കടയ്ക്കാവൂർ പഞ്ചായത്ത് തല വരയുത്സവം സംഘടിപ്പിച്ചു

കടയ്ക്കാവൂർ പഞ്ചായത്ത് തല വരയുത്സവം സംഘടിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ബി ആർ സി തലത്തിൽ സ്കൂളുകളിൽ നടത്തുന്ന പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള വരയുത്സവത്തിൻ്റെ കടയ്ക്കാവൂർ പഞ്ചായത്ത്തല ഉദ്ഘാടനം ഗവ. എച്ച് എസ് കുടവൂർക്കോണത്ത് നടന്നു.
കടയ്ക്കാവൂർ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബീനാ രാജീവിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീല വരയുത്സവം ഉദ്ഘാടനം ചെയ്യ്തു.

ചടങ്ങിൽ വാർഡ് മെമ്പർ സദാശിവൻപിള്ള, സന്തോഷ്,പി ടി എ പ്രസിഡൻ്റ് സൈജു.ജി
സ്കൂൾ എച്ച് എം മിനി.പി സി എന്നിവർ സംസാരിച്ചു. ബി ആർ സി പ്രതിനിധികൾ വരയുത്സവം പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. പ്രീ പ്രൈമറി കുട്ടികൾക്കായി ”പംക്തിവര” “പിന്നാമ്പുറ ചിത്രം ” “ജന്നൽ ചിത്രം” രക്ഷിതാക്കൾക്കായി “അമ്മ വര” എന്നീ വിഭാഗങ്ങളിലായി വിവിധ പ്രവർത്തനങ്ങൾ വരയുത്സവത്തിൽ നടന്നു.

വിശ്വനാഥൻ നായർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

വിശ്വനാഥൻ നായർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

സിപിഐഎം ഊരുപൊയ്ക ബ്രാഞ്ച് അംഗമായിരുന്ന വിശ്വനാഥൻ നായരുടെ ചരമദിനമായ സെപ്റ്റംബർ 20 ന് ഊരൂ പൊയ്കയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സിപിഐഎം തിരുവന്തപുരം ജില്ലാ കമ്മിറ്റി അംഗം സ. കെ പി പ്രമോഷ് ഉത്ഘാടനം ചെയ്തു. കെ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ. വി എ വിനീഷ്, ഇടക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. രാജീവ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നന്ദുരാജ് എന്നിവർ സംസാരിച്ചു.

യോഗത്തിൽ എസ് എസ് എൽ സി, പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരവും നിർധനരായ രോഗികൾക്ക് ചികിത്സാ ധനസഹായവും നൽകി. എസ്.ബിജുകുമാർ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി ബി.സുശീലൻ നന്ദിയും രേഖപ്പെടുത്തി.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവർത്തികൾ നിലച്ചു : തൊഴിലാളികൾ ആശങ്കയിൽ

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവർത്തികൾ നിലച്ചു : തൊഴിലാളികൾ ആശങ്കയിൽ

അഞ്ചുതെങ്ങിലെ തൊഴിലുറപ്പ് പ്രവർത്തികൾ നിലച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പരിധിയിലെ തൊഴിലുറപ്പ് പ്രവർത്തികളാണ് നിലച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി തൊഴിലുറപ്പ് പ്രവർത്തികൾ നിലച്ചമട്ടാണ്. എന്നാൽ, എന്തുകൊണ്ടാണ് ഗ്രാമ പഞ്ചായത്ത് ഇത്തരം ഒരു നടപടിയിലേക്ക് കടന്നത് എന്നതെപ്പറ്റി ഇതുവരെയും കൃത്യമായ വിശദീകരണം പുറത്തുവിട്ടിട്ടില്ല. ഇത് മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

തൊഴിലുറപ്പ് നിറുത്തിവയ്ക്കാൻ കാരണം ഓമ്പുഡ്സ്മാന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള ഉത്തരവ് ആണെന്നും ഇതിന് പഞ്ചായത്ത്മായി ബന്ധമില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ യഥാർത്ഥ കാരണമെന്താണെന്നതിൽ കൃത്യമായ മറുപടി നൽകുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽദിനങ്ങൾ നൽകുവാനായി പ്രദേശത്തെ സ്വകാര്യ വസ്തുക്കളിൽ ശുചീകരണ പ്രവർത്തികൾ ചെയ്തതിലെ ക്രമക്കേടുകളാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്നാണ്‌ സൂചന. ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തിയാൽ പിന്നെ മൂന്ന് വർഷങ്ങൾ കഴിഞ്ഞുമാത്രമേ അതെ പുരയിടം തൊഴിൽദിനത്തിൽ ഉൾപ്പെടുത്തുവാൻ പാടുള്ളൂ എന്നതാണ് വ്യവസ്ഥ. ഇതിന്റെ ലംഘനമാണ് നിലവിലെ അവസ്ഥക്ക് കാരണമെന്നാണ് സൂചന.

കൂടാതെ, മറ്റുവാർഡുകളിൽ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാകൾക്ക് തങ്ങളുടെ വാർഡിൽ തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിച്ചുനൽകുകയും തങ്ങളുടെ വാർഡ് മേഖലയിലെ തൊഴിലാളികൾക്ക് സാങ്കേതികത്വം പറഞ് തൊഴിൽ നിഷേധിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയ്ക്കെതിരെ വാർഡ് മെമ്പർ നൽകിയ പരാതിയാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നും പറയപ്പെടുന്നുണ്ട്.

മേഖലയിലെ തൊഴിലുറപ്പ് തൊഴിലാകൾക്ക് തൊഴിൽ ദിനങ്ങൾ വീതിച്ചു നൽകുന്നതിൽ അധികൃതർ കാട്ടുന്ന പക്ഷപാതപരമായ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് ഏതാനും തൊഴിലാളികൾ ഒപ്പുശേഖരണം നടത്തി നൽകി പരാതിയാണ് നിലവിലെ സാഹചര്യത്തിനുകാരണമെന്നും സൂചനയുണ്ട്. എന്നാൽ നിലവിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ ജോലികൾക്കാണ് നിയന്ത്രണമെന്നും മെറ്റീരിയൽ വാക്കുകൾ, പാട്ടകൃഷി തുടങ്ങിയ പ്രോജകട്കൾ ആവിഷ്കരിച്ച് തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ തടസ്സങ്ങൾ ഇല്ലെന്നുമാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.

എന്നാൽ ഇതല്ല, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നിലവിലെ സാഹചര്യം സൃഷ്‌ടിച്ചവർക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളിൽ വിദ്വേഷം വളർത്തുവാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ മനപ്പൂർവ്വമായി തൊഴിലുറപ്പ് പദ്ധതികൾ പൂർണ്ണമായും നിറുത്തിവയ്ക്കുകയായിരുന്നെന്നും പറയപ്പെടുന്നുണ്ട്.

നടന്‍ വിജയ് ആന്റണിയുടെ മകള്‍ വീട്ടില്‍ മരിച്ചനിലയില്‍

നടന്‍ വിജയ് ആന്റണിയുടെ മകള്‍ വീട്ടില്‍ മരിച്ചനിലയില്‍

ചെന്നൈ: തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ വീട്ടില്‍ മരിച്ചനിലയില്‍. ചെന്നൈയിലെ തേനാംപേട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പുലര്‍ച്ചെയാണ് സംഭവം. വിജയ് ആന്റണിയുടെ മകള്‍ മീര പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. മാനസിക സമ്മര്‍ദ്ദമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ബസ് നിർത്തിയില്ല; കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ

ബസ് നിർത്തിയില്ല; കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാർ (51)നാണ് പരുക്കേറ്റത്. വലതുകൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബസിൽ കയറ്റിയില്ല എന്നാരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് മർദിക്കുകയായിരുന്നു.

പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ച് 3.30നാണ് സംഭവമുണ്ടായത്. ശശികുമാറിനെ ആക്രമിച്ചതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്.

പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചു. ബസ്സിൽ ശക്തമായി ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ കെഎസ്ആർടിസി പോത്തൻകോട് സ്റ്റാൻഡിലേക്ക് പോയി. തുടർന്ന് പുറകെ എത്തിയ ബസ്സിൽ കയറി സ്റ്റാൻഡിൽ വന്ന പ്രതികൾ ഡ്രൈവറെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. യാത്രക്കാർ തടിച്ചുകൂടിയത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.

ഗ്രന്ഥശാലാദിനത്തിൽ ഗ്രന്ഥശാല സംരക്ഷണവും സദസ്സും അക്ഷരജ്വാലയും സംഘടിപ്പിച്ചു

ഗ്രന്ഥശാലാദിനത്തിൽ ഗ്രന്ഥശാല സംരക്ഷണവും സദസ്സും അക്ഷരജ്വാലയും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഗ്രന്ഥശാലകളെ കൻകറന്റ് ലിസ്റ്റിൽ ഉൾപെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലദിനത്തിൽ ഗ്രന്ഥശാല സംരക്ഷണം സദസ്സും അക്ഷരജ്വാലയും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി .പി മുരളി ഉദ്ഘാടനം ചെയ്തു. എസ്. വേണു ഗോപാൽ അദ്ധ്യക്ഷനായി. കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഡോ.ബി. ഭുവനേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. എം മുരളി, കെ. സുകേശൻ എന്നിവർ പങ്കെടുത്തു