ആനൂപ്പാറ കൊലപാതകം: ഒളിവിൽ പോയ പ്രതിയും പിടിയിൽ

ആനൂപ്പാറ കൊലപാതകം: ഒളിവിൽ പോയ പ്രതിയും പിടിയിൽ

ആറ്റിങ്ങൽ: ആനൂപ്പാറ കൊലപാതകം. ഒളിവിൽ പോയ പ്രതിയും പിടിയിൽ. ആറ്റിങ്ങലിൽ യുവാവിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും പിടിയിലായി. കീഴ് തോന്നയ്ക്കൽ തച്ചപ്പള്ളി മഞ്ഞല സർവീസ് സഹകരണ ബാങ്കിന് സമീപം റോഷ്നി വീട്ടിൽ നിപിൻ (30) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 16നു രാത്രിയിലാണ് സംഭവം. സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് വക്കം ചിരട്ട മണക്കാട് വീട്ടിൽ അപ്പു എന്നു വിളിക്കുന്ന ശ്രീജിത്തിനെ(24)യാണ് ഗുണ്ടാ സംഘം ഊരൂപൊയ്കയിൽ വിളിച്ചു വരുത്തി മർദിച്ചു കൊലപ്പെടുത്തിയത്.

ശ്രീജിത്തിനെ വിളിച്ചു വരുത്തിയ ശേഷം മാമം കടവിന് സമീപം കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി സമീപത്തെ റബ്ബർ തോട്ടത്തിൽ കൊണ്ടിടുകയായിരുന്നു. അതിനു ശേഷം രാത്രി 11 മണിയോടെ രണ്ടുപേർ ബൈക്കിൽ ഗുരുതരമായ പരിക്കേറ്റ അവസ്ഥയിൽ ശ്രീജിത്തിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർ ശ്രീജിത്തിന്റെ മരണപ്പെട്ടതായി അറിയിച്ചു.വിവരം അറിഞ്ഞ ഉടൻ ബൈക്കിൽ വന്ന ഒരാൾ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് പോലീസ് എത്തി മറ്റേയാളെയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

നിപ സംശയം: തിരുവനന്തപുരത്തും ഒരാൾ നിരീക്ഷണത്തിൽ

നിപ സംശയം: തിരുവനന്തപുരത്തും ഒരാൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും നിപ വൈറസ് ബാധ യെന്ന് ആശങ്ക. സംശയകരമായ ലക്ഷണങ്ങളോടെ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിൽ. അസ്വാഭാവിക പനിബാധയോടെ ചികിത്സ
തേടിയ തിരുവനന്തപുരം ഡെന്റൽ കോളജ് വിദ്യാർഥിയെയാണ് മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്ന് സൂപണ്ട് ഡോ. എ. നിസാറുദ്ദീൻ അറിയിച്ചു.

കടുത്ത പനിയെതുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ ചികിത്സ തേടിയെത്തിയത്. സംശയകരമായ ലക്ഷണങ്ങൾ തോന്നിയതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ
നിരീക്ഷണത്തിലാക്കി. ശരീര സ്രവങ്ങൾ കൂടുതൽ പരിശോധനക്കായി പുണെയിലെ
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും വ്യക്തമാക്കി.

പനിക്ക് ചികിത്സ തേടിയെത്തിയ ഇയാൾ വവ്വാൽ കടിച്ച പഴങ്ങൾ ഭക്ഷിച്ചതായി സംശയി ക്കുന്നെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രത്യേക വാർഡിലേക്ക് മാറ്റിയത്. പരിശോധന ഫലം എത്തിയശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയൂവെന്നും ഡോ. നിസാറുദ്ദീൻ പറഞ്ഞു.

ആറ്റിങ്ങലിൽ യുവാക്കൾ കടയിൽ കയറി പണം പിടിച്ചുപറിച്ചു

ആറ്റിങ്ങലിൽ യുവാക്കൾ കടയിൽ കയറി പണം പിടിച്ചുപറിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ യുവാക്കൾ കടയിൽ കയറി പണം പിടിച്ചുപറിച്ചു. ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് രാത്രി 9 മണി കഴിഞ്ഞ് ആറ്റിങ്ങൽ ഐടിഐയ്ക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന അഗ്രോ മാർട്ട് എന്ന സ്ഥാപനത്തിലാണ് സംഭവം.

കടയിലെ ജീവനക്കാരൻ ആറ്റിങ്ങൽ സ്വദേശി നിതിൻ (21) കളക്ഷൻ തുകയായ 5000 ത്തോളം രൂപയുമായി കടയുടെ മുന്നിൽ നിൽക്കുമ്പോൾ രണ്ട് യുവാക്കൾ വന്ന് ഉടമയെ തിരക്കുകയും കയ്യിൽ ഇരുന്ന പണം പിടിച്ചു പറിച്ച ശേഷം നിതിനെ അടിച്ചിടുകയും ശേഷം യുവാക്കളിൽ ഒരാൾ അരയിൽ നിന്ന് വെട്ടുകത്തി എടുത്ത് ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് നിതിൻ പറയുന്നു.

നിതിൻറെ വിളി കേട്ട് ഉടമ ആറ്റിങ്ങൽ വെള്ളൂർക്കോണം സ്വദേശി സുജിത്(42) ഓടി എത്തിയപ്പോൾ യുവാക്കൾ വെട്ടുകത്തി കഴുത്തിനു നേരെ വീശുകയും ഒഴിഞ്ഞു മാറാൻ ശ്രമിക്കവേ സുജിത്തിന്റെ കൈയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോൾ യുവാക്കൾ വെട്ടുകത്തി വീശി നാട്ടുകാരെ ഭീതിയിലാക്കി ഓടി രക്ഷപെട്ടുവെന്ന് നിതിൻ പറഞ്ഞു.

പരിക്കേറ്റ സുജിത്തിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഈ സംഭവത്തെ കുറിച്ച് കേസ് എടുത്തിട്ടില്ല ഇവരുടെ മൊഴി എടുത്തിട്ടെ കൂടുതൽ നടപടി എടുക്കു എന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ച്.

ആറ്റിങ്ങൽ മാമത്ത് പോലീസിന് നേരെ ട്രാൻസ്ജൻഡേഴ്സിന്റെ കൂട്ട ആക്രമണം, പോലീസ് ജീപ്പിന്റെ ചില്ല്‌ തകർത്തു

ആറ്റിങ്ങൽ മാമത്ത് പോലീസിന് നേരെ ട്രാൻസ്ജൻഡേഴ്സിന്റെ കൂട്ട ആക്രമണം, പോലീസ് ജീപ്പിന്റെ ചില്ല്‌ തകർത്തു

ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമത്ത് പോലീസിന് നേരെ ട്രാൻസ്ജൻഡേഴ്സിന്റെ കൂട്ട ആക്രമണം. പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ജീപ്പിന്റെ ചില്ല്‌ എറിഞ്ഞ് തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ദേശീയ പാതയിൽ ആറ്റിങ്ങൽ മാമം ഭാഗത്ത്‌ ട്രാൻസ്ജൻഡേഴ്സ് കൂട്ടമായി അക്രമവും അനാശാസ്യ പ്രവർത്തനങ്ങളും നടത്തുന്നതായി നിരന്തരം പോലീസിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശത്ത് പട്രോളിംഗ് നടത്താറുണ്ട്. ഇന്ന് പുലർച്ചെ കടയ്ക്കാവൂർ സിഐ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള നൈറ്റ്‌ പട്രോളിംഗ് സംഘം മാമം ചന്തയ്ക്കു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ട്രാൻസ്ജൻഡേഴ്സിനെ കാണുകയും ഇവർ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ആറ്റിങ്ങൽ എസ്ഐ അഭിലാഷിനെ കയ്യേറ്റം ചെയ്ത് യൂണിഫോം വലിച്ചു കീറി. കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ചു. മാത്രമല്ല പോലീസ് ജീപ്പിന്റെ പുറക് വശത്തെ ചില്ല്‌ എറിഞ്ഞു തകർക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ പിടികൂടി കസ്റ്റഡിയിൽ എടുത്തു. ആറ്റിങ്ങൽ സിഐ മുരളികൃഷ്ണന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. 8 ട്രാൻസ്ജൻഡേഴ്സിനെയാണ് പിടികൂടിയത്.

മാമം പ്രദേശത്ത് നിരവധി ബാങ്കും എടിഎമ്മും പ്രവർത്തിക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ ട്രാൻസ്ജൻഡേഴ്സ് കൂട്ടമായി എത്തി പിടിച്ചുപറിക്കാനും ആക്രമിക്കാനും ശ്രമിക്കാറുണ്ടെന്ന് പരാതികളുണ്ട്. മാത്രമല്ല ഇവിടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കാറുണ്ടെന്നും പരാതികൾ ഉയരുന്നുണ്ട്.

പ്രതികളായ (1)ഗൗരി, (2)സതി, (3)ഷെഫിന, (4)മഞ്ചമി, (5)സഹസ്ര, (6)കനക അനിൽകുമാർ, (7)സായൂജ്യ, (8)നയന എന്നിവരെ അറസ്റ്റ് ചെയ്ത്

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ ആയുധ പരിശീലനം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ ആയുധ പരിശീലനം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്

കൊച്ചി: തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ ആയുധ പരിശീലനം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ വ്യക്തമാക്കി. ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി ഭക്തര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ക്ഷേത്രപരിസരത്ത് കായികാഭ്യാസം തടഞ്ഞ് അധികൃതര്‍ ഇറക്കിയ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ദേവസ്വം കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഇതിന് വേണ്ട സഹായം നല്‍കാന്‍ ചിറയിന്‍കീഴ് പൊലീസിനോട് ആവശ്യപ്പെട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്നതാണ് ക്ഷേത്രം. ക്ഷേത്രകാര്യങ്ങള്‍ നോക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്ന് കോടതി പറഞ്ഞു. ക്ഷേത്ര പരിസരത്ത് ഒരു വിധത്തിലുള്ള കായികാഭ്യാസവും ആയുധ പരിശീലനവും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കായിക അഭ്യാസം നടക്കുന്നുണ്ടെന്ന പരാതി സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പൊലീസ് കോടതിയെ അറിയിച്ചു. ഇത് നിര്‍ത്താന്‍ നിര്‍ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വിദ്യാർഥി കൺസഷൻ; പ്രായപരിധി വർദ്ധിപ്പിച്ചു, 25ൽ നിന്ന് 27 ആക്കി ഉത്തരവ്

വിദ്യാർഥി കൺസഷൻ; പ്രായപരിധി വർദ്ധിപ്പിച്ചു, 25ൽ നിന്ന് 27 ആക്കി ഉത്തരവ്

തിരുവനന്തപുരം: ബസുകളിൽ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി വർധിപ്പിച്ച് ഉത്തരവിറക്കി. പ്രായപരിധി 25ൽ നിന്ന് 27ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനു ലഭിച്ച നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർദ്ധിപ്പിക്കുവാൻ മന്ത്രി നിർദേശിച്ചത്. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്.