പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയിൽ

കടയ്ക്കാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസിലെ പ്രതിയെ കടയ്ക്കാവൂർ പോലീസ് പിടികൂടി. കൂന്തള്ളൂർ വലിയഏല തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണു (23) വാണ് പിടിയിലായത്. പ്രതിയുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യത്തിൽ പ്രതി പെൺകുട്ടിയെ പിന്തുടർന്ന് വർക്കല പുത്തൻചന്തയിൽ വച്ച് ദേഹോപദ്രവമേൽപ്പിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തതിനുശേഷം ഒളിവിൽ പോവുകയായിരുന്നു. വർക്കല എ.എസ്.പി യുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ്.ഐ സജിത്ത്, എസ്.സി.പി.ഒ ബാലു, പ്രേംകുമാർ, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കുടുംബ സംഗമം നടന്നു

കുടുംബ സംഗമം നടന്നു

പ്രവാസി ക്ഷേമ സമിതി തിരുവനന്തപുരം ജില്ല കുടുംബ സംഗമം ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്നു. രാഷ്ടീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരി സദസ്യൻ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. പി കെ എസ് ജില്ലാ പ്രസിഡൻ്റ് ശ്രീനിവാസ് അദ്ധ്യക്ഷനായ പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ജയച്ചന്ദ്രൻ സംഘടനാ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു. സംസ്ഥാന ട്രഷർ കൊച്ചപ്പൻ പിള്ള, രാജൻ പിള്ള,
ഗോപകുമാരൻ നായർ, ശ്രീനിവാസൻ പിള്ള, രാജേഷ് മാധവൻ (പ്രോഗ്രാം കൺവീനർ)എന്നിവർ നേതൃത്വം കൊടുത്തു.

എംഡിഎംഐയുമായി യുവാവ്പിടിയിൽ

എംഡിഎംഐയുമായി യുവാവ്പിടിയിൽ

നിരോധിത ലഹരി ഉത്പന്നമായ എംഡി എം എ കൈവശം വച്ചതിന് കിളിമാനൂർ കുന്നുമ്മൽ ദേശത്ത് ഷീബ മന്ദിരത്തിൽ അനിൽകുമാർ മകൻ അമൽ ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞദിവസം രാവിലെ ആറ്റിങ്ങൽ പോലീസ് പെട്രോളിങ് ഡ്യൂട്ടി നടത്തുന്നതിനിടെ ആശുപത്രിക്കു സമീപം വെച്ച് സംശകരമായ സാഹചര്യത്തിൽ കണ്ട അമലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ടിയാന്റെ കൈവശം സൂക്ഷിച്ചിരുന്ന ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഇൻസ്പെക്ടർ മുരളികൃഷ്ണൻ SI റാഫി പോലീസ് ഉദ്യോഗസ്ഥരായ അരുൺ ചന്ദ്രൻ ഷിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

സിനിമ തീയറ്ററുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ

സിനിമ തീയറ്ററുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ

സിനിമ തീയറ്ററുകളിൽ സിനിമ നടക്കുന്ന സമയം അർദ്ധനഗ്നനായി മുട്ടലിഴഞ്ഞ് വന്ന് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന പ്രതിയായ തമിഴ്നാട് സംസ്ഥാനത്ത് നീലഗിരി ജില്ലയിൽ നെല്ലാർ കോട്ടയിൽ കണ്ണച്ചാം പറമ്പിൽ ശിവദാസൻ മകൻ വിബിൻ ആണ് അറസ്റ്റിൽ ആയത്. ടിയാൻ സ്ഥിരമായി തീയറ്ററുകൾ കേന്ദ്രീകരിച്ച് ഇപ്രകാരമുള്ള മോഷണം നടത്തിവരികയായിരുന്നു. ബഹു ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ DySP ജയകുമാർ ഇൻസ്പെക്ടർ മുരളീകൃഷ്ണൻ എസ് ഐ ശ്രീകുമാർ പോലീസുകാരനായ നന്ദു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി remand ചെയ്തു.

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളികളുടെ വള്ളം തകർന്നുവെന്നും ആക്ഷേപം. ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ വിശദീകരിച്ചു.

ഇന്ന് രാവിലെയാണ് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്. മത്സ്യബന്ധനം ചോദ്യം ചെയ്തപ്പോൾ സംഘം മുതലപ്പൊഴിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്നാണ് പിടികൂടിയതെന്നും മറൈൻ എൻഫോഴ്‌സ്‌മെന്റ് പറയുന്നു. ഒരു ചെറുവള്ളം കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം മാത്രമേ ബോട്ട് തിരികെ നൽകാനാകൂ എന്ന് അധികൃതർ അറിയിച്ചു.

അഴിമുഖത്ത് വച്ച് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യബന്ധന ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആരോപണം. അതേസമയം ദൂരപരിധി ലംഘിച്ചുവെന്ന് സമ്മതിക്കുന്ന മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധനം നടത്തിയെന്ന മറൈൻ എൻഫോഴ്സ്മെന്റ് ആരോപണങ്ങൾ തള്ളി. വല വിരിക്കുകയോ മീൻ പിടിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതേത്തുടർന്നായിരുന്നു പ്രതിഷേധം.

പാകിസ്ഥാന്റെ വഴികൾ അടയുന്നു; നാടകീയ ജയത്തോടെ സെമി വക്കിൽ ദക്ഷിണാഫ്രിക്ക

പാകിസ്ഥാന്റെ വഴികൾ അടയുന്നു; നാടകീയ ജയത്തോടെ സെമി വക്കിൽ ദക്ഷിണാഫ്രിക്ക

ചെന്നൈ: അവസാന നിമിഷം വരെ ആവേശം. ജയ പരാജയങ്ങൾ മാറി മറിഞ്ഞു. ഒടുവിൽ കേശവ് മഹാരാജിന്റെ ബൗണ്ടറിയിൽ നാടകീയ വിജയം. ലോകകപ്പിൽ സെമിയോടു കൂടുതൽ അടുത്ത് ദക്ഷിണാഫ്രിക്ക. തുടർച്ചയായ നാലാം തോൽവിയോടെ നില പരുങ്ങലിലായി പാകിസ്ഥാൻ. ഒറ്റ വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 270ന് എല്ലാവരും പുറത്ത്. ദക്ഷിണാഫ്രിക്ക 47.2 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്ത് വിജയിച്ചു. ജയത്തോടെ അവർ ഒന്നാം സ്ഥാനത്തേക്ക് കയറി. സെമി സാധ്യതയും സജീവമാക്കി.

93 പന്തില്‍ 91 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം മികച്ച ബാറ്റിങുമായി കളം നിറഞ്ഞു ജയത്തിനു അടിത്തറയിട്ടു. താരം ഏഴ് ഫോറും മൂന്ന് സിക്‌സും തൂക്കി. ക്യാപ്റ്റന്‍ ടെംബ ബവുമ (28), ക്വിന്റന്‍ ഡി കോക്ക് (24), വാന്‍ ഡെര്‍ ഡുസന്‍ (21), ഡേവിഡ് മില്ലര്‍ (29), മാര്‍ക്കോ ജെന്‍സന്‍ (20) എന്നിവരും ടീമിനായി തിളങ്ങി.

സ്‌കോര്‍ 250ല്‍ നില്‍ക്കെ എഴാം വിക്കറ്റും എട്ടാം വിക്കറ്റും വീണ് ഒരുവേള ദക്ഷിണാഫ്രിക്ക പരുങ്ങിയിരുന്നു. 260ല്‍ അവര്‍ക്ക് ഒന്‍പതാം വിക്കറ്റും നഷ്ടമായി. എന്നാല്‍ ടബ്‌രിസ് ഷംസി, കേശവ് മഹാരാജ് സഖ്യം കൂടുതല്‍ നഷ്ടം വരുത്താതെ ടീമിനെ കരകയറ്റുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 46.4 ഓവറിൽ 270ന് എല്ലാവരും പുറത്തായി. സൗദ് ഷക്കീലിന്റേയും ക്യാപ്റ്റൻ ബാബർ അസമിന്റേയും ഹാഫ് സെഞ്ച്വറി പോരാട്ടമാണ് പാകിസ്ഥാനെ മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരെയാണ് ആദ്യം നഷ്ടമായത്. ഇഫ്തിഖര്‍ അഹമ്മദ് ഒരു സിക്‌സും ഫോറും സഹിതം 21 റണ്‍സുമായി മടങ്ങി. തുടർന്ന് ക്രീസിൽ എത്തിയ ബാബർ അസം 65 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 31 റണ്‍സുമായി മടങ്ങി.

ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച സൗദ് ഷക്കീല്‍- ഷദബ് ഖാന്‍ സഖ്യമാണ് മികച്ച സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. ഇരുവരും ചേര്‍ന്നു 84 റണ്‍സ് ചേര്‍ത്താണ് ടീമിനെ രക്ഷിച്ചത്. അഞ്ചിനു 141 റണ്‍സെന്ന നിലയിലാണ് ഇരുവരും ഒന്നിച്ചത്. സൗദ് 52 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 52 റണ്‍സെടുത്തു. ഷദബ് ഖാന്‍ 36 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സും കണ്ടെത്തി. സ്പിന്നർ ടബ്‌രിസ് ഷംസി 60 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. മാർക്കോ ജെൻസൻ മൂന്നും ജെറാൾഡ് കോറ്റ്സി രണ്ടും വിക്കറ്റുകളും സ്വന്തമാക്കി.