വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പൂവാർ പൊഴിയൂർ സ്വദേശി അരുൾ ദാസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. വിഴിഞ്ഞത്ത് നിന്ന് കട്ടമരത്തിൽ ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോയ അരുൾ ദാസ് ഐ.ബിക് സമീപം കടലിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു.

ആറ്റിങ്ങൽ ഐ ടി ഐക്കു സമീപം അഗ്രോമാർട്ട് ഉടമയേയും ജീവനക്കാരനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ ഐ ടി ഐക്കു സമീപം അഗ്രോമാർട്ട് ഉടമയേയും ജീവനക്കാരനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐ .ടി. ഐക്കു സമീപം അഗ്രോമാർട്ട് സ്ഥാപന ഉടമ സുജിത്തിനെയും , ജീവനക്കാരനായ നിധിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ആറ്റിങ്ങൽ വെള്ളൂർക്കോണം പണയിൽ വീട്ടിൽ നിധിൻ (24) നെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതി ആറ്റിങ്ങൽ കരവാരം ചരുവിള പുത്തൻ വീട്ടിൽ മോനൂട്ടൻ എന്നു വിളിക്കുന്ന തക്കു (28) കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു .
12 ന് രാത്രി ഒമ്പതു മണിയോടു കൂടി കടയിലെ കളക്ഷൻ തുകയുമായി കടയുടെ മുൻവശം നിന്ന നിഥിന്റെ കൈയിൽനിന്നു പണം പിടിച്ചു പറിക്കാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ചതിനാണ് സുജിത്തിനെ പ്രതികൾ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൾപ്പിച്ചിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ശങ്കരമംഗലം ക്ഷേത്രത്തിനു സമീപം നടന്ന യുവാവിന്റെ കൊലപാതകം: രണ്ടു പ്രതികൾ പിടിയിലായെന്നു സൂചന

ശങ്കരമംഗലം ക്ഷേത്രത്തിനു സമീപം നടന്ന യുവാവിന്റെ കൊലപാതകം: രണ്ടു പ്രതികൾ പിടിയിലായെന്നു സൂചന

ആറ്റിങ്ങൽ മേലാറ്റിങ്ങൽ ശങ്കരമംഗലം ശിവക്ഷേത്രക്കടവിന് സമീപം ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിന്റെ മരണം കൊലപാതകമെന്നു പോലീസ്. ആറ്റിങ്ങൽ സ്വദേശി സുജി (32) യുടേതാണ് മൃതദേഹം. രണ്ടു പ്രതികൾ
പിടിയിലായെന്നു സൂചന.

സി.എച്ച് പ്രതിഭാ ക്വിസ് രജിസ്ട്രേഷൻ ആരംഭിച്ചു

സി.എച്ച് പ്രതിഭാ ക്വിസ് രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംഘടിപ്പിക്കുന്ന സി.എച്ച് പ്രതിഭാ ക്വിസിന്റെ പ്രാഥമിക തല മത്സരം സെപ്റ്റംബർ 22ന് ഓൺലൈനായി നടക്കും.

എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രത്യേകമായാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ വിദ്യാർഥികൾ 7907981373 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് പേര്, ക്ലാസ്, പഠിക്കുന്ന സ്കൂൾ, സബ് ജില്ല എന്നിവ അറിയിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ആറ്റിങ്ങലിൽ കടയിൽ കയറി പണം പിടിച്ചുപറിച്ച് ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ആറ്റിങ്ങലിൽ കടയിൽ കയറി പണം പിടിച്ചുപറിച്ച് ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐ .ടി. ഐക്കു സമീപം അഗ്രാമാർട്ട് സ്ഥാപന ഉടമ സുജിത്തിനെയും, ജീവനക്കാരനായ നിധിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കരവാരം ചരുവിള പുത്തൻ വീട്ടിൽ മോനൂട്ടൻ എന്നു വിളിക്കുന്ന തക്കു (28) വാണ് അറസ്റിലായതു .
12 ന് രാത്രി ഒമ്പതു മണിയോടു കൂടി കടയിലെ കളക്ഷൻ തുകയുമായി കടയുടെ മുൻവശം നിന്ന നിഥിന്റെ കൈയിൽനിന്നു പണം പിടിച്ചു പറിക്കാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ചതിനാണ് സുജിത്തിനെ പ്രതികൾ വെട്ടുകത്തി കൊണ്ടു വെട്ടിപ്പരിക്കേൽപിച്ചത്. തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ് പി ജയകുമാറിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ് എച്ച്.ഒ മുരളീകൃഷ്ണന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.ഐ അഭിലാഷ്, എസ്. ഐ മനു, എ.എസ്.ഐ രാജീവൻ, സി. പി.മാരായ മാരായ റിയാസ്,ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്. ഈ കേസിലേ ഒന്നാം പ്രതിയായ നിതിൻ എന്ന പക്രുവിനെ അറസ്റ്റ് ചെയ്യാനുണ്ട്.

ഐഎച്ച്ആർഡിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെ നിയമനം: അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആർഡിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെ നിയമനം: അപേക്ഷ ക്ഷണിച്ചു

ചാക്ക ഐഎച്ച്ആർഡിയുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് യൂണിറ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്. മാസം 16800 രൂപ ശമ്പളം ലഭിക്കും.

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിടെക് /എം സി എ/ എം എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡൊമൈൻ എക്സ്പെർട്ടിലും കണ്ടന്റ് മാനേജ്മെൻറ് ഫ്രെയിം വർക്കിലും ആറുമാസത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21 നകം itdihrd@gmail.com എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം ഉണ്ടാകും.