അധ്യാപക ഒഴിവ്
വെഞ്ഞാറമൂട്: ഗവ.എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് ജൂനിയർ, ജ്യോഗ്രഫി ജൂനിയർ അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 18ന് രാവിലെ 10.30ന് സ്കൂളിൽ നടക്കും.
വെഞ്ഞാറമൂട്: ഗവ.എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് ജൂനിയർ, ജ്യോഗ്രഫി ജൂനിയർ അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 18ന് രാവിലെ 10.30ന് സ്കൂളിൽ നടക്കും.
തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ വിദ്യാരംഭ റജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ– 0471 2457473.
പെരുമാതുറ: മാടൻവിള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരം ഇന്ന് വൈകുന്നേരം 7: 30ന് മാടൻവിള വെൽഫെയർ ഗ്രൗണ്ടിൽ നടക്കും. ഗ്രൂപ്പ് ചാമ്പ്യന്മാരായ വൈകിംഗ്സ് എഫ് സി യെ ഗാലക്ടിക്കോസ് എഫ് സി നേരിടും. സമാപന ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും
ആറ്റിങ്ങൽ ഉപജില്ല കായികോൽസവം സെപ്റ്റംബർ 19,20,21 തീയതികളിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കും. കായികോൽസവം 19 ന് രാവിലെ 9.30 ന് ഒ.എസ്. അംബിക എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ. എസ്. കുമാരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ ജനപ്രതിനിധികളും വിദ്യാഭ്യാസ, കായിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. ആദ്യ ദിവസം കായികോൽസവത്തിന്റെ ഭാഗമായ കിഡ്സ് വിഭാഗം അത്‌ലറ്റിക് മത്സരങ്ങളും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം മത്സരങ്ങൾ 20, 21 തീയതികളിലും നടക്കും.
ആറ്റിങ്ങൽ: സർവീസിൽ ഇരിക്കെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് തിരുവനന്തപുരം റൂറൽ ജില്ല കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സമാഹരിച്ച കുടുംബ സഹായ നിധി വിതരണം ചെയ്തു. ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന പ്രജീഷിന്റെയും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന സുനിൽകുമാറിന്റെയും കുടുംബാംഗങ്ങൾക്ക് ഒ.എസ്. അംബിക എം എൽ എ കുടുംബ സഹായനിധി വിതരണം ചെയ്തു.
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻറ് വിജു .റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ് പി എം കെ സുൽഫിക്കർ, ആറ്റിങ്ങൽ ഡി വൈ എസ് പി റ്റി.ജയകുമാർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി .ചന്ദ്രശേഖരൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി ആർ .കെ.ജ്യോതിഷ്, സംസ്ഥാന നിർവാഹക സമിതി അംഗം എസ് എസ് ഷാൻ, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ഷിജു റോബർട്ട്, ആറ്റിങ്ങൽ എസ് എച്ച് ഒ മുരളികൃഷ്ണൻ, ചിറയിൻകീഴ് എസ് എച്ച് ഒ കണ്ണൻ കെ എന്നിവർ സംസാരിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല നിർവാഹക സമിതി ഷാനവാസ് അനുസ്മരണം നടത്തി. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി വിനു ജി വി സ്വാഗതവും ജില്ലാ ട്രഷറർ രതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു. തൊഴിലില്ലായ്മക്കും, വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിരോധത്തിന്നും എതിരായിട്ടുള്ള സമരം ആറ്റിങ്ങൽ മാമത്ത് സി പി ഐ എം ജില്ലാ സെക്രട്ടറി വി. ജോയ് ഉദ്ഘാടനം ചെയ്തു. അഡ്വ.എസ് ജയചന്ദ്രൻ അധ്യക്ഷനായി. ആറ്റിങ്ങൽമണ്ഡലം സെക്രട്ടറി അഡ്വ.ബി.സത്യൻ സ്വാഗതം പറഞ്ഞു. ഒ.എസ് അംബിക എം എൽ എ, ആർ രാമു, ആർ സുഭാഷ്, ഷൈലജാബീഗം എന്നിവർ പങ്കെടുത്തു.
Recent Comments