ആറ്റിങ്ങലിൽ ചരക്ക് ലോറി മരത്തിലിടിച്ച് മരം പുഴുത് വീണു അപകടം

ആറ്റിങ്ങലിൽ ചരക്ക് ലോറി മരത്തിലിടിച്ച് മരം പുഴുത് വീണു അപകടം

ആറ്റിങ്ങലിൽ ചരക്ക് ലോറി മരത്തിലിടിച്ച് മരം പുഴുത് വീണു അപകടം. ആറ്റിങ്ങലിൽ വലിയകുന്നു ഗസ്റ് ഹൌസിനു മുന്നിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വെഞ്ഞാറമൂട് ഭാഗത്തു നിന്നും ആറ്റിങ്ങലിലേയ്ക് പോകുകയായിരുന്ന വലിയ ട്രൈലെർ ചരക്ക് ലോറിയാണ് മരക്കൊമ്പിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗസ്റ് ഹൌസിനു എതിർവശത്തു ഹോട്ടലിനു സമീപം നിന്ന മരം കടപുഴകി വീഴുകയായിരുന്നു. ഹോട്ടലിനു മുന്നിൽ ഇരിക്കുകയിരുന്ന അവനവഞ്ചേരി സ്വദേശികളുടെ മുന്നിലാണ് മരം വീണത്. നിസാര പരുക്കുകളോടെ അവർ അദ്ഭുതകരമായി രക്ഷപെട്ടു. അവനവഞ്ചേരി സ്വദേശികളായ നിസാമുദ്ധീൻ, മണിലാൽ എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്.

ഷവര്‍മ ഉണ്ടാക്കുന്നവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ പ്രശ്‌നമുണ്ടാക്കുന്നു; കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഷവര്‍മ ഉണ്ടാക്കുന്നവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ പ്രശ്‌നമുണ്ടാക്കുന്നു; കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഷവര്‍മ അടക്കമുള്ള ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഉണ്ടാക്കുന്നതുവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ അടക്കം പ്രശ്‌നമാകുന്നുവെന്ന് എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ് കോടതിയില്‍ പറഞ്ഞു.

ബോധവല്‍ക്കരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എഡിജിപി കോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടികളില്‍ തൃപ്തനാണെന്ന് കേസ് പരിഗണിച്ച് ജസ്റ്റിസ് ദേവന്‍ രാജന്‍ പറഞ്ഞു. തുടര്‍നടപടികള്‍ ഉണ്ടാവണമെന്നും ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അടുത്ത് കാക്കനാട് ഷവര്‍മ കഴിച്ച് യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോടതി വിഷയം വീണ്ടും പരിഗണനയിലെടുത്തപ്പോഴാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിച്ചത്.

ജില്ലാ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ ഒന്നാം സ്ഥാനത്തിനർഹയായി ദേവേന്ദു

ജില്ലാ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ ഒന്നാം സ്ഥാനത്തിനർഹയായി ദേവേന്ദു

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ കഥകളി സംഗീതം എച്ച് എസ് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ദേവേന്ദു പി വി. എൻഎസ്എസ് എച്ച് എസ് എസ് മടവൂർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേവേന്ദു.

സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പ്: ചരിത്രനേട്ടവുമായി ആറ്റിങ്ങൽ സ്വദേശി

സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പ്: ചരിത്രനേട്ടവുമായി ആറ്റിങ്ങൽ സ്വദേശി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ മൂന്ന് സ്വർണ്ണവും ഒരു വെള്ളിയുമടക്കം നാല് മെഡലുകൾ നേടി ആറ്റിങ്ങൽ സ്വദേശി വൈശാഖ് ആർ. എസ്.

നിവാസാ: സ്വർണ്ണമെഡൽ
നോ-ഗീ: സ്വർണ്ണമെഡൽ
ഫൈറ്റിങ്‌ സിസ്റ്റം: സ്വർണ്ണമെഡൽ ഫുൾ കോൺടാക്ട് ഫൈറ്റിങ്: വെള്ളിമെഡൽ എന്നിങ്ങ നയാണ് മെഡൽ നേട്ടം. കേരളത്തിലെ പ്രമുഖ അയോധനകലാ പരിശീലന കേന്ദ്രമായ പ്രൊഫിഷ്യന്റ്‌ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ ചീഫ് കോച്ചും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനുമാണ് വൈശാഖ്. ജപ്പാൻ ആയോധനകലയായ ജു-ജിത്സു ഏഷ്യൻ ഗെയിംസിലെ മത്സരയിനം കൂടിയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ആയോധനകലയ്ക്ക് പ്രചാരമേറിവരികയാണ്. 2024 ൽ നടക്കുന്ന ദേശീയ ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ 4 ഇനങ്ങളിലും വൈശാഖ് കേരളത്തെ പ്രതിനിധീകരിക്കും.

ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു

ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു

തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സീഡ് – എക്കോ ക്ളബ്ബുകളുടെയും സ്കൗട്ട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു. പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 30 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. ‘ശ്രേയ’ ഇനത്തിലുള്ള സങ്കരയിനം നെല്ലാണ് നടാനായി ഉപയോഗിച്ചത്.

നടീൽ ഉത്സവം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ഇ. നസീർ, എസ് എം സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ്, സുരേഷ് ബാബു സീഡ്, ഇക്കോ ക്ലബ് കൺവീനർമാരായ സൗമ്യ, ഷാബിമോൻ, നിഷ അദ്ധ്യാപകരായ ജിതേന്ദ്രനാഥ്, രോഹൻ എന്നിവർ പങ്കെടുത്തു. വിവിധ ക്ലബ്ബുകളിൽ നാൽപതോളം കുട്ടികളും ഞാറുനടീൽ ഉത്സവത്തിൽ പങ്കാളികളായി.

തൊട്ടടുത്ത് ചന്ദ്രനെ കണ്ട കൗതുകത്തില്‍ ആയിരങ്ങള്‍; മ്യൂസിയം ഓഫ് ദ മൂണ്‍ ശ്രദ്ധേയമായി

തൊട്ടടുത്ത് ചന്ദ്രനെ കണ്ട കൗതുകത്തില്‍ ആയിരങ്ങള്‍; മ്യൂസിയം ഓഫ് ദ മൂണ്‍ ശ്രദ്ധേയമായി

തിരുവനന്തപുരം: കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകമാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ കനകക്കുന്നിലേക്ക് എത്തിയത് ആയിരങ്ങളാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ആളുകള്‍ക്ക് കൗതുകമായത്.

ചന്ദ്രന്റെ നിരവധി ഫോട്ടോകളുടെകൂടി പ്രദര്‍ശനമാണ് ‘മ്യൂസിയം ഓഫ് ദ മൂണ്‍’. ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങളാണ് പ്രതലത്തില്‍ പതിച്ചിരിക്കുന്നത്. ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോണമി സയന്‍സ് സെന്ററിലാണ്. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉള്‍പ്പെടെ ഗോളാകാരത്തില്‍ തൊട്ടടുത്തു കാണാനുള്ള അവസരമാണ് ‘മ്യൂസിയം ഓഫ് ദി മൂണ്‍’ ഒരുക്കുന്നത്. ചാന്ദ്രമാതൃകയുടെ പ്രദര്‍ശനം മന്ത്രി കെ എന്‍ ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്.

ഈ ചന്ദ്രഗോളത്തിലെ ഓരോ സെന്റിമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റര്‍ ചന്ദ്രോപരിതലമാണ്. ഭൂമിയില്‍നിന്ന് മനുഷ്യര്‍ക്ക് പരന്ന തളികപോലെ ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. ഏഴുമീറ്റര്‍ വ്യാസമുള്ള ചാന്ദ്രഗോളം പ്രകാശിക്കുന്ന ചന്ദ്രന്‍ കണ്‍മുന്നില്‍ നില്‍ക്കുന്ന അനുഭവം നല്‍കി.