അടുത്ത മാസം മുതൽ എയർ ഇന്ത്യ തിരുവനന്തപുരത്തു നിന്നു ആഭ്യന്തര, വിദേശ കേന്ദ്രങ്ങളിലേക്കു കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു

അടുത്ത മാസം മുതൽ എയർ ഇന്ത്യ തിരുവനന്തപുരത്തു നിന്നു ആഭ്യന്തര, വിദേശ കേന്ദ്രങ്ങളിലേക്കു കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു

തിരുവനന്തപുരം: അടുത്ത മാസം മുതൽ തിരുവനന്തപുരത്തു നിന്നു ആഭ്യന്തര, വിദേശ കേന്ദ്രങ്ങളിലേക്കു കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു. ബെംഗളൂരുവിലേക്കു പ്രതിദിനം രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുതിയതായി ആരംഭിക്കും. മലേഷ്യയിലെ ക്വാലലംപുരിലേക്ക് മലേഷ്യൻ എയർലൈനിന്റെ സർവീസും അടുത്ത മാസം മുതൽ ഉണ്ടാകും. ക്വാലലംപുരിലേക്ക് എയർ ഏഷ്യയുടെ സർവീസും തുടങ്ങിയേക്കും. ചെന്നൈ ഉൾപ്പെടെ തിരക്കുള്ള കേന്ദ്രങ്ങളിലേക്കും പുതിയ സർവീസുകൾ തുടങ്ങും. നിലവിൽ ഇൻഡിഗോയുടെ അഞ്ച് പ്രതിദിന സർവീസുകൾ ബെംഗളൂരുവിലേക്ക് ഉണ്ട്. സ്പൈസ് ജെറ്റ് ആഴ്ചയിൽ നാല് സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത മാസം 18 നു ശേഷമാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കലാസംവിധായകന്‍ സാബു പ്രവദാസ് മരണപെട്ടു

കലാസംവിധായകന്‍ സാബു പ്രവദാസ് മരണപെട്ടു

പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. 10 ദിവസം മുൻപ് തിരുവനന്തപുരത്തുണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. പുനസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. രാജാവിന്റെ മകൻ, മനു അങ്കിൾ, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, പാര്‍വ്വതീപരിണയം, റൺബേബി റൺ അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ കലാ സംവിധായകനാണ്. ഐ എഫ് എഫ് കെ അടക്കമുള്ള ചലച്ചിത്ര മേളകളുടെ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്‍ സ്ഥാപക നേതാവാണ്. എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരൻറെ മകനാണ്.

സോളാർ കേസിൽ ഗണേഷ്കുമാറിന് ഹൈക്കോടതിയിൽ തിരിച്ചടി

സോളാർ കേസിൽ ഗണേഷ്കുമാറിന് ഹൈക്കോടതിയിൽ തിരിച്ചടി

സോളാർ കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താൻ ശ്രമിച്ചെന്ന കേസിൽ നടനും പത്തനാപുരം എം.എൽ.എയുമായ ഗണേഷ്കുമാറിന് ഹൈക്കോടതിയിൽ തിരിച്ചടി. കൊട്ടാരക്കര കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു. ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന കേസിൽ വിസ്താരം തുടരാമെന്നും ആരോപണ വിധേയൻ നേരിട്ട് വിചാരണ കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.

നേരിട്ട് ഹാജരാകുന്നത് തടയണമെന്ന ഹർജിയും ഇതോടൊപ്പം തള്ളി. സോളാർ കേസിലെ പീഡനാരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ​ഗണേഷ്കുമാറും പരാതിക്കാരിയും ചേർന്ന് എഴുതിച്ചേർത്തതാണെന്നാണ് ഹർജിയിലെ ആരോപണം. 2018ലായിരുന്നു ഹർജി സമർപ്പിച്ചത്. എന്നാൽ ഈ ഹർജിയിലെ മുൻ‌പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഒരുമാസം മുമ്പ് സ്റ്റേ നീങ്ങുകയും കൊട്ടാരക്കര കോടതി ​ഗണേഷ്കുമാറിനോട് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐയും കണ്ടെത്തിയിരുന്നു. കെ.ബി ​ഗണേഷ്കുമാറും ശരണ്യ മനോജും സോളാർ കേസിലെ പരാതിക്കാരിയും ചേർന്നാണ് പീഡനപരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തത് എന്നായിരുന്നു സിബിഐ കണ്ടെത്തൽ.

വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സർപ്പബലി നവംബർ ആറിന്

വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സർപ്പബലി നവംബർ ആറിന്

ആറ്റിങ്ങൽ: വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സർപ്പബലി നവംബർ ആറിന് നടക്കും. തിങ്കളാഴ്ച ആയില്യം നാളിൽ രാവിലെ 10 മണിക്ക് നാഗരൂട്ട്, വൈകുന്നേരം 7 മണി മുതൽ സർപ്പബലി, 12 മണിക്ക് അന്നദാനം തുടങ്ങിയവ നടക്കും. തന്ത്രി ബ്രഹ്മശ്രീ ഇടമന ബാലമുരളി ചടങ്ങുകക്ക് മുഖ്യ കാർമികത്വം വഹിക്കും.

സ്ത്രീ ജന്യ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

സ്ത്രീ ജന്യ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്ത്രീ ജന്യ രോഗ നിർണയ ക്യാമ്പ് ചിറയിൻകീഴ് ആശുപത്രിയിൽ നടന്നു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി നിർവഹിച്ചു. ചെയർ പേഴ്സൺ മണികണ്ഠൻ, ജോസഫൈൻ, കവിത മോഹനൻ, ഗൈനക്കോളജിസ്റ് ഡോ. ഗീത ഷാനവാസ്, ഡോ. ശ്രീകല, ഡോ. ലിസി, ഹെഡ് നേഴ്സ് ഉഷ, നഴ്സിംഗ് ഓഫീസർമാരായ ഡോളി, റാസിക്ക് തുടങ്ങിയവർ പങ്കെടുത്തു. 60 ഓളം രോഗികളെ ക്യാമ്പിൽ പരിശോധിച്ചു.

പ്രവാസി ക്ഷേമ സമിതി കുടുംബ സംഗമം നാളെ

പ്രവാസി ക്ഷേമ സമിതി കുടുംബ സംഗമം നാളെ

പ്രവാസി ക്ഷേമ സമിതി തിരുവനന്തപുരം ജില്ല കുടുംബ സംഗമം നാളെ നടക്കും. ആറ്റിങ്ങൽ ദ്വാരക ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്. അഖില ഭാരതീയ സദസ്യൻ സേതു ഉദ്ഘാടനം ചെയ്യും.