by Midhun HP News | Dec 5, 2023 | Latest News, ജില്ലാ വാർത്ത
ഒറ്റൂർ പ്രവാസി കൂട്ടായമയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിക്കുന്നു. ഈ മാസം 09 ആം തീയതി വൈകുന്നേരം 4.30 ന് ഒറ്റൂർ ഗ്ലോബൽ ഇംഗ്ലീഷ് സ്കൂളിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എംപി അഡ്വ അടൂർ പ്രകാശ് നിർവഹിക്കും. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി ബീന ചടങ്ങിൽ അധ്യക്ഷയാകും. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച് അഭിമാനമായി മാറിയ എസ് കൃഷ്ണകുമാറിനെ ചടങ്ങിൽ ആദരിക്കും.
by Midhun HP News | Dec 4, 2023 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന ശിവഗിരി തീർഥാടന താലൂക്ക് തല വിളംബര പദയാത്ര സംയുക്ത സമ്മേളനം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, രമണി വക്കം, അഴൂർ ബിജു, സി.കൃത്തിദാസ്, ലതികപ്രകാശ്, ഷീലസോമൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Dec 4, 2023 | Latest News, ജില്ലാ വാർത്ത
നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശിക നല്കാനുണ്ടെന്ന് ഫിയോക്. കുടിശിക തീർക്കുന്നത് വരെ രൺജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസവും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രൺജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചത്. വിലക്ക് നിലനിൽക്കെ തന്നെ രൺജി പ്രധാനവേഷത്തിലെത്തിയ സെക്‌ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തു.
by Midhun HP News | Dec 4, 2023 | Latest News, ജില്ലാ വാർത്ത
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല പ്രതിമാസ പരിപാടിയുടെ ഭാഗമായ് എഴുത്തുകാർക്കൊപ്പം, സർഗ്ഗ സംവാദം സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരായ സന്തോഷ് ആറ്റിങ്ങൽ, ശിവപ്രിയ, നജീബ്, തോന്നക്കൽ രാജേശ്വരി തുടങ്ങിയവർ സാഹിത്യ അനുഭവങ്ങൾ പങ്കുവച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ. അനിൽകുമാർ, സെക്രട്ടറി എസ്. രാജശേഖരൻ, കെ.രവികുമാർ, ഗോപൻ അറപ്പുര എന്നിവർ സംസാരിച്ചു. ചടങ്ങിൽ സബ്. ജില്ലാ സ്കൂൾ കലോൽസവത്തിന് എ ഗ്രേഡ് നേടിയ ഗ്രന്ഥശാല ബാലവേദി കുട്ടികളെ അനുമോദിക്കുകയും ചെയ്തു.

by Midhun HP News | Dec 4, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്വകാര്യ ബസ് അടിച്ചു തകർത്തു. അയിലം സ്കൂളിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആർ കെ വി ബസ്സ് സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്ത നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. പതിവായി ഇവിടെയാണ് ഈ സ്റ്റേ ബസ്സ് രാത്രിയിൽ പാർക്ക് ചെയ്യുന്നത്. നേരത്തെ സാമൂഹ്യവിരുദ്ധ ശല്യം ഉണ്ടായിരുന്ന പ്രദേശമാണ് അയിലം. കുറച്ചുനാളായി
ഉപദ്രവം കുറവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ബസിന്റെ കണ്ണാടി ചില്ലുകൾ അടിച്ചു പൊട്ടിച്ച നിലയിലാണ്.
തൊട്ടടുത്ത് സിസിടിവി ക്യാമറ ഉണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്. ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
by Midhun HP News | Dec 4, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി രണ്ടാം വർഷവും ഗണിത ശാസ്ത്ര ക്വിസിൽ രണ്ടാം സ്ഥാനം നേടി ശ്രീഹരി വിനോദ്. ആറ്റിങ്ങൽ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലെ +2 വിദ്യാർത്ഥിയാണ് ശ്രീഹരിവിനോദ്.
Recent Comments