‘വിവാഹത്തിന്റെ പാചകം അയല്‍വാസിയ്ക്ക് നല്‍കിയില്ല’; വീട് കയറി ആക്രമണവും മര്‍ദ്ദനവും

‘വിവാഹത്തിന്റെ പാചകം അയല്‍വാസിയ്ക്ക് നല്‍കിയില്ല’; വീട് കയറി ആക്രമണവും മര്‍ദ്ദനവും

തിരുവനന്തപുരം: വിവാഹത്തിന്റെ പാചകം അയല്‍വാസിയെ ഏല്‍പ്പിക്കാത്തതിന്റെ വിരോധത്തില്‍ തിരുവനന്തപുരത്ത് വീട് കയറി ആക്രമണം. കാരക്കോണം കണ്ടന്‍ചിറ സ്വദേശി ബിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

അയല്‍വാസിയായ മഹേഷിന്റെ നേതൃത്വത്തില്‍ ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. ആക്രമണം തടയാനെത്തിയ ബിജുവിനെയും ഭാര്യയെയും അക്രമി സംഘം മര്‍ദ്ദിച്ചു. വീടിന്റെ ജനല്‍ ചില്ലുകളും ചെടിച്ചട്ടികളും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ വെള്ളറട പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു

വക്കം ഖാദറിൻ്റെ എൻപതാമത് രക്ത സാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

വക്കം ഖാദറിൻ്റെ എൻപതാമത് രക്ത സാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ഐ.എൻ.എ ഭടൻ വക്കം ഖാദറിൻ്റെ എൻപതാമത് രക്ത സാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. രാവിലെ 9ന് വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടന്നു.

തിരുവനന്തപുരം അഡീഷണൽ എസ്.പി എം.കെ.സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. വക്കം ഖാദർ അനുസ്മരണ വേദി ജനറൽ സെക്രട്ടറി ഇളമ്പ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ അജയ രാജ്, ശ്രീചന്ദ്, അൻസാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എൻ.സാബു, പൂജ, ലിജിൻ, പൊതു പ്രവർത്തകരായ ഷജിൻ, സഞ്ജു, വിനോദ് ആറ്റിങ്ങൽ, അനികുട്ടൻ, നാസർ, സിയാം, ഷാൻ മനാഫ് തുടങ്ങിയവർ പങ്കെടുത്തു.

കർമ്മ രത്ന പുരസ്കാരം നേടിയ ആലംകോട് എംഎച്ച് അഷ്റഫിന് ആദരവ് നൽകി

കർമ്മ രത്ന പുരസ്കാരം നേടിയ ആലംകോട് എംഎച്ച് അഷ്റഫിന് ആദരവ് നൽകി

കർമ്മ രത്ന പുരസ്കാരം നേടിയ ആലംകോട് എംഎച്ച് അഷ്റഫിനെ പൂർവ്വകാല വിദ്യാർത്ഥികളുടെ വാട്സ്ആപ് ഗ്രൂപ്പ് പൊന്നാട അണിയിച്ചു മെമെന്റോ നൽകി സ്വീകരിച്ചു.
ആലംകോട് ജംഗ്ഷനിൽ ജനത ഹോട്ടൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്മിൻ റാഫിയും മറ്റു മെമ്പർമാരും പങ്കെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അപൂര്‍വനേട്ടം: നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അപൂര്‍വനേട്ടം: നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ നടത്തിയത്.

സങ്കീര്‍ണ ശസ്ത്രക്രിയ രോഗിക്ക് നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. വളരെവേഗം തന്നെ രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ് അഭിനന്ദിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. ഡോ. എം. ആശിഷ് കുമാര്‍, ഡോ. വി.വി. രാധാകൃഷ്ണന്‍, ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. പ്രവീണ്‍ വേലപ്പന്‍, മറ്റ് കാര്‍ഡിയോളജി ഫാക്കല്‍റ്റി, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഡോ. രവി കുമാര്‍, ഡോ. അരവിന്ദ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. മായ, ഡോ. അന്‍സാര്‍ എന്നിവര്‍ അടങ്ങിയ ടീമാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ഈ അപൂര്‍വ നേട്ടത്തിന് പിന്നിലുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയും രോഗിക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ആമയിഴഞ്ചാൻ തോട്ടിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ആമയിഴഞ്ചാൻ തോട്ടിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ ആശുപത്രിയി അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ വിപിനെയാണ്(50) മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് തോട്ടിൽ മൃതദേഹം നാട്ടുകാർ കാണുന്നത്. പൊലീസ് എത്തിയ ശേഷമുള്ള പരിശോധനയിൽ മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതിനു ശേഷം ബന്ധുക്കളെത്തി മൃതദേഹം വിപിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തോടിന് വശത്ത് റോഡിൽ ഇദ്ദേഹത്തിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കാറിൽ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും പൊലീസ് കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയെന്നാണ് കരുതുന്നത്. മുട്ടട സ്വദേശിയാണ് വിപിൻ. വിഷാദ സംബന്ധമായ പ്രശ്നങ്ങൾ ഡോ.വിപിന് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

കെപിഎസ്ടിഎ സ്വദേശ് മെഗാക്വിസ് ആറ്റിങ്ങൽ ഉപജില്ലാതല മത്സരം

കെപിഎസ്ടിഎ സ്വദേശ് മെഗാക്വിസ് ആറ്റിങ്ങൽ ഉപജില്ലാതല മത്സരം

കെപിഎസ്ടിഎ സ്വദേശ് മെഗാക്വിസ് ആറ്റിങ്ങൽ ഉപജില്ലാതല മത്സരം അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടന്നു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്ന് 185 കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം ആർ. ശ്രീകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ എൻ. സാബു, സി.എസ്. വിനോദ്, ഒ.ബി. ഷാബു, ആർ.എസ്. ലിജിൻ, റ്റി.യു. സഞ്ജീവ്, ആർ.എ. അനീഷ് എന്നിവർ നേതൃത്വം നൽകി.

എൽ.പി.വിഭാഗം
ഒന്നാം സ്ഥാനം: ട്രിക്കയ് ലെജന്റ്, ഡയറ്റ് സ്കൂൾ, ആറ്റിങ്ങൽ.
രണ്ടാം സ്ഥാനം: ആർ. ദേവദർശ്, ഗവ. എൽ.പി.എസ്., മുളളറംകോട്

യു.പി. വിഭാഗം
ഒന്നാം സ്ഥാനം: അർപ്പിത വിനോദ്, ഗവ. എച്ച്.എസ്.എസ്. ഇളമ്പ.
രണ്ടാം സ്ഥാനം: അഭിനവ് ശേഖർ, ഡയറ്റ് സ്കൂൾ, ആറ്റിങ്ങൽ.

ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം: എസ്. വൈഷ്ണവ് ദേവ്, ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ.
രണ്ടാം സ്ഥാനം: വി. ആദിത്യൻ, ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ.

ഹയർ സെക്കന്ററി വിഭാഗം
ഒന്നാം സ്ഥാനം: എൻ. അഷ്റഫുൾ ഹഖ്, ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ.
രണ്ടാം സ്ഥാനം: എ.എം. അമൽ, ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ.