ഡോ. എപിജെ അബ്ദുൾകലാം ഫൗണ്ടേഷന്റെ അധ്യാപക അവാർഡ് എൻ. സാബുവിന്

ഡോ. എപിജെ അബ്ദുൾകലാം ഫൗണ്ടേഷന്റെ അധ്യാപക അവാർഡ് എൻ. സാബുവിന്

വിദ്യാഭ്യാസ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള 2023 വർഷത്തെ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകനായ എൻ. സാബുവിന് ലഭിച്ചു. അക്കാദമിക പ്രവർത്തനങ്ങളെ കൂടാതെ അദ്ദേഹം നടത്തിയ സമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് പുരസ്കാരം. അധ്യാപക ദിനത്തിൽ തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

അഞ്ചുതെങ്ങ്-ചിറയിൻകീഴ് മുതലപ്പൊഴിയിൽ ആറു ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചു: എം. പി

അഞ്ചുതെങ്ങ്-ചിറയിൻകീഴ് മുതലപ്പൊഴിയിൽ ആറു ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചു: എം. പി

നിരന്തരം അപകടം നടക്കുന്ന ചിറയിൻകീഴ് – അഞ്ചുതെങ്ങു മുതലപ്പൊഴി ഹാർബറിന് സമീപം ആറു ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചതായി അഡ്വ. അടൂർ പ്രകാശ് എം. പി. മുതലപ്പൊഴിയിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം. പി. നടത്തിയ ഉപവാസ സമരത്തിൽ ഈ പ്രദേശത്ത് വെളിച്ചക്കുറവും അപകടങ്ങൾക്ക് ഒരു പ്രധാന കാരണമാണെന്ന് മത്സ്യ തൊഴിലാളികളും പ്രതിനിധികളും നാട്ടുകാരും പറഞ്ഞിരുന്നു.

ഇതിനു ശാശ്വത പരിഹാരം ഒരു മാസത്തിനകം സർക്കാർ ചെയ്തില്ല എങ്കിൽ എം. പി. ഫണ്ടിൽ നിന്നും ആ പ്രദേശത്തിന് ആവശ്യമായ ലൈറ്റുകൾ അനുവദിക്കുമെന്ന് ഉപവാസ സമരത്തിൽ എം. പി പ്രഖ്യാപിച്ചിരുന്നു. ഈ പ്രശ്നത്തിന് ഇതുവരെയും സർക്കാർ പരിഹാരം കാണാതെ വന്നതോടു കൂടി ആ പ്രദേശത്തിന് ആവശ്യമായ ആറു ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എം. പി ഫണ്ടിൽ നിന്നും തുക വകയിരുത്തി. ഈ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള കത്ത് കളക്ടർക്ക് കഴിഞ്ഞ ദിവസം കൈ മാറിയതായും ഉടൻ തന്നെ ഇതിന്റെ നിർമ്മാണ പ്രവർത്തങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും എം. പി അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 5530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 21ന് ശേഷം സ്വര്‍ണവിലയിൽ വർധനവാണ്‌ ദൃശ്യമാകുന്നത്. അന്ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപയാണ് വര്‍ധിച്ചത്.

‘കേരളീയം കലാമേള’ അനന്തപുരിയ്ക്ക് വിരുന്നായി എത്തുന്നു

‘കേരളീയം കലാമേള’ അനന്തപുരിയ്ക്ക് വിരുന്നായി എത്തുന്നു

ഇത്തവണ ഓണം വാരാഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കാണാൻ കഴിയാത്തവർക്ക് നിരാശരാകേണ്ടി വരില്ല. നവംബർ ആദ്യവാരം ഓണക്കാലത്തെ ആഘോഷപരിപാടികൾക്കു സമാനമായ ‘കേരളീയം കലാമേള’ അനന്തപുരിക്ക് വിരുന്നായി എത്തും. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ കലാപരിപാടികളും വിവിധ കലാരൂപങ്ങളും വിപുലമായ ഘോഷയാത്രയുമായിരിക്കും പ്രധാന ആകർഷണം. രാജ്യത്തും പുറത്തും പ്രശസ്തരായ ഒട്ടേറെ കലാകാരന്മാരും കേരളീയത്തിന്റെ ഭാഗമാകും.

എസ് പി സി യുടെ ആഭിമുഖ്യത്തിൽ ‘ചലഞ്ച് ദി ചലഞ്ച് ‘എന്ന പേരിൽ ഓണം ക്യാമ്പ് ആരംഭിച്ചു

എസ് പി സി യുടെ ആഭിമുഖ്യത്തിൽ ‘ചലഞ്ച് ദി ചലഞ്ച് ‘എന്ന പേരിൽ ഓണം ക്യാമ്പ് ആരംഭിച്ചു

ക്യാമ്പിന്റെ ഒന്നാം ദിവസം രാവിലെ 9. 30 ന് പതാക ഉയർത്തൽ ചടങ്ങോട് കൂടി ആരംഭിച്ചു. മംഗലപുരം എ എസ് ഐ ഷർജു പതാക ഉയർത്തി. തുടർന്ന് എസ് പി സി കേഡറ്റുകൾ ഈശ്വര പ്രാർത്ഥന നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം മംഗലാപുരം സബ് ഇൻസ്‌പെക്ടർ സാജൻ നിർവഹിച്ചു. എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ പ്രഭാഷണം ഷർജു നടത്തി. ജാസ്മിൻ, ബീന എസ്, രാകേഷ്, സജാദ് (എസ് പി സി ഗാർഡിയൻ കൺവീനർ), സുധ എന്നിവർ പങ്കെടുത്തു.

കുട്ടികൾക്ക് ‘Mobile Boon or Bine’ എന്ന വിഷയത്തെക്കുറിച്ച് വളരെ വിശദമായി ഷർജൂ ക്ലാസ്സ്‌ എടുത്തു. തുടർന്ന് രക്ഷകർത്താവും ഹയർ സെക്കൻഡറി അധ്യാപകനുമായ ബിജു കുട്ടികൾക്ക് ഉല്ലാസകരമായ ഗെയിമുകൾ കൊടുക്കുകയും കുട്ടികളുടെ അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. കഠിനംകുളം(എസ് ഐ) സാബു മൊബൈൽ ഉപയോഗിക്കുന്നതിന്റെ ഗുണത്തിനെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും എസ് പി സി യെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ് നയിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പ്രമോദ് കൃഷ്ണൻ പരിസ്ഥിതിയെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും കഥാരൂപത്തിലും കവിതാരൂപത്തിലും ക്ലാസ് നയിക്കുകയും കേഡറ്റുകൾക്ക് ഉണർവ്വ് നൽകുന്ന തരത്തിലും ക്ലാസ് നയിച്ചു. തുടർന്ന് ഗെയിമും സ്കൂൾ പരിസര ശുചീകരണവും നടത്തി.

പൂവൻപാറ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ആളെ ആറ്റിങ്ങൽ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി

പൂവൻപാറ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ആളെ ആറ്റിങ്ങൽ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി

പൂവൻപാറ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ആളെ ആറ്റിങ്ങൽ ഫയർഫോഴ്സ് അതി സാഹസികമായി രക്ഷപ്പെടുത്തി. കിളിമാനൂർ പഴയ കുന്നുമ്മേൽ സ്വദേശി ചെല്ലപ്പൻപിള്ള (77) ആണ് ആറ്റിൽ ചാടിയത്. വൈകുന്നേരം നാലുമണിയോടു കൂടി പൂവൻപാറ പാലത്തിൽ നിന്നും താഴേക്ക് ചാടി എന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നിമിഷങ്ങൾക്കകം സേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തുകയും ആറ്റിങ്ങൽ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രതീപ് കുമാർ ആറ്റിൽ ഇറങ്ങി ലൈഫ് ബോയിയുടെ സഹായത്താൽ രക്ഷപ്പെടുത്തി മറുകരയിൽ എത്തിച്ചു.

അതിശക്തമായ ഒഴുക്ക് നിമിത്തം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. കരയ്ക്ക് എത്തിച്ച സേനയുടെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ആറ്റിങ്ങൽ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജി മനോഹരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.