by Midhun HP News | Dec 8, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മോഹിനിയാട്ടത്തിൽ സുവർണ്ണ നേട്ടം കരസ്ഥമാക്കി സഹോദരിമാരായ ഗൗരി നന്ദയും ശ്രീ നന്ദയും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മക്കളുടെ കാലവാസന പ്രോത്സാഹിപ്പിക്കാൻ ഒപ്പം നിന്ന അച്ഛൻ ഗോപാലകൃഷ്ണന് പഴയ നഷ്ടത്തിന്റെ തരിച്ച് നേടലുമായി. പാറശ്ശാല ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി നന്ദ ജി.എം. ഹൈസ്‌കൂൾ വിഭാഗത്തിലും അനുജത്തി ഏഴാം ക്ലാസുകാരി ശ്രീ നന്ദ ജി.എം യു.പി വിഭാഗത്തിലുമാണ് ഒന്നാം സ്ഥാനം നേടിയത്.
ഇരുവരും ഒരേ ആടയാഭരണങ്ങളാണ് ഉപയോഗിച്ചത്. ആദ്യം ഗൗരി നന്ദയുടെ മത്സരമായിരുന്നു. മറ്റ് മത്സരാർത്ഥികൾ വേഷം ധരിച്ചെത്തിയപ്പോഴും അനുജത്തി ശ്രീ നന്ദ സഹോദരി എത്തുന്നതും കാത്ത് നിൽക്കുകയായിരുന്നു. ഒടുവിൽ സഹോദരിയുടെ മത്സരം കഴിഞ്ഞ ശേഷം ഇതേ വേഷവും അഭരണങ്ങളുമണിഞ്ഞാണ് അനുജത്തി വേദിയിലെത്തിയത്. രണ്ടും പേർക്കും ഒന്നാം സ്ഥാനവും ലഭിച്ചു. അച്ഛൻ ഗോപാലകൃഷ്ണൻ നായർ സ്‌കൂൾ കലോത്സവങ്ങളിൽ പാട്ട് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. എന്നാൽ വീട്ടിൽ നിന്ന് വേണ്ട പിന്തുണ കിട്ടാത്തതിനാൽ തുടരാനായില്ല. തന്റെ മക്കളിലൂടെ ആ വേദന മറക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഗോപാലകൃഷ്ണൻ.
by Midhun HP News | Dec 8, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ ഓയിൽ പെയിന്റിംഗ് എച്ച് എസ് എസ് വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ആർദ്ര പ്രേം. ജില്ല കലോത്സവത്തിന് ലോഗോ തയ്യാറാക്കിയ കുട്ടി കൂടി ആണ്. ചിറയിൻകീഴ് ശാരദാ വിലാസം സ്കൂളിലെ വിദ്യാർത്ഥിയാണ് ആർദ്ര.
by Midhun HP News | Dec 8, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ 110 കെ വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആറ്റിങ്ങൽ ഇലക്ട്രിക്കൽ സെക്ഷൻറെയും അവനവഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻറെയും പരിധിയിൽവരുന്ന പ്രദേശങ്ങളിൽ നാളെ (ഞായറാഴ്ച്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസപ്പെടുന്നതാണ്. ആറ്റിങ്ങൽ, അവനവഞ്ചേരി, ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, വെഞ്ഞാറമൂട്, കന്യാകുളങ്ങര, നഗരൂർ, വാമനപുരം എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.
by Midhun HP News | Dec 8, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 28-മത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും. നടൻ നാനാ പടേക്കർ ആണ് മുഖ്യാതിഥി. മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ‘ഗുഡ് ബൈ ജൂലിയയാണ് ഇത്തവണത്തെ’ ഉദ്ഘാടന ചിത്രം. ഇന്ന് മുതൽ ഈ മാസം 15 വരെ നടക്കുന്ന മേളയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡും ഉദ്ഘാടന വേദിയിൽ വച്ച് സമ്മാനിക്കും. യുദ്ധ വിരുദ്ധ സന്ദേശം നൽകാനാകണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. പലസ്തീന് ഐക്യദാർഢ്യവുമായി ഏഴ് അധിനിവേശവിരുദ്ധ സിനിമകളും പ്രദർശിപ്പിക്കും.
14 ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മത്സര വിഭാഗത്തിൽ ഏക മലയാള ചിത്രം തടവും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയിൽ ഒന്നാണ്. പോർച്ചുഗീസ് സംവിധായിക റീത്ത അസെവെദോ ഗോമസ് ചെയർപേഴ്സണായ ജൂറിയാണ് അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്നത്. 12,000 ഡെലിഗേറ്റുകളാണ് ഇത്തവണ മേളയിൽ എത്തുന്നത്. നൂറുകണക്കിന് ചലച്ചിത്ര പ്രവർത്തകരും ഭാഗമാകും.
by Midhun HP News | Dec 7, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭത്തിനു തുടക്കം കുറിച്ച്
രാജീവ് യൂത്ത് സെന്ററും വക്കം റഷീദ് സ്മാരക സോഷ്യൽ സർവീസ് സൊസൈറ്റിയും. വനിതകൾക്ക് സ്വയം തൊഴിലിനായുള്ള ആദ്യ ഘട്ട സംരംഭമായാണ് തയ്യൽ പരിശീലന ക്ലാസ്സുകൾ ആരംഭിച്ചത്. തയ്യൽ ക്ലാസുകളുടെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ പി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.
രാജീവ് യൂത്ത് സെന്റർ പ്രസിഡന്റ് ആർ.എസ്. പ്രശാന്ത് അധ്യക്ഷനായി.
കൗൺസിലർമാരായ വി. മുരളീധരൻ നായർ, കെ. ജെ. രവികുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് റ്റി. പി. അംബിരാജ, യൂത്ത് സെന്റർ ട്രഷറർ എൻ. സതീഷ്കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രഡിഡന്റ് അഭിരാജ് വൃന്ദാവനം, മഹിളാകോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ദീപ രവി തുടങ്ങിയവർ പങ്കെടുത്തു. മൂന്നുമാസത്തെ തയ്യൽ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾ 8330015030 എന്ന നമ്പരിൽ വിളിച്ചു അഡ്മിഷൻ എടുക്കാവുന്നതാണെന്നു യൂത്ത്സെന്റർ ഭാരവാഹികൾ അറിയിച്ചു.
by Midhun HP News | Dec 7, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ് ഡിസംബർ 21 ന് ചിറയിൻകീഴിൽ എത്തിച്ചേരുന്നു. നവ കേരള സദസിന്റെ പ്രചരണാർത്ഥം സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി ഡിസംബർ 9 നു വൈകുന്നേരം 5 മണിക്ക് അഞ്ചുതെങ്ങ് ജംഗ്ഷനിൽ സ്നേഹ സന്ധ്യ സംഘടിപ്പിക്കുന്നു.
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ ടീച്ചർ സ്നേഹ സന്ധ്യ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള സർവകലാശാല യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വിജയ് വിമലിനെ അനുമോദിക്കും. സിപിഎം ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയി എം എൽ എ, ആർ. രാമു, ആർ സുഭാഷ്, അഡ്വ. ഷൈലജ ബീഗം, അഡ്വ എസ് ലെനിൻ, സി പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി ലൈജു, ആർ ജെറാൾഡ്, ലിജാ ബോസ് എന്നിവർ പങ്കെടുക്കും.
Recent Comments