by Midhun HP News | Sep 14, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും ബിടെക് സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ
വെള്ളിയാഴ്ച (15- 09- 2023) നടത്തുന്നു. താല്പര്യമുള്ളവർ അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാക്കേണ്ടതാണ് വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം
മൊബൈൽ നമ്പർ: 9846934601, 9446700417
by Midhun HP News | Sep 14, 2023 | Latest News, ജില്ലാ വാർത്ത
മുടപുരം: ഗവണ്മെന്റ് /എയിഡഡ് /ടെക്നിക്കൽ /സ്‌പെഷ്യൽ /കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്‌ളാസുകളിൽ പഠിക്കുന്ന പട്ടിക ജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിൽ 800 ചതുരശ്ര അടി വരെ വലിപ്പമുള്ള വീടിനൊപ്പം പഠന മുറി നിർമ്മിക്കുന്നതിന് 2 ലക്ഷം രൂപ ധന സഹായം ലഭിക്കുവാൻ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വരുമാന പരിധി ഒരു ലക്ഷം രൂപ. ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷകൾ ചിറയിൻകീഴ് ബ്ലോക്ക് പട്ടികജാതി ഓഫീസിൽ 30 ന് വൈകുന്നേരം 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം
മൊബൈൽ നമ്പർ :8547630020
by Midhun HP News | Sep 14, 2023 | Latest News, ജില്ലാ വാർത്ത
നഗരൂർ ഗ്രാമ പഞ്ചായത്ത് 1 വാർഡ് മേയ്ക്കോണം ചാവുരുപച്ച കോളനിയിൽ എം പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹൈമാസ്‌റ് ലൈറ്റിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് നിർവഹിച്ചു. നഗര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്മിത, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ഗിരി കൃഷ്ണൻ, പഞ്ചായത്ത് മെമ്പർ സിന്ധു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഹമ്മദ് കബീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
by Midhun HP News | Sep 14, 2023 | Latest News, ജില്ലാ വാർത്ത
കർഷക തൊഴിലാളി ക്ഷേമനിധിയിൽ പണം അടച്ച 60 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യമായ 5000 രൂപ 2016 ന് ശേഷം നാളിതുവരെ നൽകിയിട്ടില്ല, അർഹതപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ മരണപ്പെട്ടിട്ടും അവർക്ക് നൽകേണ്ട ആനുകൂല്യം നൽകാൻ സർക്കാരോ ക്ഷേമനിധി ബോർഡോ തയ്യാറാകുന്നില്ല, ക്ഷേമനിധി ബോർഡ് ഉറപ്പു നൽകിയിരുന്ന മറ്റു നിരവധി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നില്ല, അർഹതപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ ഉടനടി വിതരണം ചെയ്യണമെന്ന് അഖില കേരള കർഷക തൊഴിലാളി യൂണിയൻ യു ടി യു സി തിരുവനന്തപുരം ജില്ല പ്രവർത്തന യോഗം, സർക്കാരിനോടും, ക്ഷേമനിധി ബോർഡിനോടും ആവശ്യപ്പെട്ടു.
യോഗത്തിൽ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ആർ എസ് പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. അഖില കേരളകർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് നന്ദിയോട് ബാബു, ആർ എസ് പി സംസ്ഥാന സമിതി അംഗം നാവായിക്കുളം ബിന്നി, യു ടി യു സി നേതാവ് കരിക്കകം സുരേഷ്, അഖില കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അനില്‍ ആറ്റിങ്ങൽ, കുമാരപുരം അനിൽ എന്നിവർ പ്രസംഗിച്ചു.
by Midhun HP News | Sep 14, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വദേശി പാർത്ഥ സാരഥി കരുണാകരനെ സെൻസർ ബോർഡ് അംഗമായി തെരഞ്ഞെടുത്തു. നാവായിക്കുളം ഗവ എച്ച് എസ് എസിലെ സംഗീതഅധ്യാപകനാണ് ഇദ്ദേഹം. നിരവധി മലയാളം സിനിമകളിലും ഫിലിംസ് ഷോർട്ട് ഫിലിംസ്, നാടകങ്ങൾ, മ്യൂസിക് ആൽബങ്ങൾ എന്നിവയിലെല്ലാം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
by Midhun HP News | Sep 14, 2023 | Latest News, ജില്ലാ വാർത്ത
തിനവിള തെക്കതിൽ മാടൻനട ദേവി ക്ഷേത്രത്തിലെ പത്താമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സെപ്റ്റംബർ 14 മുതൽ 21 വരെ നടക്കും.
ഇന്ന് രാവിലെ 7. 30ന് സമൂഹപൊങ്കാല നടന്നു. ഉച്ചയ്ക്ക് 3. 30ന് വിളംബരഘോഷയാത്ര.
സെപ്റ്റംബർ 15ന് രാവിലെ കലവറനിറയ്ക്കൽ, 10 മണിയ്ക്ക് ഭൂമിപൂജ. 16 ന് രാവിലെ
10 മണിക്ക് പിതൃമോക്ഷ പൂജ, 17 ന് രാവിലെ 10 മണിക്ക് ശ്രീകൃഷ്ണാവതാരം തിരുമുൽ കാഴ്ച സമർപ്പണം തുടർന്ന് ഉണ്ണിയൂട്ട് തൊട്ടിൽ സേവ.
18 ന് രാവിലെ 10 മണിയ്ക്ക് കാർത്ത്യായനി പൂജ,10 30 ന് നവഗ്രഹ പൂജ, വൈകുന്നേരം അഞ്ചിന് വിദ്യാഗോപാലമന്ത്ര പൂജ, 19ന് രാവിലെ 11 30ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര, വൈകുന്നേരം 5 നു സർവൈശ്വര്യ പൂജ, 20ന് 11ന് കൃഷ്ണനാട്ടം,
21ന് വൈകുന്നേരം 3. 30 ന് അവഭൃഥസ്നാന ഘോഷയാത്രയോടെ കൂടി സപ്താഹയജ്ഞം സമാപിയ്ക്കും. എല്ലാ ദിവസവും അന്നദാനവും അത്താഴ ഭക്ഷണവും ഉണ്ടായിരിയ്കും.
Recent Comments