by Midhun HP News | Sep 11, 2023 | Latest News, ജില്ലാ വാർത്ത
മംഗലപുരം: വീട്ടിൽ പ്രസവിച്ച യുവതിയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. മംഗലപുരം തോന്നയ്ക്കൽ വെയിലൂർ സ്വദേശിനിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പ്രസവവേദന വന്നതിനെ തുടർന്ന് വീട്ടുകാർ ആശുപ്രതിയിലേക്ക് മാറ്റാൻ ശ്രമിക്കവേ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വിവരമറിഞ്ഞ സമീപവാസികൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.
by Midhun HP News | Sep 11, 2023 | Latest News, ജില്ലാ വാർത്ത
സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ പൊലീസ് പിടികൂടി തടവിലാക്കിയ അഞ്ചുതെങ്ങ് സ്വദേശികളടക്കമുള്ള സംഘം മോചിതരായി യുഎയിലെത്തി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികൾ ഉൾപ്പെടെയുള്ള 11 അംഗ മത്സ്യത്തൊഴിലാളികളാണ് മോചിതരായി യുഎയിൽ തിരികെയെത്തിയത്. അജ്മാനിലെത്തിയ സംഘം ഒരാഴ്ചയ്ക്കകം നാട്ടിലെത്തുമെന്നാണ് സൂചന.
അജ്‌മാനിൽനിന്ന് ജൂൺ 18ന് വൈകിട്ട് മത്സ്യബ ന്ധനത്തിന് പോകവെയാണ് ഇവർ ഇറാന്റെ പിടിയിൽ തടവിലായത്. അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോർജ് (54), മാമ്പള്ളി ആരോഗ്യ രാജ്(43), ഓലുവിളാകം ഡെന്നിസൺ പൗലോസ് (48), കായിക്കര കുളങ്ങര പടിഞ്ഞാറിൽ സ്റ്റാലിൻ വാഷിംഗ്‌ടൺ (44), മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ഡിക്സൺ (46) എന്നിവരും കൊല്ലം പരവൂർ സ്വദേശികളായ ഷമീർ, ഷാഹുൽ ഹമീദ്, തമിഴ്‌നാട് സ്വദേശി കളായ മൂന്നുപേരുമടക്കം 11 പേരെയാണ് വിട്ടയച്ചത്.
ജൂൺ 18ന് ഇറാൻ പൊലീസി ന്റെ പിടിയിലായ ഇവരെ കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലുകളെതുടർന്ന് ജൂലൈ 31ന് ജയിലിൽനിന്ന് ഇറാൻ സർക്കാർ മോചിപ്പിച്ചിരുന്നു. എന്നാൽ ബോട്ട് ഉടമയായ അറബി അബ്ദുൾ റഹ്മാന്റ മോചനവും മറ്റ് നടപടി ക്രമങ്ങളും വൈകിയതിനാൽ ഇവർക്ക് യുഎയിലേക്ക് മടങ്ങുവാൻ സാധിച്ചിരുന്നില്ല.
by Midhun HP News | Sep 11, 2023 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം-ചടയമംഗലം-ആയൂർ-അഞ്ചൽ-പുനലൂർ-പത്തനാപുരം-കോന്നി-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി വഴി മുണ്ടക്കയം.
🕓⭕🔴സമയക്രമം🔴⭕🕓
🔴വർക്കല-മുണ്ടക്കയം🔴
🔴05.50AM വർക്കല
⭕06.15AM കല്ലമ്പലം
🔴07.00AM ആയൂർ
⭕07.15AM അഞ്ചൽ
🔴07.55AM പുനലൂർ
⭕09.00AM പത്തനംതിട്ട
🔴10.00AM എരുമേലി
⭕10.30AM കാഞ്ഞിരപ്പള്ളി
🔴11.00AM മുണ്ടക്കയം
⭕🔴മുണ്ടക്കയം-വർക്കല🔴⭕
⭕01.20PM മുണ്ടക്കയം
🔴01.50PM കാഞ്ഞിരപ്പള്ളി
⭕02.20PM എരുമേലി
🔴03.30PM പത്തനംതിട്ട
⭕04.50PM പുനലൂർ
🔴05.20PM അഞ്ചൽ
⭕05.35PM ആയൂർ
🔴06.20PM കല്ലമ്പലം
⭕06.40PM വർക്കല
കൂടുതൽ വിവരങ്ങൾക്ക്: കെ എസ് ആർ ടി സി, ആറ്റിങ്ങൽ
Phone:0470-2622202
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.
by Midhun HP News | Sep 11, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും റിപ്പോർട്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നലെയും പരക്കെ മഴ പെയ്തിരുന്നു. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും.
മലയോരമേഖലകളിൽ ജാഗ്രത വേണം. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്നലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പുറത്ത് വന്ന മുന്നറിയിപ്പ്. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 9 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകുന്നു.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
by Midhun HP News | Sep 11, 2023 | Latest News, ജില്ലാ വാർത്ത
വര്‍ക്കലയില്‍ പോലീസുകാരനെ ആക്രമിച്ച ശേഷം കുന്നിന്‍ മുകളില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച പ്രതി ആശുപത്രിയില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കിളിമാനൂര്‍ ഇരപ്പില്‍ അബീന ഹൗസില്‍ ഷൈന്‍ എന്നുവിളിക്കുന്ന ഷഹിന്‍ഷായെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രതിയുടെ ആക്രമണത്തില്‍ വര്‍ക്കല സി.പി.ഒ നിജിമോന്റെ കൈക്ക് പരിക്കേറ്റു. പരിക്കേറ്റ ഷെഹന്‍ഷായെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വര്‍ക്കല ഹെലിപാഡില്‍
നൈറ്റ് പെട്രോളിങ്ങിന് എത്തിയ പോലീസിന് നേരെയായിരുന്നു പ്രതിയുടെ
പരാക്രമണം. പോലീസ് എത്തിയപ്പോള്‍ മൂന്നു യുവാക്കള്‍ മദ്യലഹരിയില്‍
ഹെലിപ്പാഡില്‍ ഉണ്ടായിരുന്നു. ഇവരോട് ഇവിടെ നിന്നും പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. രണ്ടുപേര്‍ മടങ്ങിയെങ്കിലും ഷഹിന്‍ഷാ മടങ്ങി പോകാന്‍ തയ്യാറായില്ല. മാത്രമല്ല പോലീസിന് നേരെ ഇയാള്‍ അസഭ്യവര്‍ഷവും നടത്തി.
ഇതേതുടര്‍ന്ന് പോലീസ് ഇയാളെ പോലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ സിവില്‍ പോലീസ് ഓഫീസര്‍ നിജിമോന്റെ കൈ കടിച്ചു മുറിച്ച പ്രതി രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി കുന്നിന്‍ മുകളില്‍ നിന്ന് ചാടുകയായിരുന്നു. താഴെ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപെടുത്തിയത്. പ്രതിക്കെതിരെ ഐ.പി.സി 332, 353 വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.
കിളിമാനൂര്‍ സ്വദേശിയായ ഷഹിന്‍ഷാ കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ കൊലക്കേസ് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
വര്‍ക്കലയിലെ ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ സംഘടിക്കാറുണ്ടെന്നും, ഇവര്‍ പോലീസിനു നേരെ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
by Midhun HP News | Sep 10, 2023 | Latest News, ജില്ലാ വാർത്ത
കൊളംബോ: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ ഏകദിനത്തില്‍ 50 അര്‍ധ ശതകങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. പാകിസ്ഥാനെതിരെ ഇത് ഏഴാം തവണയാണ് നായകന്‍ അമ്പത് കടക്കുന്നത്.
49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം രോഹിത് 56 റണ്‍സ് അടിച്ചെടുത്തു. പാക് പേസ് ആക്രമണത്തെ കടന്നാക്രമിച്ചാണ് രോഹിത് കളം വിട്ടത്. തുടക്കത്തില്‍ പ്രതിരോധിച്ചു കളിച്ച രോഹിത് പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണിങില്‍ 121 റണ്‍സെന്ന മികച്ച കൂട്ടുകെട്ടും രോഹിത് തീര്‍ത്തു. നടപ്പ് ഏഷ്യാ കപ്പില്‍ നായകന്‍ അടിച്ചെടുക്കുന്ന തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. ഏകദിനത്തില്‍ പതിനായിരം റണ്‍സെന്ന നാഴികക്കല്ലിലേക്ക് അല്‍പ്പം റണ്‍സ് കൂടി മതിയായിരുന്നു രോഹിതിനു. പക്ഷേ അതിനു സാധിച്ചില്ല. 78 റണ്‍സില്‍ ഈ ഇന്നിങ്‌സ് എത്തിയിരുന്നെങ്കിലും താരം 10000 റണ്‍സിലും എത്തുമായിരുന്നു.
Recent Comments