കള്ളു ഷാപ്പ് ലേലം ഓണ്‍ലൈന്‍ വഴിയാക്കി ഉത്തരവിറങ്ങി; ഈ മാസം 13 വരെ അപേക്ഷിക്കാം

കള്ളു ഷാപ്പ് ലേലം ഓണ്‍ലൈന്‍ വഴിയാക്കി ഉത്തരവിറങ്ങി; ഈ മാസം 13 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളു ഷാപ്പ് ലേലം ഓണ്‍ലൈന്‍ വഴിയാക്കി ഉത്തരവിറങ്ങി. ഈ മാസം 13 വരെ അപേക്ഷിക്കാം. കലക്ടറുടെ സാന്നിധ്യത്തില്‍ നേരിട്ടായിരുന്നു ഇതുവരെ ലേലം നടന്നിരുന്നത്. 5170 ഷാപ്പുകളാണ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം നടത്തുന്നത്. ഒരു ഗ്രൂപ്പില്‍ അഞ്ചു മുതല്‍ ഏഴു വരെ ഷാപ്പുകള്‍ ഉണ്ടാകും. ഓരോന്നിന്റെയും വാടക നിശ്ചയിച്ചിട്ടുണ്ട്. ഒന്നിലധികം പേര്‍ ഒരു ഷാപ്പിനായോ, ഗ്രൂപ്പിനായോ അപേക്ഷിക്കുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെയാകും ഉടമയെ തീരുമാനിക്കുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓണ്‍ലൈന്‍ വഴി കള്ളുഷാപ്പുകള്‍ ലേലം നടത്തുന്നത്.

കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പുതുശേരിമുക്ക് പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ സതീശനാണ് പോലീസിന്റെ പിടിയിലായത്. ഇയാർക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

താൻ പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സ്കൂളിൽ അധ്യാപികയെ അറിയിക്കുകയായിരുന്നു. നിരവധി തവണ പ്രതി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി പെൺകുട്ടി അധ്യാപികയോട് പറഞ്ഞു. തുടർന്ന് സ്കൂൾ അധികൃതർ വിവരം കുട്ടിയുടെ വീട്ടിൽ അറിയിച്ചു. ശേഷം കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസിൽ പരാതി നല്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിൽ 26 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.

വള്ളത്തിന് കേടുപാടുകൾ സംഭവിച്ചു. വള്ളം മുതലപ്പൊഴി ഹാർബറിലേക്ക് നീക്കി. ഇന്നലെയും അഴിമുഖത്ത് സമാനമായ അപകടം ഉണ്ടായിരുന്നു. 33 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള മറൈൻ എൻഫോഴ്സ്മെൻറിൻ്റെ ബോട്ടും ഇന്നലെ അപകടത്തിൽപെട്ടു. അദാനി ഗ്രൂപ് നടത്തി വന്ന ട്രഞ്ചിങ് അടക്കമുള്ള പ്രവർത്തികൾ മൂന്നാഴ്ച്ചയിലേറെയായി മുടങ്ങിയെന്ന് മത്സ്യതൊഴിലാളികൾ പരാതിപ്പെടുന്നു. അഴിമുഖത്തെ മണൽ നീക്കി ആഴം വർധിപ്പിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്ന് അവർ പറഞ്ഞു.

തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

തിരുവനന്തപുരം: യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് സംഭവം. രാജ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സഹോദരന്‍ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷ സമാപനഘോഷയാത്രയുടെ തത്സമയ ദൃശ്യങ്ങൾ  എച്ച് പി ന്യൂസിലൂടെ

ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷ സമാപനഘോഷയാത്രയുടെ തത്സമയ ദൃശ്യങ്ങൾ എച്ച് പി ന്യൂസിലൂടെ

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷ സമാപനഘോഷയാത്രയുടെ തത്സമയ ദൃശ്യങ്ങൾ ഹൃദയപൂർവം ന്യൂസിലൂടെ ലൈവ് ആയി കാണാം. ലൈവ് ആയി കാണുന്നവർ ഹൃദയപൂർവം ഫേസ് ബുക്ക് പേജ് ലൈക് ചെയ്ത് ഫോളോ ചെയ്യുക.

ഡോ. എപിജെ അബ്ദുൾകലാം ഫൗണ്ടേഷന്റെ അധ്യാപക അവാർഡ് എൻ. സാബുവിന്

ഡോ. എപിജെ അബ്ദുൾകലാം ഫൗണ്ടേഷന്റെ അധ്യാപക അവാർഡ് എൻ. സാബുവിന്

വിദ്യാഭ്യാസ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള 2023 വർഷത്തെ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകനായ എൻ. സാബുവിന് ലഭിച്ചു. അക്കാദമിക പ്രവർത്തനങ്ങളെ കൂടാതെ അദ്ദേഹം നടത്തിയ സമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് പുരസ്കാരം. അധ്യാപക ദിനത്തിൽ തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.