പ്രധാനമന്ത്രിയുടെ ജന്മ ദിനത്തിന്റെ ഭാഗമായി എക്സിബിഷൻ സംഘടിപ്പിച്ചു

പ്രധാനമന്ത്രിയുടെ ജന്മ ദിനത്തിന്റെ ഭാഗമായി എക്സിബിഷൻ സംഘടിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി എക്സിബിഷൻ സംഘടിപ്പിച്ചു. മോദിയുടെ ജൻമദിനം മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെ രാവിലെ 10 മുതൽ രാത്രി 9 മണി വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്നത്. എക്സിബിഷൻ മുൻ കേന്ദ്രമന്ത്രി ഓ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. അരബിന്ദോ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ. രാമൻ പിളള അദ്ധ്യക്ഷത വഹിച്ചു.

വി എസ് എസ് സി ഉൾപ്പെടെ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എക്സ്പോയിൽ പങ്കെടുക്കുന്നു. മോദി സർക്കാരിന്റെ 9 വർഷം ആണ് എക്സിബിഷനിൽ ഉൾക്കൊണ്ടിട്ടുള്ളത് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 2 വരെ വൈകുന്നേരം മോദി സർക്കാരിന്റെ 9 വർഷത്തെ ഭരണ നേട്ടങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള സെമിനാറുകളും കലാപരുപാടികളും സംഘടിപ്പിക്കുന്നു. കേന്ദ്ര മന്ത്രിമാരും പ്രഗൽഭ വ്യക്തികളും ഈ ദിവസങ്ങളിൽ എക്സിബിഷന്റെ ഭാഗമാകും

ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീ പടർന്നു

ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീ പടർന്നു

വെമ്പായം: ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. പോത്തൻകോടുനിന്ന്‌ വെമ്പായം ഭാഗത്തേക്കു വന്ന കാർഗോ ലോറിയിലാണ് തീ കണ്ടത് ശനിയാഴ്ച വൈകീട്ട് സംസ്ഥാന പാതയിൽ കന്യാകുളങ്ങര പെട്രോൾ പമ്പിനു സമീപത്താണ് സംഭവം. പുക ഉയരുന്നതു കണ്ട് ഡ്രൈവർ വാഹനം നിർത്തി ഇറങ്ങുമ്പോൾ ക്യാബിൻ ഭാഗത്ത് തീയും പുകയും പടരുന്നതു കണ്ടു. ഇത് ശ്രദ്ധയിൽപ്പെട്ട, സമീപത്തെ ആംബുലൻസിൽ ഉണ്ടായിരുന്ന ഡ്രൈവർ വാഹനത്തിലെ തീനിയന്ത്രണ ഉപകരണം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.

മുട്ടപ്പലം മുസ്ലീം ജമാഅത്തില്‍ നബിദിന പരിപാടികള്‍ക്ക് സമാരംഭം

മുട്ടപ്പലം മുസ്ലീം ജമാഅത്തില്‍ നബിദിന പരിപാടികള്‍ക്ക് സമാരംഭം

മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലിം ജമാഅത്തില്‍ നബിദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്‌ ഇന്ന്‌ രാവിലെ ജമാഅത്ത് പ്രസിഡന്റ് എം. അലിയാരുകുഞ്ഞ്‌ പതാക ഉയര്‍ത്തി. ചീഫ് ഇമാം നാസറുദ്ദീന്‍ അല്‍ കാസിമിയുടെ പ്രാര്‍ത്ഥനയോടെ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എ.ആര്‍.നിസാര്‍, വൈസ് പ്രസിഡന്റ് എ. മജ്നു, അന്‍സര്‍ മൗലവി, മാഹീന്‍കണ്ണ് മൗലവി, എസ്. സക്കീര്‍ ഹുസൈന്‍, എം.കെ. മജീദ്, അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും നടന്നു. ഇന്ന്‌ മുതല്‍ 27 വരെ എല്ലാ ദിവസവും വൈകുന്നേരം മൗലിദ് പാരായണം ഉണ്ടായിരിക്കും.

ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും നാളെ വിവിധ റൂട്ടിലേയ്ക് ബസ് സർവീസ് ആരംഭിക്കുന്നു

ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും നാളെ വിവിധ റൂട്ടിലേയ്ക് ബസ് സർവീസ് ആരംഭിക്കുന്നു

ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും അവനവഞ്ചേരി ഗ്രാമം- പുത്തൻ പാലം -നെടുമങ്ങാട്,
അയിലം – ആറ്റിങ്ങൽ- മെഡിക്കൽ കോളേജ് എന്നീ റൂട്ടിൽ നാളെ മുതൽ കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുമെന്ന് ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക അറിയിച്ചു

കേരളോത്സവം ഒക്ടോബര്‍ ഒന്ന് മുതല്‍ നടത്തും; തിരുത്തി ഉത്തരവിറക്കി

കേരളോത്സവം ഒക്ടോബര്‍ ഒന്ന് മുതല്‍ നടത്തും; തിരുത്തി ഉത്തരവിറക്കി

തിരുവനന്തപുരം: ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 30 വരെ സംസ്ഥാനത്ത് വിവിധ തലങ്ങളിലായി കേരളോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത് തലത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 15വരെയും നഗരസഭകളിലും കോര്‍പറേഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും 16 മുതല്‍ 31 വരെയുമാണ് പരിപാടി നടത്തേണ്ടത്.

ജില്ലാ പഞ്ചായത്തു തലത്തിലെ കേരളോത്സവം നവംബര്‍ ഒന്ന് മുതല്‍ 15 വരെയാണ്. സംസ്ഥാനതല കേരളോത്സവം നവംബര്‍ 16നും 30നും ഇടയില്‍ നടത്തും. നേരത്തെ, ഓഗസ്റ്റ് 25 മുതല്‍ കേരളോത്സവം നടത്താന്‍ ഓഗസ്റ്റ് 26ന് ഉത്തരവിറക്കിയത് വീഴ്ചയാണെന്ന് വ്യക്തമായതോടെയാണ് തിരുത്തി ഉത്തരവിറക്കിയത്.

ഫാഷൻ ഡിസൈനിങ്ങ് കോഴ്സ്

ഫാഷൻ ഡിസൈനിങ്ങ് കോഴ്സ്

നെടുമങ്ങാട്: അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുളള സ്പോട്ട് അഡ്മിഷൻ 19ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. റജിസ്ട്രേഷൻ സമയം രാവിലെ 10 മണി മുതൽ 11 മണി വരെ. വിവരങ്ങൾക്ക് – 9605168843, 9895543647, 9497690941, 8606748211, 04722812686.