സീരിയൽ താരവും സംഘവും വൃന്ദാവാദ്യം ഒന്നാം സ്ഥാനം നേടി

സീരിയൽ താരവും സംഘവും വൃന്ദാവാദ്യം ഒന്നാം സ്ഥാനം നേടി

ആറ്റിങ്ങൽ: സീരിയൽ താരവും സംഘവും
വൃന്ദാവാദ്യം ഒന്നാം സ്ഥാനം നേടി. വഴുതക്കാട് കാർമൽ എച്ച്.എസ്.എസ്. ട്ട്ടം ആണ് ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത്. നിലവിൽ ഈ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർത്ഥിനികൾ ആയ ഏഴംഗ സംഘം ആണ് സ്കൂളിന് വേണ്ടി ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ചത്. ഇതിൽ ഓരാൾ ആണ് ഗൗരി പി.കൃഷ്ണൻ എന്ന ചലച്ചിത്ര താരം. വൈഗ ബി.അരുൺ, പൂജ.എസ്, വൈദേഹി ടി.എസ്, ആൻ മരിയ തോമസ്, അമൃത എ.ജേ, ഗൗരി പി.കൃഷ്ണൻ, ലക്ഷ്മി കൃഷ്ണൻ എന്നിവർ അടങ്ങിയ ടീം ആണ് ജില്ലയിൽ നിന്നും സംസ്ഥാന കലോത്സവത്തിന് അർഹത നേടിയത്. മൂന്ന് വയലിൻ, രണ്ടു കീബോർഡ്, തകിൽ, ഘടം, മുഖർ ശംഖ്, റിഥം പാഡ് എന്നിവ ഉപയോഗിച്ച് ആണ് ഇവർ വേദിയിൽ താള വിസ്മയം തീർത്തത്. ഗൗരി പി.കൃഷ്ണൻ വാനമ്പാടി, കുടുംബ വിളക്ക് എന്നീ സീരിയലുകളിൽ അഭിനയിക്കുന്ന താരം കൂടിയാണ്.

കലോത്സവ ലോഗോ ഒരുക്കിയയാളും മത്സരാർത്ഥിയാണ്

കലോത്സവ ലോഗോ ഒരുക്കിയയാളും മത്സരാർത്ഥിയാണ്

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ തയ്യാറാക്കിയയാൽ ഇതേ കലോത്സവത്തിലെ മത്സരാർത്ഥിയാണ്. മനോഹരമായ ലോഗോ തയ്യാറാക്കിയത് ആര് എന്ന് പോലും പുറത്ത് വലുതായി അറിഞ്ഞിട്ടില്ല. ചിറയിൻകീഴ് ശാരദ വിലാസം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർഥിനി ആർദ്ര പ്രേം എന്ന മിടുക്കിയായ വിദ്യാർഥിനി ആണ് ജില്ലയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ലോഗോ ഒരുക്കിയത്. കുട്ടിക്കാലം മുതൽ ചിത്ര രചനയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആർദ്ര മൂന്നാം ക്ലാസ് മുതൽ ചിത്ര രചന പഠിക്കുന്നതിനും സമയം കണ്ടെത്തി. ഇപ്പോഴും അത് തുടരുന്നു. അവനവഞ്ചേരി ആർട്ട് വ്യൂ എന്ന സ്ഥാപനത്തിൽ ആണ് ഇപ്പൊൾ കലാ പരിശീലനം തുടരുന്നത്. പത്താം ക്ലാസിൽ പഠിക്കവെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓയിൽ പെയിൻ്റിംഗിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. ജില്ലാ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗ്, ജല ഛായം എന്നിവയിലും എ ഗ്രേഡ് നേടി. നിലവിൽ ആറ്റിങ്ങൽ നടക്കുന്ന ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആറ്റിങ്ങൽ ഉപജില്ലയെ പ്രതിനിധീകരിച്ച് പെൻസിൽ ഡ്രോയിംഗ്, ജല ഛായം, ഓയിൽ പെയിൻ്റിംഗ് എന്നിവയിൽ ആർദ്ര പ്രേം മത്സരാർത്ഥി ആണ്. എസ്. പ്രേംനാഥ് – വി.എസ്.അശ്വതി ദമ്പതികളുടെ മകൾ ആണ് ആർദ്ര പ്രേം.

വേദികളിൽ നാളെ

വേദികളിൽ നാളെ

വേദി 1 : രാവിലെ 9ന് നാടോടി നൃത്തം യു.പി, 11ന് നാടോടി നൃത്തം എച്ച്.എസ്. 12 30 നാടോടി നൃത്തം എച്ച്.എസ്. (പെൺ), 2 ന് നാടോടി നൃത്തം എച്ച്.എസ് (ആൺ), നാടോടി നൃത്തം എച്ച്.എസ്.എസ് (പെൺ), നാടോടി നൃത്തം എച്ച്.എസ്.എസ് (ആൺ).

വേദി 2: രാവിലെ 9ന് കുച്ചുപ്പുടി എച്ച്.എസ്.എസ് (ആൺ) 10ന് കുച്ചുപ്പുടി എച്ച്.എസ്.എസ് (പെൺ) 1ന് കുച്ചുപ്പുടി യു.പി, വൈകുന്നേരം 3ന് കുച്ചുപ്പുടി എച്ച്.എസ് (ആൺ), നാലിന് കൊച്ചുപ്പുടി എച്ച്.എസ്. (പെൺ)

വേദി 3: രാവിലെ 9ന് ഭരതനാട്യം എച്ച്.എസ് (ആൺ) 10.30ന് ഭരതനാട്യം എച്ച്.എസ്.എസ് (ആൺ), 11.30ന് ഭരതനാട്യം എച്ച്.എസ്.എസ് (പെൺ) 2ന് ഭരതനാട്യം എച്ച്.എസ് (പെൺ) 4ന് ഭരതനാട്യം യുപി.

വേദി 4: രാവിലെ 9ന് വട്ടപ്പാട്ട് എച്ച്.എസ്, 11 ന് വട്ടപ്പാട്ട് എച്ച്.എസ്.എസ് 2ന് ഒപ്പന യു.പി, 4ന് ഒപ്പന എച്ച്.എസ് , 6ന് ഒപ്പന എച്ച്.എസ്.എസ്.

വേദി 5: അറബിക് സാഹിത്യോത്സവം 9ന് പദ്യം ചൊല്ലൽ യു.പി, 10 ന് പ്രസംഗം യു.പി, 11ന് ഖുർആൻ പാരായണം യു.പി, 12 ന് അറബിഗാനം യു.പി 1ന് കഥ പറയൽ യു.പി, 2ന് ഗദ്യ വായന യു.പി, 3ന് സംഭാഷണം യുപി.

വേദി 6: രാവിലെ 9ന് നാടകം യു.പി, 2ന് നാടകം എച്ച്.എസ്

വേദി 7: രാവിലെ 9ന് ട്രിപ്പിൽ ജാസ് (പാശ്ചാത്യം) എച്ച്.എസ്.എസ്, 10.30 വയലിൻ (പാശ്ചാത്യം) എച്ച്.എസ്, 11ന് വയലിൽ (പാശ്ചാത്യം) എച്ച്.എസ്.എസ്, 12.30 ന് വയലിൻ പൗരസ്ത്യം എച്ച്.എസ്, 1.30 ന് വയലിൻ പൗരസ്ത്യം എച്ച്.എസ്.എസ്, 3ന് ഗിത്താർ എച്ച്.എസ്, 4ന് ഗിത്താർ എച്ച്.എസ്.എസ്.

വേദി 8: രാവിലെ 9ന് ചെണ്ട തായമ്പക എച്ച്.എസ്, 10.30 ചെണ്ട എച്ച്.എസ്.എസ്, 12.30 ചെണ്ടമേളം എച്ച്.എസ്.എസ്, 2ന് ചെണ്ടമേളം എച്ച്.എസ്.എസ് 3ന് പഞ്ചവാദ്യം എച്ച്.എസ്, 4ന് പഞ്ചവാദ്യം എച്ച്.എസ്.എസ്, 5ന് മദ്ദളം എച്ച്.എസ് 5.30ന് മദ്ദളം എച്ച്.എസ്.എസ്

വേദി 9: രാവിലെ 9ന് ശാസ്ത്രീയ സംഗീതം എച്ച്.എസ്.എസ് (ആൺ), 11ന് ശാസ്ത്രീയ സംഗീതം എച്ച്.എസ്.എസ് (പെൺ), 1ന് ശാസ്ത്രീയ സംഗീതം യു.പി, 2ന് ശാസ്ത്രീയ സംഗീതം എച്ച്.എസ് (ആൺ) 4 ന് ശാസ്ത്രീയ സംഗീതം എച്ച്.എസ് (പെൺ)

വേദി 10: രാവിലെ 9ന് നങ്ങ്യാർകൂത്ത് എച്ച്.എസ് 10.30 നങ്ങ്യാർകൂത്ത് എച്ച്.എസ്.എസ്, 11 ന് ചാക്യാർ കൂത്ത് എച്ച്.എസ്, 11.30 ചാക്യാർകൂത്ത് എച്ച്.എസ്.എസ്, 12ന് ഓട്ടൻ തുള്ളൽ യു.പി, 1ന് ഓട്ടൻ തുള്ളൽ എച്ച്.എസ് ആൺ, 1.30 ഓട്ടൻതുള്ളൽ എച്ച്.എസ് പെൺ 3ന് ഓട്ടൻതുള്ളൽ എച്ച്.എസ്.എസ് ആൺ, 3.30ന് ഓട്ടൻതുള്ളൽ എച്ച്.എസ്.എസ് പെൺ

വേദി 11: സംസ്കൃതോത്സവം രാവിലെ 9ന് പദ്യം ചൊല്ലൽ യു.പി ആൺ 10ന് പദ്യം ചൊല്ലൽ യു.പി പെൺ 11ന് സിദ്ധ രൂപോചാരണം, 12 ന് സിദ്ധ രൂപോചാരണം യു.പി പെൺ, 1 ഗാനാലാപനം യു.പി ആൺ 2ന് ഗാനാലാപനം യു.പി പെൺ, 3 ഗദ്യപാരായണം യു.പി, 4 പ്രഭാഷണം യു.പി, 5ന് കഥാ കഥനം യു.പി

വേദി 12: സംസ്കൃതോത്സവം രാവിലെ 9ന് പദ്യം ചൊല്ലൽ എച്ച്.എസ്.എസ്, 9.30 പദ്യം ചൊല്ലൽ എച്ച്.എസ് 10, പ്രസംഗം എച്ച്.എസ്.എസ്, 11 ന് അക്ഷരശ്ലോകം യു.പി, 12ന് അക്ഷരശ്ലോകം എച്ച്.എസ് 1ന് പ്രഭാഷണം എച്ച്.എസ്, 2ന് ചമ്പു പ്രഭാഷണം എച്ച്.എസ്, 3 പാഠകം എച്ച്.എസ് ആൺ 4ന് പാഠകം എച്ച്.എസ് പെൺ.

വേദി 13: അറബിക് സാഹിത്യോത്സവം രാവിലെ 9ന് പദ്യം ചൊല്ലൽ എച്ച്.എസ്, 9.30 പദ്യം ചൊല്ലൽ എച്ച്.എസ് 10ന് പ്രസംഗം എച്ച്.എസ്, 11 ന് ഖുർആൻ പാരായണം എച്ച്.എസ്, 12ന് അറബിഗാനം എച്ച്.എസ് ആൺ, 1ന് അറബിഗാനം എച്ച്.എസ് പെൺ, 2ന് സംഭാഷണം എച്ച്.എസ്

വേദി 14: രാവിലെ 9ന് എച്ച്.എസ് ബാൻഡ് മേളം 12ന് എച്ച്.എസ്.എസ് ബാൻഡ് മേളം

കെ ആർ ടി എ ഒരുക്കുന്ന സ്വപ്നക്കൂടിന് തറക്കല്ലിട്ടു

കെ ആർ ടി എ ഒരുക്കുന്ന സ്വപ്നക്കൂടിന് തറക്കല്ലിട്ടു

കിളിമാനൂർ: കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഭിന്നശേഷി സൗഹൃദ വീട് സ്വപ്നക്കൂടിന് തറക്കല്ലിട്ടു. സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി പരിധിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന സഞ്ജുവിനാണ് സ്വപ്നക്കൂട് നിർമ്മിക്കുന്നത്. പ്രാഥമികകൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അഞ്ചംഗ കുടുംബത്തിൻറെ വാർത്ത മാധ്യമങ്ങളിലടക്കം സ്ഥാനം പിടിച്ചിരുന്നു.

സാഹചര്യം പരിഗണിച്ച് ബിആർസിയുടെ നേതൃത്വത്തിൽ താത്കാലിക ശുചിമുറി നിർമ്മിച്ചു നൽകി. പൈതൃക സ്വത്ത് വഴി ലഭിച്ച ഭൂമി ഉണ്ടായിരുന്നിട്ടും വാസയോഗ്യമായ ഒരു ഗൃഹം നിർമ്മിക്കാൻ കഴിയാത്ത നിയമ കുരുക്കുകളിലായിരുന്നു കുടുംബം. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ സംഘടനയായ കെ ആർ ടി എ യുടെ നേതൃത്വത്തിൽ താലൂക്ക് വില്ലേജ് ഓഫീസുകളിൽ നിന്ന് കുട്ടിയുടെ രക്ഷകർത്താവിന്റെ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്തു ലഭിക്കുന്നതിന് വേണ്ട നടപടികൾ പൂർത്തീകരിച്ചു.

കരാർ വ്യവസ്ഥയിൽ സമഗ്ര ശിക്ഷാ കേരളത്തിൽ ജോലി നോക്കുന്ന റിസോഴ്സ് അധ്യാപകർക്ക് ലഭിക്കുന്ന ചെറിയ വരുമാനത്തിനിടയിലും ഇത്തരത്തിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തുന്നതിന് എംഎൽഎ സംഘടനയെ അഭിനന്ദിച്ചു. റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ്, വർക്കല എസ് എൻ കോളേജ് എൻഎസ്എസ് യൂണിറ്റ്, എസ് എൻ ട്രസ്റ്റ് കെ എസ് ടി എ കിളിമാനൂർ ഉപജില്ല കമ്മിറ്റി എന്നിവരുടെ സഹായത്തോടുകൂടിയാണ് വീട് നിർമ്മിക്കുന്നത്.

സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ: വി ജോയി എംഎൽഎ ഭിന്നശേഷി സൗഹൃദ വീടായ സ്വപ്നക്കൂടിന് തറക്കല്ലിട്ടു. ഗൃഹനിർമ്മാണത്തിന്റെ ആദ്യ ഗഡു തുക 2 ലക്ഷം രൂപ അജി എസ് ആർ എം അഡ്വ: വി ജോയി എംഎൽഎയുടെ സാന്നിധ്യത്തിൽ കോൺട്രാക്ടർ ആദിൽ ഖാന് കൈമാറി. കെ ആർ ടി എ സംസ്ഥാന പ്രസിഡൻറ് കെ എസ് ബിനു കുമാർ, ജില്ലാ സെക്രട്ടറി രജനി എസ്,കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് നവാസ് കെ , റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജി ശിവകുമാർ, എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അജി എസ് ആർ എം , കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ആർ മനോജ്, വൈസ് പ്രസിഡൻറ് കുമാരി കെ ഗിരിജ, മുൻ പ്രസിഡൻറ് കെ ജി പ്രിൻസ്, എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ് സി സുഗതൻ, ഡോ. പ്രീതി കൃഷ്ണ, വിപിൻരാജ്, കെ.സുമേഷ്, ഡോ.രേഷ്മ ആർ, കെ സി പ്രീത, ഡോക്ടർ സജു എസ് ഡോ.സജീഷ് ശശിധരൻ എന്നിവർ സംസാരിച്ചു.

അധ്യാപകർ, രക്ഷകർത്താക്കൾ, ബിആർസി അംഗങ്ങൾ, എൻഎസ്എസ് വോളന്റിയേഴ്സ്, നാട്ടുകാരടക്കം ഇരുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. കെ ആർ ടി എ ജില്ലാ പ്രസിഡൻറ് ഷാമില എം അധ്യക്ഷത വഹിച്ചു. സിപിഐഎം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി പ്രേമചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കാർത്തിക് എം എസ് നന്ദി പറഞ്ഞു.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ ഈ ട്രേഡിലെ എൻ ടി സി യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ എ സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ ആറിനു നടത്തും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391

ഇന്ദ്രന്‍സിന് പത്തുകടക്കാന്‍ പിന്നെയും തടസം

ഇന്ദ്രന്‍സിന് പത്തുകടക്കാന്‍ പിന്നെയും തടസം

തിരുവനന്തപുരം: കുട്ടിക്കാലത്തെ ജീവിത സാഹചര്യം സ്‌കൂള്‍പഠനം മുടക്കിയ നടന്‍ ഇന്ദ്രന്‍സിന്റെ പത്താം ക്ലാസ് തുല്യതാ പഠനത്തിനും കുരുക്ക്. എഴാം ക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാ മിഷന്റെ ചട്ടമാണ് പ്രശ്‌നം. അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തില്‍ പഠിക്കാനാവൂ.
ദിവസങ്ങള്‍ക്ക് മുന്‍പ് നവകേരള സദസിന്റെ ചടങ്ങില്‍ പങ്കെടുക്കവേയൊണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും. പത്താം ക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. എജി ഒലീന പറയുന്നു.

എന്നാല്‍, ഏഴു ജയിച്ചതായി രേഖയില്ലാത്തതാണ് പത്തിലെ പഠനത്തിന് തടസ്സം. ക്ലാസില്‍ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രന്‍സിന് പഠിക്കാനാകുമെന്ന് ഒലീന പറഞ്ഞു. ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രന്‍സിന് ഇളവുനല്‍കും. ‘നാലാം ക്ലാസുവരെ പഠിച്ചതായാണ് ഓര്‍മ. ഇപ്പോഴത്തെ പ്രശ്‌നമൊന്നും എനിക്കറിയില്ല’-പുതിയ ‘പ്രതിസന്ധി’യെ പറ്റി ഇന്ദ്രന്‍സ് പറഞ്ഞു.