by Midhun HP News | Oct 30, 2023 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവത്തിൽ കടുവയിൽ കെ ടി സി റ്റി ഹയർ സെക്കന്ററി സ്കൂളിന് ഓവറോൾ കിരീടം. 921 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം നേടിയത്. 661 പോയിന്റ് നേടി ഗവ:എച്ച് എസ് എസ് തട്ടത്തുമല രണ്ടാം സ്ഥാനവും, 590 പോയിന്റ് നേടി ആർ ആർ വി എച്ച് എസ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി നാവായികുളം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലാണ് ഗണിത, ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഐ ടി പരിജയ മേള നടന്നത്. വിജിയികൾക്കുള്ള സമ്മാന വിതരണം നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു.
by Midhun HP News | Oct 30, 2023 | Latest News, ജില്ലാ വാർത്ത
മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്. മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
by Midhun HP News | Oct 30, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നാളെ (31/10/23) പകല്‍ 11 മണി മുതല്‍ വൈകീട്ട് നാല് മണി വരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും.
കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റ് അടിയന്തിരഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായുള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.
കഴിഞ്ഞ മാസം മുതൽ രാജ്യത്തെ പല സ്ഥലങ്ങളിലായി സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഇത്തരത്തിൽ എമര്‍ജന്‍സി മെസേജ് അയച്ച് പരീക്ഷണം നടത്തിയിരുന്നു. ‘കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം സെല്‍ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിള്‍ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ആളുകളില്‍ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം’ എന്നും മെസേജില്‍ വിശദീകരിച്ചിരുന്നു.
by Midhun HP News | Oct 30, 2023 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ – ചിറയിൻകീഴ് പഞ്ചായത്തിലെ പഴഞ്ചിറ വാർഡിൽ പറകുന്നു കോളനി യിലെ യുവജനകേന്ദ്രത്തിന്റെ വാതിലും ഉപകരണങ്ങളും അടിച്ചുതകർക്കുന്നതായി പരാതി കിട്ടിയതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തിന് നേരെ ബിയർ കുപ്പി പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നാട്ടുകാരെ ഭീതിയിലാക്കി കടന്നു കളഞ്ഞ പ്രതിയെ ആണ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
19.10.2023 രാത്രി 8 മണിക്കാണ് സംഭവം നടന്നത്. തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. മേൽ കടയ്ക്കാവൂർ
പഴഞ്ചിറ പറകുന്നുവീട്ടിൽ കൊച്ചമ്പു എന്ന് വിളിക്കുന്ന 26 വയസ്സുള്ള അബിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടുകൂടി ഡ്രസ്സും ബാഗും എടുത്ത് തമിഴ്നാടിലേക്ക് രക്ഷപ്പെടുന്നതിനായി വീട്ടിൽ എത്തിയ സമയം കടയ്ക്കാവൂർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. വീട് വളഞ്ഞ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്ക് കടയ്ക്കാവൂർ അഞ്ചുതെങ്ങ് തുടങ്ങിയ സ്റ്റേഷനുകളിൽ ആറോളം കേസുകൾ നിലവിലുണ്ട്.
കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, അടിപിടി കേസുകൾ, പ്രായപൂർത്തി ആകാത്ത കുട്ടികളെ കഠിനമായ ഉപദ്രവിച്ച കേസ്, മയക്കു മരുന്ന് ഉപയോഗം, തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അബിൻ കുമാർ. ഈ കേസുകളിൽ എല്ലാം തന്നെ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും ജാമ്യത്തിൽ ഇറങ്ങി പ്രതി കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പതിവാണ്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി. ഇപ്പോൾ സർക്കാർ വസ്തുവകകൾ കയ്യേറി നശിപ്പിച്ചതിന്
പി ഡി പി പി ആക്ട് പ്രകാരം ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം വർക്കല കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
by Midhun HP News | Oct 30, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എൻഡിഎ സെക്രട്ടറിയേറ്റ് വളയൽ സമരം തുടരുന്നു. ഇന്നലെ രാത്രി 8 മണിയോടെ തുടങ്ങിയ സമരം ഇന്ന് രാവിലെ കൂടുതൽ ഗേറ്റുകളിലേക്ക് വ്യാപിപ്പിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ രാവിലെ 11 മണിക്ക് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. വിലക്കയറ്റം, അഴിമതി എന്നിവ ഉന്നയിച്ചാണ് സമരം.
by Midhun HP News | Oct 29, 2023 | Latest News, ജില്ലാ വാർത്ത
വനത്തില്‍ കയറിയ മധ്യവയസ്‌കന്‍ വനം വകുപ്പ് ജീവനക്കാരുടെ വെടിയേറ്റ് മരിച്ചു. തമിഴ്‌നാട് കമ്പം ഗൂഢല്ലൂരിന് സമീപം വണ്ണാത്തിപ്പാറ മേഖലയിലാണ് സംഭവം. കെജി പട്ടി സ്വദേശി ഈശ്വരനാണ് വനം വകുപ്പിന്റെ വെടിയേറ്റ് മരിച്ചത്. ആയുധവുമായി രാത്രിയില്‍ വേട്ടയ്ക്ക് എത്തിയ ഈശ്വരനെ മടക്കി അയക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ഇയാള്‍ അക്രമാസക്തനായി കത്തി വീശി. അതോടെ സ്വയം രക്ഷാര്‍ത്ഥം വെടി വെയ്ക്കുകയായിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മൃതദേഹം തേനി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്നാട് വനംവകുപ്പിന്റെ നീക്കത്തിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.
Recent Comments