ആലംകോട് ഗവ. എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു

ആലംകോട് ഗവ. എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു

ആലംകോട്: ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു. എസ് എം സി ചെയർമാൻ നാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം വാർഡ് കൗൺസിലർ ലാലി ഉദ്ഘാടനം ചെയ്തു.

നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ കൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. നവാഗതർ അക്ഷരദീപം തെളിയിച്ചു. ആശംസകൾ നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ്, വാർഡ് കൗൺസിലർ ബൈജു, സ്കൂൾ വികസന സമിതി കൺവീനർ നസീർ, അംഗങ്ങളായ വഹാബ് മാളിയേക്കൽ, നഹാസ് പള്ളിമുക്ക്, ഷാഹുൽ ഹമീദ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷംന സ്വാഗതവും വിനു നന്ദിയും പറഞ്ഞു.

കൂന്തള്ളൂർ ഗവ. എൽപിഎസിലെ പൂർവ്വവിദ്യാർത്ഥികൾ  പഠനോപകരണങ്ങൾ നൽകി

കൂന്തള്ളൂർ ഗവ. എൽപിഎസിലെ പൂർവ്വവിദ്യാർത്ഥികൾ പഠനോപകരണങ്ങൾ നൽകി

കൂന്തള്ളൂർ ഗവ. എൽപിഎസിലെ പ്രവേശനോത്സവത്തിൽ, 1982 ബാച്ച് കുട്ടികൾക്ക് ബാഗുകളും കുടകളും നൽകി. ബാച്ചിലെ ഗൾഫ് സുഹൃത്തുക്കളായ രാജീവ്, അഷറഫ്, സുഭാഷ്, ജോയ് തുടങ്ങി നാട്ടിലുള്ളവരുടെയും നേതൃത്വത്തിലാണ് സംഭാവന നൽകിയത്.

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾക്ക് ചെയറുകൾ നൽകി പൂർവവിദ്യാർഥി സംഘടന

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾക്ക് ചെയറുകൾ നൽകി പൂർവവിദ്യാർഥി സംഘടന

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ 1982 പൂർവവിദ്യാർഥി സംഘടന,
ബി ടി എസ് കിഡ്‌സ് ഗ്രൂപ്പ്‌ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ 100 കുഞ്ഞുങ്ങൾക്കും കസേരകൾ സ്പോൺസർ ചെയ്തു. ജൂൺ 2 രാവിലെ നടന്ന അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പൽ കസേരകൾ സ്വീകരിച്ചു.

അയിലം ഗവ.ഹൈസ്കൂളിന്റെ 121- മത് പ്രവേശനോത്സവം നടന്നു

അയിലം ഗവ.ഹൈസ്കൂളിന്റെ 121- മത് പ്രവേശനോത്സവം നടന്നു

അയിലം ഗവ.ഹൈസ്കൂളിന്റെ 121- മത് പ്രവേശനോത്സവം പി.റ്റി.എ. പ്രസിഡന്റ് സജിൻ ഷാജഹാന്റെ അധ്യക്ഷതയിൽ കവിയും അഭിനേതാവും ഗാനരചയിതാവുമായ കുന്നത്തൂർ ജെ പ്രകാശ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

പി റ്റി എ, എസ്.എം. സി. അംഗങ്ങളുടെ നേതൃത്വത്തിൽ കുരുന്നുകൾ അക്ഷരം ദീപം തെളിയിച്ചു കൊണ്ടും അക്ഷരമാല അണിയിച്ചും അക്ഷര വൃക്ഷത്തിൽ അക്ഷരങ്ങൾ ചാർത്തിയും പ്രവേശനോത്സവം ഗംഭീരമാക്കി.

രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യം മാറ്റുകൂട്ടി. കുരുന്നുകൾക്ക് ബികോൺസ് പ്രസിഡന്റ് ജയചന്ദ്രൻ എഞ്ചിനീയർ, രാജീവ് ആനന്ദാലയം, മൈവള്ളിഎലാ, അയിലം. എസ്.എസ് ക്ലിനിക്, അയിലം എന്നിവർ ഒരുക്കിയ പഠനോപകരണങ്ങൾ എൽ.കെ.ജി. ഒന്നാം ക്ലാസ് കുട്ടികൾക്ക് വിതരണം ചെയ്തു.

പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന് മൊഴി, അറസ്റ്റ്

പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന് മൊഴി, അറസ്റ്റ്

തിരുവനന്തപുരം: ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി നടത്തിയ ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ വിശാല്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്. ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐ ടി കമ്പനിയില്‍ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുള്ള മാനേജരാണ് ഇയാള്‍.

കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപമായിരുന്നു വിശാലിന്റെ കഞ്ചാവ് കൃഷി. ചട്‌നി അരയ്ക്കാനും പാലില്‍ ചേര്‍ത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ജൈവ വളം മാത്രമാണ് കഞ്ചാവ് ചെടികള്‍ക്ക് നല്‍കിയിരുന്നതെന്നും വിശാല്‍ പൊലീസിനോട് പറഞ്ഞു.

ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മുപ്പത് സെന്റീമീറ്റര്‍ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. പകല്‍ മുഴുവന്‍ ഐ ടി മാനേജരായി ജോലി ചെയ്യുന്ന വിശാല്‍, രാത്രിയിലാണ് ഫ്‌ലാറ്റിലെത്തി കഞ്ചാവ് തോട്ടം പരിപാലിച്ചിരുന്നത്. ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാള്‍ ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നത്.

പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല ഇയാള്‍ കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. സ്വന്തം ആവശ്യത്തിനു വേണ്ടിയായിരുന്നു കൃഷി. കഞ്ചാവ് ഇലകള്‍ അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുന്നതാണ് ഇയാളുടെ പതിവ്. ഇതിനുപുറമേ കഞ്ചാവ് ഇല ചമ്മന്തി രൂപത്തില്‍ അരച്ചും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം;വിവാദം, പേരാവൂരിലെ ജയത്തിന് പിന്നിലെ ‘ബ്രെയിനെന്ന്’ അനുകൂലികള്‍

സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം;വിവാദം, പേരാവൂരിലെ ജയത്തിന് പിന്നിലെ ‘ബ്രെയിനെന്ന്’ അനുകൂലികള്‍

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം നടത്തുന്നുവെന്ന് ആരോപണം ശക്തമാകുന്നു. സഹോദരി ഭര്‍ത്താവായ ബെന്നി തോമസിനേയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. പാര്‍ട്ടി ഭാരവാഹികളായ നിരവധിപ്പേരുടെ അപേക്ഷ തള്ളിയാണ് സഹോദരി ഭര്‍ത്താവിന്റെ നിയമനമെന്ന് പറയുമ്പോഴും ആ പദവിയിലിരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ടെന്നാണ് മറുവാദം.

ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ബെന്നി തോമസ്. പത്ത് വര്‍ഷത്തോളം ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ബെന്നി തോമസ്. എന്നാല്‍ കണ്ണൂരിലെ മലയോര മേഖലയായ ഉളിക്കല്‍ ഭാഗത്ത് പാര്‍ട്ടിയുടെ വലിയ ജനസമ്മതന്‍ കൂടിയാണെന്നാണ് അദ്ദേഹത്തിന്റെ നിയമനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പേരാവൂരില്‍ ഇത്തവണ പാര്‍ട്ടിയുടെ ജയത്തിന് പിന്നില്‍ നിന്ന് തന്ത്രങ്ങള്‍ മെനഞ്ഞതും ബെന്നി തോമസ് ആണെന്നാണ് കോണ്‍ഗ്രസിലെ ചില പ്രവര്‍ത്തകര്‍ പറയുന്നത്. എഴുത്തുകാരന്‍ വിനോയ് തോമസിന്റെ പുറ്റ് എന്ന നോവലില്‍ ജെറമിയാസ് എന്ന കഥാപാത്രം രൂപപ്പെട്ടതും ബെന്നി തോമസ് എന്ന വ്യക്തിയിലൂടെയാണെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കുന്നു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ സാധാരണ രീതിയാണെങ്കിലും എന്നാല്‍ സ്വന്തം ബന്ധുക്കള്‍ക്ക് കൂടി പദവികള്‍ നല്‍കുന്നത് വൈരുദ്ധ്യമാണെന്നാണ് ആക്ഷേപം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളില്‍ യുഡിഎഫ് സംസ്ഥാനവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ കാതിയോട് ബെന്നി തോമസിനെക്കുറിച്ച് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്

വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസെഫിന്റെ പേർസണൽ സ്റ്റാഫ്‌ ആയി നിയമിച്ച ബെന്നി തോമസ് എന്ന ബെന്നി ചേട്ടൻ മന്ത്രി യുടെ ബന്ധു എന്ന നിലയിൽ അല്ല ഉളിക്കൽ അടങ്ങുന്ന മലയോര പ്രദേശത്ത് അറിയപ്പെടുന്നത്,വർഷങ്ങളായി കണ്ണൂർ ജില്ലാ ഡി സി സി ജനറൽ സെക്രട്ടറി യായ ബെന്നി തോമസ് ഉളിക്കൽ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്‌ എന്ന നിലയിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്.അത്തരം ഒരാളുടെ രാഷ്ട്രീയ വ്യക്തിത്വം ബന്ധുത്വം കൊണ്ട് റദ്ദാക്കപ്പെടേണ്ടതല്ല.

പ്രശസ്ത എഴുത്തുകാരൻ വിനോയ് തോമസിന്റെ പുറ്റ് എന്ന നോവലിൽ ജെറമിയാസ് എന്ന കഥാപാത്രമുണ്ട്,ആ നോവലിന്റെ ആദ്യന്തം മുന്നോട്ട് പോകുന്ന കഥാപാത്രം,അതിലെ ജെറമിയാസ് എന്ന കഥാപാത്രം ഇന്ന് മാധ്യമങ്ങൾ ബന്ധു എന്ന ലേബലിൽ മുദ്ര കുത്തുന്ന ബെന്നി തോമസാണ്,കണ്ണൂരിലെ മലയോര രാഷ്ട്രീയത്തിൽ ഒഴിച്ചു കൂടാൻ ആവാത്ത വ്യക്തിത്വമാണ് ബെന്നി തോമസ്.

പേരാവൂരിലെ വാശിയെറിയ പോരാട്ടത്തിൽ തിരഞ്ഞെടുപ്പ് പോർക്കളത്തിൽ തന്ത്രങ്ങൾ മിനഞ്ഞ,പ്രവർത്തനം ഏകോപിപ്പിച്ച ബെന്നി തോമസിനെ ഒരു നിമിഷത്തെ വാർത്തക്ക് വേണ്ടി കൊത്തി വലിക്കുന്നത് അപമാനകരമാണ്.