമ്മവും ഉൾപ്പെടുത്തി ആനുകാലിക വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിച്ച് പ്രേഷക ശ്രദ്ധ പിടിച്ചുപറ്റുവാൻ ശിവജിത്തിന് കഴിഞ്ഞു. കലാഭവൻ നൗഷാദാണ് ശിവജിത്തിൻ്റെ ഗുരു.
ആറ്റിങ്ങൽ: പ്രാഥമികാരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ആരംഭിച്ച രണ്ടാമത്തെ ജനകീയ ആരോഗ്യ കേന്ദ്രം കുഴിമുക്ക് ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നഗരജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു.
82 ലക്ഷം രൂപ ചിലവിട്ടാണ് നഗരസഭ ഈ വെൽനസ് സെന്റെർ ആരംഭിച്ചത്. സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിങ്ങനെ ജീവനക്കാരെ നീയമിച്ചിട്ടുണ്ട്. സെന്റെർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയും പരിപാലനവും ജീവനക്കാരുടെ വേതനം, ആവശ്യമായ മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും ഉൾപ്പടെ 82 ലക്ഷം രൂപയാണ് നഗരസഭ വകമാറ്റിയിട്ടുള്ളത്.
രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കുന്ന സെന്റെറിൽ ഉച്ചക്ക് 1 മണി വരെയായിരിക്കും ഒപി യുടെ സേവനം ലഭിക്കുന്നത്. ഇവിടെ എത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിൽസ ആവശ്യമെങ്കിൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ തുടർസേവനവും ലഭ്യമാക്കും. കഴിഞ്ഞ ആഴ്ച്ചയിൽ രാമച്ചംവിള ജംഗ്ഷനിൽ ആദ്യത്തെ നഗരആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നഗരസഭ ആരംഭിച്ചിരുന്നു.
കുഴിമുക്ക് ജംഗ്ഷനിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ ജി.തുളസീധരൻപിളള അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ആർ.രാജു സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ രമ്യാസുധീർ, എ.നജാം, എസ്.ഗിരിജ, അവനവഞ്ചേരി രാജു, കൗൺസിലർമാരായ ബിനു, ഷീല, മുരളീധാൻ നായർ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പ്രീതാസോമൻ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെഎസ്.അരുൺ യോഗത്തിന് നന്ദിയും പറഞ്ഞു.

Recent Comments