by Midhun HP News | Dec 7, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നാഷണൽ എയർ റൈഫിൾ ചാമ്പ്യൻഷിപ്പിൽ ലൗ ഡെയ്ൽ റെസിഡൻഷ്യൽ സ്കൂളിൽ നിന്നും പത്തു കുട്ടികൾ പങ്കെടുത്തു. നവംബർ 25 ആം തീയതി ചെന്നൈയിൽ വച്ചാണ് ചാമ്പ്യൻഷിപ്പ് നടന്നത്. പതിനാല് വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ അലോഹ എസ്, ആദിത്യ ബി എസ് എന്നിവർ വെള്ളി മെഡലും ദിൽനഫാത്തിമ വെങ്കല മെഡലും കരസ്ഥമാക്കി. പതിനാല് വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഗ്രൂപ്പ് വിഭാഗത്തിൽ കാർത്തിക് ഡെന്നിമോൻ, ശിവചേതസ്സ്, നവ് രത്ത് എന്നീ കുട്ടികൾ വെങ്കല മെഡലും നേടി.

by Midhun HP News | Dec 7, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഡോ. റുവൈസിന്റെ മൊബൈല്‍ഫോണിലെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. ഷഹ്നയ്ക്ക് അയച്ച മെസ്സേജുകളാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. ഫോണ്‍ പിടിച്ചെടുത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടില്‍ നിന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് റുവൈസിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
അതിനിടെ ഷഹ്നയുടെ മരണത്തില്‍ യുവ ഡോക്ടര്‍ റുവൈസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബം രംഗത്തുവന്നു. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് മരിച്ച ഡോക്ടര്‍ ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു.
സ്ത്രീധനം കൂടുതല്‍ ചോദിച്ചത് റുവൈസിന്റെ പിതാവാണ്. കഴിയുന്നത്ര നല്‍കാമെന്ന് പറഞ്ഞെങ്കിലും റുവൈസ് വഴങ്ങിയില്ല. പിതാവിനെ ധിക്കരിക്കാന്‍ ആവില്ലെന്ന് റുവൈസ് പറഞ്ഞുവെന്നും ജാസിം നാസ് പറയുന്നു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്.
ഷഹ്നക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കില്‍ രജിസ്റ്റര്‍ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.
ഷഹ്നയും റുവൈയ്സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറും വേണമെന്നായിരുന്നു റുവൈസിന്റെ വീട്ടുകാരുടെ ആവശ്യം. എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ഷഹ്നയുടെ ബന്ധുക്കള്‍ അറിയിച്ചു.
എന്നാൽ ഇതു പോരെന്ന് പറഞ്ഞ് റുവൈസും വീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറിയെന്നുമാണ് ആരോപണം. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പു പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയും റുവൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
by Midhun HP News | Dec 7, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ വയലിൻ വെസ്റ്റേൺ ഹയർ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ആറ്റിങ്ങൽ സ്വദേശിനി സിധിക എസ്. ചിറയിൻകീഴ് എസ് എസ് വി ജി എച്ച് എസ് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സിധിക.
by Midhun HP News | Dec 7, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ യുവ ഡോക്ടര്‍ ഡോ. ഇ എ റുവൈസ് പൊലീസ് കസ്റ്റഡിയില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാവായിരുന്നു റുവൈസ്.
പൊലീസ് കേസെടുത്തതോടെ, റുവൈസ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു വരികയായിരുന്നു എന്നാണ് സൂചന. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പു പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയും റുവൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
ഇതിനോടകം തന്നെ ഡോക്ടര്‍മാരായ ഷഹനയും റുവൈസും അടുപ്പത്തിലായിരുന്നു എന്നും വിവാഹം നിശ്ചയിച്ചിരുന്നു എന്നതിനെല്ലാം തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷഹനയുടെ മരണത്തില്‍ സ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂചിപ്പിച്ചിരുന്നു.
സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു.
150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറുമായിരുന്നു ആവശ്യം. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഷഹന. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
by Midhun HP News | Dec 6, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗവർണർക്കെതിരായി എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, ബാരിക്കേഡ് ചാടികടന്നവരെ പൊലീസ് തടഞ്ഞില്ല. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തി. ഒരു പ്രാവശ്യം മാത്രമാണ് പൊലീസ് മാർച്ചിന് നേരെ ജല പീരങ്കി പ്രയോഗിച്ചത്.
ഉന്നത വിദ്യാഭ്യാസ രംഗം ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ചാണ് എസ്എഫ്ഐയുടെ മാർച്ച്. വിവിധ സർവകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസ് വക്‌താക്കളെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം നടത്തുകയാണ് എസ്എഫ്ഐ.
by Midhun HP News | Dec 6, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിലെ ഓഡിറ്റോറിയത്തിൽ നടന്ന നാടക മത്സരം
രണ്ടു നാടകങ്ങൾ കഴിഞ്ഞപ്പോൾ നിർത്തിവച്ചു. ശബ്ദ സംവിധാനത്തിലെ തകരാർ മൂലമാണ് നിർത്തിവച്ചത്. ഈ സ്റ്റേജിലേ മൈക്ക് സംവിധാനത്തിലെ വ്യക്തത ഇല്ലാത്തതിനെ തുടർന്നാണ് നാടക മത്സരം നിർത്തിവച്ചത്. തകരാർ പരിഹരിക്കാതെ നാടകം നടത്താൻ പറ്റില്ലെന്നാണ് കുട്ടികളും രക്ഷകർത്താക്കളും പറയുന്നത്.
Recent Comments