മലയാളത്തിന് അഭിമാനം; ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി

മലയാളത്തിന് അഭിമാനം; ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി

മലയാള ചിത്രം ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയകാലം പ്രളയകാലം പകര്‍ത്തിയ ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്തത്.വലിയ സന്തോഷവും അഭിമാനവും നല്‍കുന്ന നല്‍കുന്ന നിമിഷമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ടൊവിനോ, ആസിഫ് അലി, ലാല്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ അടക്കമുള്ള പ്രമുഖരാണ് ചിത്രത്തില്‍. ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം കൂടിയാണ് 2018.2018 ൽ കേരളത്തെ മുക്കിയെ പ്രളയ ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെ വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ് ‘2018’.മഹപ്രളയത്തെ കേരളം എങ്ങനെ നേരിട്ടുവെന്ന് പറഞ്ഞുവെക്കുന്നതാണ് സിനിമ.

ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമ; ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.ൽ അഡ്‌മിഷൻ ആരംഭിച്ചു 

ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമ; ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.ൽ അഡ്‌മിഷൻ ആരംഭിച്ചു 

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി കോഴ്സിലേക്കു അഡ്മിഷൻ ആരംഭിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. വിദ്യാഭാസ
യോഗ്യത എസ് എസ് എൽ സി / പ്ലസ് ടു.
വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
മൊബൈൽ നമ്പർ : 9074874208, 7510481819

വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ടിപ്പർ ലോറി മറിഞ്ഞു

വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ടിപ്പർ ലോറി മറിഞ്ഞു

ദേശീയ പാതയിൽ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ടിപ്പർ ലോറി മറിഞ്ഞു. ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറി പെട്ടെന്ന് റോഡ് താഴ്ന്നതിനെ തുടർന്ന് മറിയുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
ആളപായമില്ല.

പേവിഷബാധയയേറ്റ് അഞ്ചുതെങ്ങിൽ ഒന്നരമാസം ഗർഭിണിയായ പശു ചത്തു : പ്രദേശവാസികൾ ഭീതിയിൽ

പേവിഷബാധയയേറ്റ് അഞ്ചുതെങ്ങിൽ ഒന്നരമാസം ഗർഭിണിയായ പശു ചത്തു : പ്രദേശവാസികൾ ഭീതിയിൽ

അഞ്ചുതെങ്ങിൽ ഒന്നരമാസം ഗർഭിണിയായ പശു പേ വിഷബാധയേറ്റ് ചത്തു. അഞ്ചുതെങ്ങ് ആറാം വാർഡ് പുത്തൻനട പഴനടയ്ക്ക് സമീപമാണ് സംഭവം. പഴനട വയലിൽവീട്ടിൽ ഗുരുദത്ത് വിദ്യാസാഗറിന്റെ ഉടമസ്ഥതയിലുള്ള ഒന്നര മാസം ഗർഭിണിയായ പശുവിനെയാണ് ചത്ത നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി അവശനിലയിൽ കാണാപ്പെട്ട പശുവാണ് ഇന്ന് ചത്തത്. രണ്ട് ദിവസം മുൻപ് തൊട്ടടുത്ത പറമ്പിൽ മേയുവാൻ കെട്ടിയ പശുവിനെ തിരികെ തൊഴുത്തിൽ എത്തിച്ച ശേഷമാണ് പശുവിനെ ക്ഷീണിച്ച നിലയിൽ കാണപ്പെട്ടത്. ഇതേ തുടർന്ന് ഉടമ അഞ്ചുതെങ്ങ് മൃഗശുപത്രിയിൽ വിവരം അറിയിക്കുകയും,
തുടർന്ന് വെറ്റിനറി സർജ്ജൻ ജസ്‌ന എസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഒരുപക്ഷെ, പേ വിഷബാധയേറ്റതാകാം നിലവിലെ അവസ്ഥക്ക് കരണമെന്ന സംശയവും ഉടമയെ അറിയിച്ചിരുന്നു. എന്നാൽ സ്ഥിരീകരിച്ചിരുന്നില്ല.

തുടർന്ന് ഇന്ന് ഉച്ചയോടെ പശു കുഴഞ്ഞുവീണത് കണ്ട ഉടമ ഉടൻ തന്നെ മൃഗാശുപത്രി അധികൃതരെ വീണ്ടും വിവരം അറിയിക്കുകയും വെറ്റിനറി സർജ്ജൻ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും പേവിഷബാധയാണ് മരണകാരണമെന്ന സ്ഥിരീകരണം ഉടമയെ അറിയിക്കുകയുമായിരുന്നു.
ഇതേ തുടർന്ന്, ഉടമയും കുടുംബ അംഗങ്ങളും പേവിഷബാധ പ്രതിരോധ വാക്‌സിൻ എടുത്തതായും ഉടമ പറയുന്നു. പ്രാഥമിക പരിശോധനയിൽ പേവിഷബാധയാണ് മരണകാരണമെന്നറിഞ്ഞതോടെ ഇത് പ്രദേശവാസികളിൽ ഒന്നടങ്കം ആശങ്ക പടർത്തിയിരിക്കുകയാണ്.

തീര ഗ്രാമമായ അഞ്ചുതെങ്ങിൽ തെരുവ്നായ്ക്കൽ ക്രമതീതമായ് പെരുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനോടകം തെരുവ് നായ അക്രമമണത്തിൽ കുട്ടികളടക്കം നിരവധിപേർക്കാണ് മാരകമായ പരുക്ക് പറ്റിയിട്ടുള്ളത്. അഞ്ചുതെങ്ങ് മേഖലയിൽ മാത്രം വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നും മറ്റ് തെരുവ് നായ്ക്കളിൽ നിന്നും പേ വിഷബാധയേറ്റുള്ള മരണങ്ങളും ഇതിനോടകം നിരവധിയാണ് സംഭവിച്ചിട്ടുള്ളത്. എന്നാൽ ഇതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്തിൽ അധികൃതർ കാര്യമായ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

നെല്ലനാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

നെല്ലനാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

നെല്ലനാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഭിന്നശേഷി കലോത്സവത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് നിർവ്വഹിച്ചു. ബീനാ രാജേന്ദ്രൻ, അഡ്വ. എസ് സുധീർ, കീഴായിക്കോണം സോമൻ, സജീന എഫ്, ഉഷാകുമാരി, യു. നാസറുദ്ദീൻ, ആർ അഭിലാഷ്, ബി. കെ ഹരി, ശാന്തകുമാരി, ബാബു.പി, മഞ്ജു എൽ എസ്, ഹാസിസോമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് എം പി

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് എം പി

കടുവ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നബിദിനാചരണത്തോടനുബന്ധിച്ച്‌ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടന്നു. ആറ്റിങ്ങൽ എംപി അഡ്വക്കേറ്റ് അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.