പാകിസ്ഥാന്റെ വഴികൾ അടയുന്നു; നാടകീയ ജയത്തോടെ സെമി വക്കിൽ ദക്ഷിണാഫ്രിക്ക

പാകിസ്ഥാന്റെ വഴികൾ അടയുന്നു; നാടകീയ ജയത്തോടെ സെമി വക്കിൽ ദക്ഷിണാഫ്രിക്ക

ചെന്നൈ: അവസാന നിമിഷം വരെ ആവേശം. ജയ പരാജയങ്ങൾ മാറി മറിഞ്ഞു. ഒടുവിൽ കേശവ് മഹാരാജിന്റെ ബൗണ്ടറിയിൽ നാടകീയ വിജയം. ലോകകപ്പിൽ സെമിയോടു കൂടുതൽ അടുത്ത് ദക്ഷിണാഫ്രിക്ക. തുടർച്ചയായ നാലാം തോൽവിയോടെ നില പരുങ്ങലിലായി പാകിസ്ഥാൻ. ഒറ്റ വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 270ന് എല്ലാവരും പുറത്ത്. ദക്ഷിണാഫ്രിക്ക 47.2 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്ത് വിജയിച്ചു. ജയത്തോടെ അവർ ഒന്നാം സ്ഥാനത്തേക്ക് കയറി. സെമി സാധ്യതയും സജീവമാക്കി.

93 പന്തില്‍ 91 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം മികച്ച ബാറ്റിങുമായി കളം നിറഞ്ഞു ജയത്തിനു അടിത്തറയിട്ടു. താരം ഏഴ് ഫോറും മൂന്ന് സിക്‌സും തൂക്കി. ക്യാപ്റ്റന്‍ ടെംബ ബവുമ (28), ക്വിന്റന്‍ ഡി കോക്ക് (24), വാന്‍ ഡെര്‍ ഡുസന്‍ (21), ഡേവിഡ് മില്ലര്‍ (29), മാര്‍ക്കോ ജെന്‍സന്‍ (20) എന്നിവരും ടീമിനായി തിളങ്ങി.

സ്‌കോര്‍ 250ല്‍ നില്‍ക്കെ എഴാം വിക്കറ്റും എട്ടാം വിക്കറ്റും വീണ് ഒരുവേള ദക്ഷിണാഫ്രിക്ക പരുങ്ങിയിരുന്നു. 260ല്‍ അവര്‍ക്ക് ഒന്‍പതാം വിക്കറ്റും നഷ്ടമായി. എന്നാല്‍ ടബ്‌രിസ് ഷംസി, കേശവ് മഹാരാജ് സഖ്യം കൂടുതല്‍ നഷ്ടം വരുത്താതെ ടീമിനെ കരകയറ്റുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 46.4 ഓവറിൽ 270ന് എല്ലാവരും പുറത്തായി. സൗദ് ഷക്കീലിന്റേയും ക്യാപ്റ്റൻ ബാബർ അസമിന്റേയും ഹാഫ് സെഞ്ച്വറി പോരാട്ടമാണ് പാകിസ്ഥാനെ മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരെയാണ് ആദ്യം നഷ്ടമായത്. ഇഫ്തിഖര്‍ അഹമ്മദ് ഒരു സിക്‌സും ഫോറും സഹിതം 21 റണ്‍സുമായി മടങ്ങി. തുടർന്ന് ക്രീസിൽ എത്തിയ ബാബർ അസം 65 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 31 റണ്‍സുമായി മടങ്ങി.

ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച സൗദ് ഷക്കീല്‍- ഷദബ് ഖാന്‍ സഖ്യമാണ് മികച്ച സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. ഇരുവരും ചേര്‍ന്നു 84 റണ്‍സ് ചേര്‍ത്താണ് ടീമിനെ രക്ഷിച്ചത്. അഞ്ചിനു 141 റണ്‍സെന്ന നിലയിലാണ് ഇരുവരും ഒന്നിച്ചത്. സൗദ് 52 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 52 റണ്‍സെടുത്തു. ഷദബ് ഖാന്‍ 36 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സും കണ്ടെത്തി. സ്പിന്നർ ടബ്‌രിസ് ഷംസി 60 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. മാർക്കോ ജെൻസൻ മൂന്നും ജെറാൾഡ് കോറ്റ്സി രണ്ടും വിക്കറ്റുകളും സ്വന്തമാക്കി.

മഹിളാ കോണ്‍ഗ്രസ് മംഗലപുരം ബ്ലോക്ക് കണ്‍വന്‍ഷന്‍ നടന്നു

മഹിളാ കോണ്‍ഗ്രസ് മംഗലപുരം ബ്ലോക്ക് കണ്‍വന്‍ഷന്‍ നടന്നു

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം.പി യുടെ ഉത്സാഹ് എന്ന കേരള പര്യടന പരിപാടിക്ക് മംഗലപുരം ബ്ലോക്കില്‍ ഗംഭീര സ്വീകരണം നല്‍കി. അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി കമ്യൂണിറ്റി ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം അടൂര്‍ പ്രകാശ് എം.പി ഉത്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ അഡ്വ.
ജെബി മേത്തര്‍ക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

ബ്ലോക്ക് പ്രസിഡന്റ് പ്രവീണകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ലക്ഷ്മി,
കെ. ഓമന, ഗായത്രി വി.നായർ, ഡി.സി.സി ഭാരവാഹികളായ അഡ്വ. എസ്. കൃഷ്ണകുമാര്‍, കെ. എസ് അജിത്കുമാര്‍, ആനക്കുഴി ഷാനവാസ്, ബി.എസ് അനൂപ്, എ.ആര്‍ നിസാര്‍, മാടന്‍വിള നൗഷാദ്, പനയത്തറ ലൈല, എസ്. വസന്തകുമാരി, ജോളി പത്രോസ്, കെ. രഘുനാഥൻ, എസ്.ജി അനില്‍കുമാര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

മഹിള കോൺഗ്രസ്‌ ഉത്സാഹ് ആറ്റിങ്ങൽ ബ്ലോക്ക് കൺവെൻഷൻ  അടൂർ പ്രകാശ് എം. പി. ഉത്ഘാടനം ചെയ്തു

മഹിള കോൺഗ്രസ്‌ ഉത്സാഹ് ആറ്റിങ്ങൽ ബ്ലോക്ക് കൺവെൻഷൻ അടൂർ പ്രകാശ് എം. പി. ഉത്ഘാടനം ചെയ്തു

ആറ്റിങ്ങൽ: മഹിളാകോൺഗ്രസ്‌ ഉത്സാഹ് ബ്ലോക്ക് കൺവെൻഷൻ അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ജെബിമേത്തർ മുഖ്യപ്രഭാഷണം നടത്തി.മഹിളകോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി. ദീപ അധ്യക്ഷയായിരുന്നു. മഹിള കോൺഗ്രസ്‌ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രി.വി.നായർ, കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക് പ്രഡിഡന്റ് എൻ. ബിഷ്‌ണു, മഹിളാ കോൺഗ്രസ്‌ സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത്‌ ഭാരവാഹികൾ കൺവെൻഷനിൽ സംസാരിച്ചു. ആറ്റിങ്ങൽ ബ്ലോക്കിൽ നിന്ന് ഇരുന്നൂറോളം വനിതാ പ്രതിനിധികൾ ഉത്സാഹ് ആറ്റിങ്ങൽ ബ്ലോക്ക് കൺവെൻഷനിൽ പെങ്കെടുത്തു.

കല്ലമ്പലത്ത് ഭാര്യയെയും മകളെയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കല്ലമ്പലത്ത് ഭാര്യയെയും മകളെയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കല്ലമ്പലത്ത് ഭാര്യയെയും മകളെയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിൽ ആയത്.
ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. ഇത് അറിയാതെ കഴിച്ച സുലൈമാന്റെ ഭാര്യ റസിയ മകൾ നിഷ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഐ പി സി 307 പ്രകാരം വധശ്രമത്തിനാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നവകേരള നിർമിതിക്കായുള്ള നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ സംഘാടകസമിതി രൂപീകരിച്ചു

നവകേരള നിർമിതിക്കായുള്ള നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ സംഘാടകസമിതി രൂപീകരിച്ചു

നവകേരള നിർമിതിക്കായുള്ള നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ സംഘാടകസമിതി രൂപീകരിച്ചു. മാമം പൂജ കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ നടക്കുന്നതെന്നും കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കക്ഷി-രാഷ്ട്രീയ, ജാതി-മതഭേദമന്യേ നവകേരളസദസ്സ് എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിച്ച് അണിനിരത്തുകയാണെന്നും പുതിയ വികസന സംസ്‌കാരം കെട്ടിപ്പടുക്കാനുള്ള ശ്രമമാണിതെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്കൊപ്പം അതത് നിയോജക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരേയും നവകേരളസദസ്സിന്റെ ഭാഗമാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒ.എസ് അംബിക എം.എൽ.എ ചെയർപേഴ്‌സണായും ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) ചെറുപുഷ്പജ്യോതി.ജെ കൺവീനറുമായുള്ള സംഘാടകസമിതിയാണ് നിലവിൽ വന്നത്. ജനപ്രതിനിധികൾ ചെയർമാനായും ഉദ്യോഗസ്ഥർ കൺവീനർമാരുമായി ഏഴ് സബ് കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി. പഞ്ചായത്ത് തല യോഗങ്ങൾ നവംബർ രണ്ട് മുതൽ നാല് വരെ നടത്താൻ യോഗത്തിൽ തീരുമാനമായി.

ഡിസംബർ 21 ഉച്ചയ്ക്ക് മൂന്നിനാണ് ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ്. മാമം മൈതാനമാണ് വേദിയാകുന്നത്. അന്നേദിവസം രാവിലെയുള്ള പ്രഭാതയോഗവും ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലാണ് നടക്കുന്നത്. രാവിലെ 9ന് പൂജകൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രഭാതയോഗത്തിൽ ആറ്റിങ്ങൽ, നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിലെ പ്രമുഖവ്യക്തികൾ പങ്കെടുക്കും. ഒ.എസ് അംബിക അധ്യക്ഷയായിരുന്ന യോഗത്തിൽ ബ്ലോക്ക്-പഞ്ചായത്ത് തല ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

അടുത്ത മാസം മുതൽ എയർ ഇന്ത്യ തിരുവനന്തപുരത്തു നിന്നു ആഭ്യന്തര, വിദേശ കേന്ദ്രങ്ങളിലേക്കു കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു

അടുത്ത മാസം മുതൽ എയർ ഇന്ത്യ തിരുവനന്തപുരത്തു നിന്നു ആഭ്യന്തര, വിദേശ കേന്ദ്രങ്ങളിലേക്കു കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു

തിരുവനന്തപുരം: അടുത്ത മാസം മുതൽ തിരുവനന്തപുരത്തു നിന്നു ആഭ്യന്തര, വിദേശ കേന്ദ്രങ്ങളിലേക്കു കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു. ബെംഗളൂരുവിലേക്കു പ്രതിദിനം രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുതിയതായി ആരംഭിക്കും. മലേഷ്യയിലെ ക്വാലലംപുരിലേക്ക് മലേഷ്യൻ എയർലൈനിന്റെ സർവീസും അടുത്ത മാസം മുതൽ ഉണ്ടാകും. ക്വാലലംപുരിലേക്ക് എയർ ഏഷ്യയുടെ സർവീസും തുടങ്ങിയേക്കും. ചെന്നൈ ഉൾപ്പെടെ തിരക്കുള്ള കേന്ദ്രങ്ങളിലേക്കും പുതിയ സർവീസുകൾ തുടങ്ങും. നിലവിൽ ഇൻഡിഗോയുടെ അഞ്ച് പ്രതിദിന സർവീസുകൾ ബെംഗളൂരുവിലേക്ക് ഉണ്ട്. സ്പൈസ് ജെറ്റ് ആഴ്ചയിൽ നാല് സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത മാസം 18 നു ശേഷമാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.