സ്ത്രീ ജന്യ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

സ്ത്രീ ജന്യ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്ത്രീ ജന്യ രോഗ നിർണയ ക്യാമ്പ് ചിറയിൻകീഴ് ആശുപത്രിയിൽ നടന്നു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി നിർവഹിച്ചു. ചെയർ പേഴ്സൺ മണികണ്ഠൻ, ജോസഫൈൻ, കവിത മോഹനൻ, ഗൈനക്കോളജിസ്റ് ഡോ. ഗീത ഷാനവാസ്, ഡോ. ശ്രീകല, ഡോ. ലിസി, ഹെഡ് നേഴ്സ് ഉഷ, നഴ്സിംഗ് ഓഫീസർമാരായ ഡോളി, റാസിക്ക് തുടങ്ങിയവർ പങ്കെടുത്തു. 60 ഓളം രോഗികളെ ക്യാമ്പിൽ പരിശോധിച്ചു.

പ്രവാസി ക്ഷേമ സമിതി കുടുംബ സംഗമം നാളെ

പ്രവാസി ക്ഷേമ സമിതി കുടുംബ സംഗമം നാളെ

പ്രവാസി ക്ഷേമ സമിതി തിരുവനന്തപുരം ജില്ല കുടുംബ സംഗമം നാളെ നടക്കും. ആറ്റിങ്ങൽ ദ്വാരക ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്. അഖില ഭാരതീയ സദസ്യൻ സേതു ഉദ്ഘാടനം ചെയ്യും.

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡിൽ മികച്ച സംവിധയകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡിൽ മികച്ച സംവിധയകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ് അഞ്ചാമത് എഡിഷൻ മത്സര വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററി സംവിധായകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി വിഷവൈദ്യ ചികിത്സയുടെ നാലു തലമുറകൾ. (ജബ്ബാർ സഞ്ജീവിവിഷ വൈദ്യചികിത്സ കുടുംബം).
നരേഷൻ- പ്രൊഫസർ അലിയാർ.
ക്യാമറ, എഡിറ്റിംഗ്- ശ്രീഹരി ആറ്റിങ്ങൽ.
സ്ക്രിപ്റ്റ് & ഡയറക്ഷൻ- എ. കെ. നൗഷാദ്

തിരുവനന്തപുരം-മംഗലാപുരം ട്രെയിൻ യാത്രക്കാരുടെ സ്ഥിരം തലവേദന; ശുചിമുറിയിൽ ഒളിച്ച കള്ളന്മാർ പിടിയിൽ

തിരുവനന്തപുരം-മംഗലാപുരം ട്രെയിൻ യാത്രക്കാരുടെ സ്ഥിരം തലവേദന; ശുചിമുറിയിൽ ഒളിച്ച കള്ളന്മാർ പിടിയിൽ

തിരുവനന്തപുരം: മലബാർ എക്സ്പ്രസിലെ ശുചിമുറിയിൽ ഒളിച്ച ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളെ വാതിൽ പൊളിച്ച് അറസ്റ്റ് ചെയ്തു. രണ്ട് പേരാണ് പിടിയിലായത്. കൊച്ചി കൽവത്തി സ്വദേശി തൻസീർ(19), കൊച്ചി മട്ടാഞ്ചേരി സ്വദേശിയും പതിനേഴ് വയസ്സുകാരനുമായ പ്രശാന്ത് എന്നിവരാണ് പിടിയിലായത്. മലബാർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. സ്ലീപ്പർ, എസി കോച്ച് യാത്രക്കാരായ രണ്ട് പേരുടെ മൊബൈൽ ഫോൺ, പഴ്‌സ് എന്നിവ മോഷ്ടിച്ച പ്രതികൾ ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിക്കാനും ശ്രമിച്ചു.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തൃശ്ശൂരിൽ മലബാർ എക്സ്പ്രസിൽ വച്ചാണ് സംഭവം. തൃശ്ശൂരിൽ നിന്നും കണ്ണൂർ വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ണൂർ റെയിവേ പോലീസ് ഓഫീസർമാരായ സുരേഷ് കക്കറ, മഹേഷ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. ട്രെയിനിൽ എസ് 4 കോച്ചിൽ കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്നു BDDS വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണാണ് മോഷണം പോയെന്ന് പരാതി ഉയർന്നത്.ഡ്യൂട്ടിയിലുണ്ടായ ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാനും ശ്രമിച്ചു.

ഇതേ ട്രെയിനിൽ എ1 കോച്ചിൽ കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പേഴ്സ് മോഷ്ടിച്ചു. മോഷ്ടാക്കൾ ട്രെയിനിൽ തന്നെ ഉണ്ടെന്നും ട്രെയിൻ ഷോർണൂറിൽ എത്തിയാൽ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ടെന്നും മനസിലായതോടെ ട്രെയിനിൽ അരിച്ചുപെറുക്കി. പൊലീസുകാർ വരുന്നത് കണ്ട പ്രതികൾ എച്ച്എ 1 കോച്ചിന്റെ ശുചിമുറിയിൽ ഒളിച്ചു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മോഷ്ടാക്കൾ തുറന്നില്ല. ട്രെയിൻ ഷോർണൂരിൽ എത്തിയപ്പോൾ വാതിൽ പൊളിച്ച് പ്രതികളെ കീഴ്പ്പെടുത്തി. മോഷ്ടിച്ച മൊബൈൽ ഫോൺ ട്രെയിനിനുള്ളിൽ തന്നെ നശിപ്പിച്ച് ക്ലോസറ്റിൽ നിക്ഷേപിച്ചെന്ന് മോഷ്ടാക്കൾ പറഞ്ഞു.

കൂടുതൽ ചോദ്യം ചെയ്യലിൽ നിരവധി എൻഡിപിഎസ് കേസുകളിൽ ഇവർ പ്രതികളാണെന്നും, തൻസീർ കോഴിക്കോട് ബീവറേജ് കുത്തിത്തുറന്ന കേസിലെ പ്രതിയാണെന്നും മനസ്സിലായി. മലബാർ എക്സ്പ്രസ് 20 മിനിറ്റ് വൈകിയാണ് ഷൊർണൂരിൽ നിന്ന് പുറപ്പെട്ടത്. ട്രെയിനിൽ ഒരു മോഷണ പരമ്പര തന്നെ സൃഷ്ടിച്ച പ്രതികളെ യഥാസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ടാണ് പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.

വെഞ്ഞാറമൂട് ജീവകല; നൃത്ത-സംഗീത പരിപാടികൾക്ക് സമാപനമായി

വെഞ്ഞാറമൂട് ജീവകല; നൃത്ത-സംഗീത പരിപാടികൾക്ക് സമാപനമായി

വെഞ്ഞാറമൂട് ജീവകലയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒൻപതു ദിവസം ഒൻപത് വേദികളിലായി 30 – ൽ പരം കലാകാരന്മാരും കലാകാരികളും ചേർന്നൊരുക്കിയ ” സപ്തവർണങ്ങളേ മുഗ്ദ്ധധാരകളെ എന്ന നൃത്ത-സംഗീത പരിപാടി പൂർത്തീകരിച്ചു.

സമാപന ചടങ്ങിൽ നാട്ടുകാരനായ ഹാസ്യതാരം പ്രിയപ്പെട്ട അനീഷ് സാരഥി അതിഥിയായെത്തി. നവരാത്രി പരിപാടിയിൽ പങ്കാളികളായ കലാകാരന്മാർക്ക് ജീവകലയുടെ ഉപഹാരം അനീഷ് സാരഥി കൈമാറി. യോഗത്തിൽ രതീഷ്പോറ്റി, പുഷ്കല ഹരീന്ദ്രൻ, അരുൺ ബാലകൃഷ്ണൻ, നമിത സുധീഷ് എന്നിവർ പങ്കെടുത്തു. ജീവകലഭാരവാഹികളായ വി.എസ്. ബിജുകുമാർ , പി.മധു , കെ. ബിനുകുമാർ എന്നിവർ നേതൃത്വം നൽകി.

ശാസ്ത്ര – സാമൂഹ്യ-ഗണിത ശാസ്ത്ര – ഐ ടി – പ്രവൃത്തി പരിചയ- മേളകളിൽ വിജയ കിരീടം ചൂടി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ

ശാസ്ത്ര – സാമൂഹ്യ-ഗണിത ശാസ്ത്ര – ഐ ടി – പ്രവൃത്തി പരിചയ- മേളകളിൽ വിജയ കിരീടം ചൂടി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ

ശാസ്ത്ര – സാമൂഹ്യ-ഗണിത ശാസ്ത്ര – ഐ ടി – പ്രവൃത്തി പരിചയ- മേളകളിൽ വിജയ കിരീടം ചൂടി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ

ശാസ്ത്ര മേള – ഓവറാൾ

ഫയാസ് മുഹമ്മദ്, സന ഹരി എന്നിവർ അവതരിപ്പിച്ച സ്റ്റിൽ മോഡലിനും ആര്യാ നന്ദ വി , ഭദ്ര ഷാജിൽ അവതരിപ്പിച്ച സയൻസ് പ്രോജക്ടിനും ഹന്ന ഫാത്തിമ , ആദിൽ സിദ്ദിഖ് എന്നിവർ അവതരിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിനും ഒന്നാം സ്ഥാനവും വൈഷ്ണവ് വി എസ് , ജോയൽ, നിതിൻ ബി എസ്, വരലക്ഷ്മി, അനാമിക എസ് എസ്, ആദർശ് എസ്, നസീബ് എൻ, സിദ്ധാർത്ഥ് എസ് , അനഘ എ, ആദിത്യൻ എസ് ജി ചേർന്ന് അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് രണ്ടാം സ്ഥാനവും നേടി ശാസ്ത്ര മേളയ്ക്ക് കണിയാപുരം സബ് ജില്ലയിൽ ഓവറാൾ നേടാൻ ലക്ഷ്മീ വിലാസം ഹൈസ്കൂളിനായി . മേളയ്ക്ക് സയൻസ് മാഗസീനിനും സ്കൂളിലെ ശാസ്ത്ര അധ്യാപകൻ അശോക് കുമാർ അവതരിപ്പിച്ച ടീച്ചിംഗ് എയ്ഡിനും ഒന്നാം സ്ഥാനവും ക്വിസിൽ പങ്കെടുത്ത ആരതി എം ന് മൂന്നാം സ്ഥാനവും ലഭിച്ചു.

സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ

ഗൗതമി എൽ വി , വർഷ എസ് ബി എന്നിവർ അവതരിപ്പിച്ച വർക്കിംഗ്‌ മോഡലിനും
നൂറിയ നസ്റിൻ, നന്ദന ഗോപൻ എന്നിവർ അവരിപ്പിച്ച സ്റ്റിൽ മോഡലിനും ഒന്നാം സ്ഥാനവും നേടി സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ കിരീടം നേടി.
ശിവഗംഗ ബി എസ് മത്സരിച്ച സാമൂഹ്യശാസ്ത്ര ക്വിസിന് രണ്ടാം സ്ഥാനം നേടി

ഗണിത ശാസ്ത്ര മേള രണ്ടാം ഓവറാൾ

സ്റ്റിൽ മോഡൽ അവതരിപ്പിച്ച അഖിൽ കൃഷ്ണ എസും
അപ്ലൈഡ് കൺസ്ട്രക്ഷൻ അവതരിപ്പിച്ച റിയ തസ്നീം എൻ എസും
ഗെയിം അവതരിപ്പിച്ച അതുല്യ എസ് ബിയും ഒന്നാം സ്ഥാനവും
സിംഗിൾ പ്രോജക്ട് അവതരിപ്പിച്ച അനുപ്രിയ എ പി രണ്ടാം സ്ഥാനവും
നമ്പർ ചാർട്ട് അവതരിപ്പിച്ച സൗഭാഗ്യ എ എസ് മൂന്നാം സ്ഥാനവും നേടി ഗണിത ശാസ്ത്ര മേളയിൽ കണിയാപുരം ഉപജില്ലയിൽ രണ്ടാം ഓവറാൾ നേടി. കണിയാപുരം സബ് ജില്ലയിൽ ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് ഒന്നാം സ്ഥാനം നേടാൻ തൊയ്ബ എസിനായി

പ്രവൃത്തിപരിചയമേള

ഇലക്ട്രിക് വയറിംഗ് അവതരിപ്പിച്ച അസിം അജ്മൽ ഒന്നാം സ്‌ഥാനവും
ചോക്ക് നിർമ്മാണത്തിൽ പങ്കെടുത്ത്
നിധി .പി .ആർ
രണ്ടാം സ്ഥാനവും നേടി

ഐ ടി മേള – രണ്ടാം ഓവറോൾ

വെബ് പേജ് ഡിസൈനിംഗിന് പങ്കെടുത്ത അൽ ഫലാഹ് എസ് എ രണ്ടാം സ്ഥാനവും മൾട്ടിമീഡിയ പ്രസന്റേഷനിൽ പങ്കെടുത്ത തൊയ്ബയും സ്ക്രാച്ച് പ്രോഗ്രാമിംഗ് പങ്കെടുത്ത് സോനുവും – മൂന്നാം സ്ഥാനം ആനിമേഷനിൽ പങ്കെടുത്ത് ദേവ തീർത്ഥയും മൂന്നാം സ്ഥാനം നേടി