കുമ്മനം നിസാമുദ്ദീൻ അസ്ഹരി ആലംകോട് ജുമാ മസ്ജിദ് ചീഫ് ഇമാമായി ചുമതലയേൽക്കുന്നു

കുമ്മനം നിസാമുദ്ദീൻ അസ്ഹരി ആലംകോട് ജുമാ മസ്ജിദ് ചീഫ് ഇമാമായി ചുമതലയേൽക്കുന്നു

കേരളത്തിലെ പ്രമുഖ ഇസ്ലാംമത പ്രഭാഷകനും പണ്ഡിതനുമായ കുമ്മനം നിസാമുദ്ദീൻ അസ്ഹരി ആലംകോട് ജുമാ മസ്ജിദ് ചീഫ് ഇമാമായി നാളെ ജുമാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി ചുമതലയേൽക്കുന്നു.

വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതര്‍

വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതര്‍

തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം സ്‌കൂളില്‍ നടന്ന ചില സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി എത്താന്‍ കുട്ടികളോട് അധ്യാപകര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. യൂണിഫോമിന് പകരം ധരിക്കാനുള്ള കുപ്പായം ഉള്‍പ്പെടെ ഇവര്‍ കയ്യില്‍ കരുതിയിരുന്നു.

ചത്ത കോഴികളെ വില്‍ക്കാന്‍ ശ്രമം തടഞ്ഞ് നാട്ടുകാര്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

ചത്ത കോഴികളെ വില്‍ക്കാന്‍ ശ്രമം തടഞ്ഞ് നാട്ടുകാര്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ചത്ത കോഴിയെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴക്കൂട്ടം കുളത്തൂര്‍ ജങ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലാണ് ചത്ത കോഴിയെ വില്‍ക്കാന്‍ ശ്രമം നടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലിസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു.

ഈ മേഖലയില്‍ നേരത്തെയും ഇത്തരത്തില്‍ ചത്ത കോഴിയെ വില്‍ക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ ചുള്ളിമാനൂരിലെ ഫാമില്‍ നിന്ന് കഴക്കൂട്ടത്തെ ചിക്കന്‍ സ്റ്റാളിലേക്ക് വാഹനത്തില്‍ കോഴികളെ എത്തിച്ചത്. ഇക്കൂട്ടത്തില്‍ ഏറെയും ചത്ത കോഴികളായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യവിവാഗം ഉദ്യോഗസ്ഥര്‍ എത്തി വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിരവധി ചത്തകോഴികളെ കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ പ്രദേശത്ത് പരിശോധന വ്യാപകമാക്കിയിരുന്നു.

കിള്ളിയാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കിള്ളിയാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

വട്ടിയൂർക്കാവ്: മേലത്തുമേലെ മണ്ണാമ്മൂല ഭാഗത്തെ കിള്ളിയാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. നെട്ടയം മലമുകൾ ഈയ്യക്കുഴി അനന്തുഭവനിൽ ജോയ്-ലത ദമ്പതിമാരുടെ മകൻ നന്ദുവാണ് (26) മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ; മണ്ണാമ്മൂല പാലത്തിനു സമീപം കിള്ളിയാറിന്റെ കരയിലിരുന്ന് അഞ്ച് യുവാക്കൾ മദ്യപിച്ചു. ഇതിനിടയിൽ നന്ദുവിനെ കാണാതായി. കൂടെയുണ്ടായിരുന്നവർ പേരൂർക്കട പോലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തിയപ്പോൾ യുവാക്കൾ പരസ്പരബന്ധമില്ലാതെയാണ് സംസാരിച്ചത്.

വട്ടിയൂർക്കാവ് : മേലത്തുമേലെ മണ്ണാമ്മൂല ഭാഗത്തെ കിള്ളിയാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. നെട്ടയം മലമുകൾ ഈയ്യക്കുഴി അനന്തുഭവനിൽ ജോയ്-ലത ദമ്പതിമാരുടെ മകൻ നന്ദുവാണ് (26) മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ; മണ്ണാമ്മൂല പാലത്തിനു സമീപം കിള്ളിയാറിന്റെ കരയിലിരുന്ന് അഞ്ച് യുവാക്കൾ മദ്യപിച്ചു. ഇതിനിടയിൽ നന്ദുവിനെ കാണാതായി. കൂടെയുണ്ടായിരുന്നവർ പേരൂർക്കട പോലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തിയപ്പോൾ യുവാക്കൾ പരസ്പരബന്ധമില്ലാതെയാണ് സംസാരിച്ചത്.

ഇതിനിടയിൽ കാണാതായ നന്ദു വീട്ടിലെത്തിയതായി വിവരം ലഭിച്ചെന്ന് ഒരു യുവാവ് പറഞ്ഞു. അതോടെ പോലീസും അഗ്നിരക്ഷാസേനയും തിരികെപ്പോയി. എന്നാൽ നന്ദു വീട്ടിൽ എത്തിയിട്ടില്ലെന്ന് പിന്നീട് മനസ്സിലാക്കിയ യുവാക്കളും നാട്ടുകാരും ചേർന്ന് സ്ഥലത്തു പരിശോധന നടത്തി.

തുടർന്നാണ് ആറ്റിൽ നന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി ശാന്തികവാടത്തിൽ സംസ്കാരം നടന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വട്ടിയൂർക്കാവ് പോലീസ് കേസെടുത്തു.

തിരുവനന്തപുരം ജില്ലാ കലോത്സവത്തിന്റെ പന്തലിന്റെ കാൽ നാട്ട് കർമ്മം നാളെ

തിരുവനന്തപുരം ജില്ലാ കലോത്സവത്തിന്റെ പന്തലിന്റെ കാൽ നാട്ട് കർമ്മം നാളെ

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലാ കലോത്സവത്തിന്റെ പന്തലിന്റെ കാൽ നാട്ട് കർമ്മം നാളെ രാവിലെ 9 മണിക്ക് ആറ്റിങ്ങൽ എം എൽ എ ശ്രീമതി അംബിക നിർവഹിക്കും.

വർക്കലയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നാലംഗ സംഘത്തിൻ്റെ ശ്രമം; പെൺകുട്ടി ബഹളം വച്ചതോടെ ഉപേക്ഷിച്ചു

വർക്കലയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നാലംഗ സംഘത്തിൻ്റെ ശ്രമം; പെൺകുട്ടി ബഹളം വച്ചതോടെ ഉപേക്ഷിച്ചു

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ മറ്റൊരു വാർത്ത പുറത്ത്. ഈ മാസം 15ന് തിരുവനന്തപുരം വർക്കലയിൽ സമാനമായ രീതിയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നു എന്നതാണ് നിലവിൽ പുറത്തുവന്ന വാർത്ത.

അയിരൂരിൽ വെള്ളക്കാറിൽ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 11 വയസ്സുള്ള പെൺകുട്ടിയെയാണ്. സ്കൂളിലേക്ക് പോകാൻ നിന്ന കുട്ടിയെ വാ പൊത്തി കാറിൽ കയറ്റാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. പെൺകുട്ടി ബഹളം വച്ചതോടെ വഴിയിൽ ഉപേക്ഷിച്ചെന്നും മാതാവ് പറയുന്നു. സംഭവത്തിൽ മാതാവ് അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഓയൂരിൽ നിന്ന് ആറ് വയസുള്ള പെൺകുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമ വിമൽ സുരേഷിന്റേതാണെന്നാണ് കണ്ടെത്തൽ. വിമൽ സുരേഷാണ് നിലവിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരിൽ ഒരാളെന്നാണ് സൂചന.