by Midhun HP News | Sep 9, 2023 | Latest News, ജില്ലാ വാർത്ത
പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് അഴൂര്‍ പഞ്ചായത്ത് കമ്മിറ്റി ആഹ്ളാദ പ്രകടനവും, മധുര വിതരണവും നടത്തി.
നാലുമുക്ക് ജംഗ്‌ഷനില്‍ നിന്നും പെരുങ്ങുഴിയിലേക്ക് നടന്ന പ്രകടനം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് അഴൂര്‍ മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. ഓമന, സജിത്ത് മുട്ടപ്പലം, നേതാക്കളായ വി.കെ. ശശിധരന്‍, മാടന്‍വിള നൗഷാദ്, ജി.സുരേന്ദ്രന്‍, എസ്.ജി. അനില്‍കുമാര്‍, കെ. രഘുനാഥന്‍, എം.കെ. ഷാജഹാന്‍, എള്ളുപറമ്പില്‍ മോഹനന്‍ നായര്‍, ചന്ദ്രബാബു, രാജന്‍ കൃഷ്ണപുരം, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ പ്രവീണകുമാരി, ലൈലാ രാമചന്ദ്രന്‍, പി.ഷീജ, ബി.സുധര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
by Midhun HP News | Sep 9, 2023 | Latest News, ജില്ലാ വാർത്ത
മുടപുരം: ഈ വർഷത്തെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ ഒക്ടോബർ 24 വരെ ക്ഷേത്രത്തിലെ പ്രത്യേക നവരാത്രിമണ്ഡപത്തിൽ വച്ചു നൃത്ത- സംഗീത- കലകൾ അവതരിപ്പിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്ഷേത്രം ട്രസ്റ്റ് അവസരം ഒരുക്കുന്നു. അതിനാൽ കലാപ്രകടനങ്ങൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ ഈ മാസം 15 ന് മുൻപ് ക്ഷേത്രം ട്രസ്റ്റുമായി ബന്ധപെടുക.
ഫോൺ: 9048457027, 8714723130, 9947619988
by Midhun HP News | Sep 9, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ വക്കം ഖാദർ രക്ത സാക്ഷിത്വ ദിനാചരണം നാളെ നടക്കും. രാവിലെ 9ന് വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ സമ്മേളനം നടക്കും. തിരുവനന്തപുരം അഡീഷണൽ എസ്.പി എം.കെ.സുൽഫിക്കർ മുഖ്യാഥിതി ആയിരിക്കും. അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിക്കും.

by Midhun HP News | Sep 9, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പനവൂർ സ്വദേശി എം ഷിജുവിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആനാട് വട്ടറത്തലയ്‌ക്ക് സമീപം മുറുക്കാൻ കട നടത്തുന്ന ബിനു കുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കടയിൽ വന്ന പ്രതി ബിനുവിനോട് തീപ്പെട്ടി ചോദിച്ചു. കടയുടമ ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ കടയിലുണ്ടായിരുന്ന സോഡാക്കുപ്പി എടുത്ത് ബിനുവിന്റെ നെഞ്ചിലും തലയ്‌ക്കും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ നെടുമങ്ങാട് എസ്എച്ചഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Sep 8, 2023 | Latest News, ജില്ലാ വാർത്ത
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ബിഷ്‌ണു വക്കം, മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഡിസിസി മെമ്പർ പി. വി. ജോയ്, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ആസാദ്, രഘുറാം, പ്രശാന്ത്, അഷറഫ്, ഐഎൻടിയൂ സി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Sep 8, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐയ്ക്ക് മുന്നിൽ വാഹനാപകടം. ഇന്ന് രാവിലെ 11മണിയോടെ ആയിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിനു പിറകിൽ ഇടിയ്ക്കുകയും കാർ തൊട്ട് മുന്നിൽ വന്ന സ്കൂട്ടറിൽ ഇടിയ്ക്കുകയുമായിരുന്നു.
അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു. സ്കൂട്ടറും തകർന്നു. സ്കൂട്ടർ യാത്രികൻ യുടേൺ എടുക്കാൻ നിൽക്കുന്നത് കണ്ട് കാർ ബ്രേക്ക് ഇടുകയും തൊട്ട് പുറകെ വന്ന കെഎസ്ആർടിസി ബസ് കാറിന്റെ പുറകിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മുന്നോട്ട് നീങ്ങി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികൻ തെറിച്ചു വീഴുകയും ചെയ്തു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല.
Recent Comments