സെപ്റ്റംബറില്‍ ‘വിയര്‍ക്കും’, മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു; വരള്‍ച്ചാഭീഷണി

സെപ്റ്റംബറില്‍ ‘വിയര്‍ക്കും’, മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു; വരള്‍ച്ചാഭീഷണി

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനം വരള്‍ച്ചാഭീതി നേരിടുന്നു. 2024 ലും 2025 ലും 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മണ്‍സൂണ്‍ മഴയിലെ കുറവു മൂലം രാജ്യവും കടുത്ത വരള്‍ച്ചാഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്.

കാലവര്‍ഷക്കാലത്ത്, ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഇന്ത്യയില്‍ 603.7 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ 700.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഈ മഴക്കുറവ്. സെപ്റ്റംബര്‍ മാസത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ വരണ്ടതും ചൂടുള്ളതുമായിരിക്കും. ഇതോടെ ഈ മണ്‍സൂണ്‍ സീസണ്‍ വരള്‍ച്ചാ വിഭാഗത്തില്‍ പെടുത്താനുള്ള സാധ്യതയേറിയിരിക്കുകയാണ്. മണ്‍സൂണ്‍ പിന്‍വാങ്ങല്‍ സെപ്റ്റംബര്‍ 17 ന് ഉണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു.

സെപ്റ്റംബറില്‍ രാജ്യത്തുടനീളം മഴയുടെ തോത് സാധാരണയിലും താഴെയായിരിക്കും. ദീര്‍ഘകാല ശരാശരിയുടെ 91 ശതമാനത്തില്‍ താഴെ ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രത്തില്‍ നിലനില്‍ക്കുന്ന ശക്തമായ എല്‍നിനോ സാഹചര്യങ്ങളാണ് മഴ കുറയാന്‍ കാരണം. മഴ കുറയുന്നത് പകല്‍, രാത്രി സമയങ്ങളിലെ താപനില വര്‍ധനവിന് കാരണമാകുമെന്നും കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1901 ന് ശേഷം ഏറ്റവും ചൂടേറിയ ഓഗസ്റ്റാണ് ഇത്തവണ കടന്നുപോയതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് വിറ്റ DM 267768 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ DD 243083 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം എറണാകുളത്ത് വിറ്റ DC 863910 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

DA 267768

DB 267768

DC 267768

DD 267768

DE 267768

DF 267768

DG 267768

DH 267768

DJ 267768

DK 267768

DL 267768

4th Prize Rs.5,000/-

0190 0968 1010 1346 1891 3162 3639 4108 5727 6026 6746 7739 7947 8094 8157 9277 9683 9735 9738

5th Prize Rs.2,000/-

2277 2594 3672 5333 8508 9387

6th Prize Rs.1,000/-

0640 0849 0949 1030 1914 2766 3256 3831 3837 3963 4294 4647 4706 4755 4803 5169 5308 5761 6089 7149 7378 7515 8305 8998 9973

7th Prize Rs.500/-

0128 0576 0651 0716 0769 0938 1023 1037 1698 1786 1798 1952 1996 2250 2342 2376 2541 2558 2597 2753 2844 3046 3271 3409 3548 3695 4042 4064 4142 4389 4642 5048 5236 5249 5331 5336 5382 5409 5900 6195 6351 6526 6606 6620 6705 6738 6812 6823 6902 7065 7068 7276 7347 7420 7426 7469 7665 7776 7867 8149 8188 8218 8562 8576 8656 8689 8792 8854 9313 9328 9337 9445 9536 9747 9952 9981

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ്. ​കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർടിഒ വഴി ടാക്സി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ചില വ്യക്തിഗത മോഡലുകൾ ടാക്സിയായി മാറ്റി ഉപയോഗിക്കുന്നതിനും നിർമ്മാതാക്കൾ നൽകുന്ന വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയിലും കമ്പനികൾക്ക് അവരുടേതായ നയപരമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം. വാഹനം നിർമ്മിച്ച കമ്പനിയുടെ ഈ നയപരമായ നിബന്ധനകളും എംവിഡിയുടെ രജിസ്ട്രേഷൻ നടപടികളും തമ്മിൽ കൂട്ടിക്കുഴച്ചാണ് രജിസ്ട്രേഷൻ നിഷേധിക്കുന്നു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്. നിയമാനുസൃതമായ സ്പീഡ് ഗവർണറും ട്രാക്കിങ് ഡിവൈസും ഘടിപ്പിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്ന ഏത് വാഹനത്തിനും കേരളത്തിൽ ടാക്സി രജിസ്ട്രേഷൻ ലഭിക്കുന്നതാണെന്നും മോട്ടോർ വാഹനവകുപ്പ് കുറിച്ചു.

കുറിപ്പ്:

ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമില്ല:

പ്രചരിക്കുന്ന വാർത്തകളിലെ യഥാർത്‌ഥ്യം എന്ത്?

​സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നു.

​കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ (CMVR/KMVR) അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർ.ടി.ഒ വഴി ടാക്സി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും.

ഈ വിഷയത്തിൽ യഥാർത്ഥ വസ്തുതകൾ താഴെ പറയുന്നവയാണ്:

​കേരളത്തിൽ ഒരു ഇലക്ട്രികോ അല്ലാത്തതോ ആയ വാഹനം ടാക്സിയായി രജിസ്റ്റർ ചെയ്യണമെങ്കിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കാര്യങ്ങൾ ഇവയാണ്:

1.​CMVR 118 പ്രകാരം വേഗത 80 km/h ആയി ക്രമീകരിക്കുന്ന, AIS 018 മാനദണ്ഡങ്ങൾ പാലിക്കുന്ന സ്പീഡ് ഗവേണർ ഘടിപ്പിച്ചിരിക്കണം.

2.​CMVR 125H, KMVR 151A എന്നിവ പ്രകാരമുള്ള AIS 0140 മാനദണ്ഢങ്ങൾ പാലിക്കുന്ന അംഗീകൃത വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് നിർബന്ധമാണ്.

3.​CMVR 50, 51 പ്രകാരം ഇലക്ട്രിക് ടാക്സികൾക്ക് നിർബന്ധമാക്കിയിട്ടുള്ള പച്ച പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങളുള്ള നമ്പർ പ്ലേറ്റ് വേണം ഉപയോഗിക്കാൻ.

​4. ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ ടാക്സേഷൻ നിയമപ്രകാരമുള്ള നികുതി അടച്ചിരിക്കണം

​5. ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സിയാകാൻ പ്രത്യേകിച്ചൊരു നിരോധനമോ മറ്റ് തടസ്സങ്ങളോ നിലവിലില്ല.

​മേൽപ്പറഞ്ഞ സാങ്കേതിക സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കി അപേക്ഷിക്കുന്ന പക്ഷം, ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിന് വകുപ്പിൻ്റെ ഭാഗത്തുനിന്ന് യാതൊരു തടസ്സവുമില്ല

കൂടാതെ നിലവിൽ പെർമിറ്റ് ആവശ്യമില്ല എന്ന ആനുകൂല്യം കൂടിയുണ്ട്

​എന്നാൽ വാഹന നിർമ്മാതാക്കൾ ചില മോഡലുകൾ ‘വ്യക്തിഗത ഉപയോഗത്തിന്’ (Personal Vehicle) വേണ്ടിയും മറ്റു ചിലത് ‘കമേഴ്‌സ്യൽ/ഫ്ലീറ്റ്’ ആവശ്യങ്ങൾക്ക് വേണ്ടിയുമാണ് നിർമ്മിക്കുന്നത്.

വ്യക്തിഗത ആവശ്യത്തിന് വാങ്ങുന്ന വാഹനങ്ങൾ പിന്നീട് ടാക്സിയായി മാറ്റുമ്പോൾ (NTV to TV) മോട്ടോർ വാഹന വകുപ്പ് അത് തടയുന്നില്ല.

​എന്നാൽ ചില കമ്പനികളുടെ / മോഡലുകൾ വ്യക്തിഗത വാഹനങ്ങൾ ടാക്സിയായി മാറ്റി ഉപയോഗിക്കുന്നതിനും നിർമ്മാതാക്കൾ നൽകുന്ന വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയിലും കമ്പനികൾക്ക് അവരുടേതായ നയപരമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം.

വാഹനം നിർമ്മിച്ച കമ്പനിയുടെ ഈ നയപരമായ നിബന്ധനകളും MVD യുടെ രജിസ്ട്രേഷൻ നടപടികളും തമ്മിൽ കൂട്ടിക്കുഴച്ചാണ് രജിസ്ട്രേഷൻ നിഷേധിക്കുന്നു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്.

നിയമാനുസൃതമായ സ്പീഡ് ഗവേണറും ട്രാക്കിംഗ് ഡിവൈസും ഘടിപ്പിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്ന ഏത് വാഹനത്തിനും കേരളത്തിൽ ടാക്സി രജിസ്ട്രേഷൻ ലഭിക്കുന്നതാണ്.

അതിനാൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ടാക്സി രജിസ്ട്രേഷൻ നിഷേധിക്കുന്നുവെന്ന പ്രചാരണങ്ങളിൽ വസ്തുതയില്ല എന്നറിയിച്ചുകൊള്ളുന്നു.

പ്രിയദർശിനി പദ്ധതി: കെഎസ്ആർടിസി ഷെഡ്യൂളുകൾ മാറ്റണമെന്ന് പത്മകുമാർ സമിതി റിപ്പോർട്ട്

പ്രിയദർശിനി പദ്ധതി: കെഎസ്ആർടിസി ഷെഡ്യൂളുകൾ മാറ്റണമെന്ന് പത്മകുമാർ സമിതി റിപ്പോർട്ട്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് വ്യവസായത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ശുപാർശകളുമായി വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതി രൂപീകരിച്ച് അൻപതാം ദിവസമാണ് ശുപാർശകൾ സമർപ്പിച്ചത്. റിപ്പോർട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി തുടർനടപടികൾ ചർച്ച ചെയ്തു. സ്വകാര്യ ബസ് മേഖലയുടെ നഷ്ടം ഒഴിവാക്കുന്നതിനായി പ്രിയദർശിനി സർവീസുകളുടെ നിലവിലെ സമയക്രമത്തിലും ഷെഡ്യൂളുകളിലും കാര്യമായ പുനഃക്രമീകരണം വരുത്തണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.

സ്വകാര്യ ബസുകൾ സർക്കാരിന് നേരിട്ട് പാട്ടത്തിന് എടുക്കാമെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു നിർണ്ണായക നിർദ്ദേശം. സർവീസുകൾ നടത്താൻ തയ്യാറുള്ള സ്വകാര്യ ബസുകൾ പാട്ടത്തിനെടുത്ത് കിലോമീറ്ററിന് നിശ്ചിത നിരക്ക് ബസുടമകൾക്ക് നൽകുന്ന രീതി നടപ്പിലാക്കാവുന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിർദ്ദേശത്തോട് ബസുടമകളും നേരത്തെ അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു.

ജൂൺ 15-ന് പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ തങ്ങൾക്ക് വലിയ തോതിൽ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന ബസുടമകളുടെ വാദം ശരിവെക്കുന്നതാണ് സമിതിയുടെ കണ്ടെത്തലുകൾ. പദ്ധതി തുടങ്ങിയതോടെ ഓരോ സ്വകാര്യ ബസിനും പ്രതിദിനം 1,500 രൂപ മുതൽ 6,000 രൂപ വരെ വരുമാന നഷ്ടം സംഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിൽ വിപുലമായ സിറ്റിംഗുകൾ നടത്തി ബസുടമകളുടെയും പൊതുജനങ്ങളുടെയും വിശദമായ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

പദ്ധതിയുടെ ഭാഗമായി 500 സർവീസുകൾ നിരത്തിലിറങ്ങിയതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് ശൃംഖല പ്രതിസന്ധിയിലായി. നിലവിൽ സംസ്ഥാനത്ത് പെർമിറ്റുള്ള 11,000 ബസുകളിൽ പകുതിയോളം എണ്ണം മാത്രമാണ് എല്ലാ ട്രിപ്പുകളും പൂർത്തിയാക്കി സർവീസ് നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് നഷ്ടം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക പാക്കേജോ സഹായമോ അനുവദിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്.

ടാക്സ് കൺസൾട്ടന്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള തിരു. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ സംഘടിപ്പിച്ചു

ടാക്സ് കൺസൾട്ടന്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള തിരു. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ സംഘടിപ്പിച്ചു

ടാക്സ് കൺസൾട്ടന്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ പൊന്നോണം 2026 സംഘടിപ്പിച്ചു. സെപ്റ്റംബർ 1 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ഗവൺമെന്റ് ഐടിഐക്ക് സമീപം രാജ് പാലസിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചത്. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എംപ്രദീപ് ഭദ്രദീപം തെളിയിച്ചു. ജില്ലാ പ്രസിഡന്റ് ഡോക്ടർ അഭിലാഷ് ജെ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോക്ടർ ആകാശ്.യു, സ്റ്റേറ്റ് ട്രഷറർ അനിൽകുമാർ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാരായ സി ബാലചന്ദ്രൻ, വിജയകുമാർ കോവിലകം, ജില്ലാ ട്രഷറർ ദീപു എസ്. കെ, ജി ഒ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പൂക്കളം ഒരുക്കൽ, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവയും സംഘടിപ്പിച്ചു.

സി. ശ്രീദേവി അമ്മ (സീതമ്മ) (85) അന്തരിച്ചു

സി. ശ്രീദേവി അമ്മ (സീതമ്മ) (85) അന്തരിച്ചു

ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം തോപ്പിൽ വീട്ടിൽ പരേതനായ കെ രാമചന്ദ്രൻ നായരുടെ സഹധർമ്മിണി സി ശ്രീദേവി അമ്മ (സീതമ്മ) (85) (തയ്യൽ) അന്തരിച്ചു.

മക്കൾ: ആർ.എസ് ഗീതാകുമാരി (അങ്കണവാടി ടീച്ചർ), ആർ.എസ് അജിത് കുമാർ (ഡ്രൈവർ), ആർ.എസ് സജി (സെയിൽസ് മാൻ), ആർ.എസ് ഷാജി (മസ്ക്കറ്റ്).
മരുമക്കൾ: ബി ബാബു (റിട്ടയേർഡ് ഗൾഫ്), കെ സന്ധ്യ, ഐ രമണി (അങ്കണവാടി ടീച്ചർ), എൽ.വി സരിത.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്