by Midhun HP News | Sep 4, 2023 | Latest News, ജില്ലാ വാർത്ത
ക്യാമ്പിന്റെ ഒന്നാം ദിവസം രാവിലെ 9. 30 ന് പതാക ഉയർത്തൽ ചടങ്ങോട് കൂടി ആരംഭിച്ചു. മംഗലപുരം എ എസ് ഐ ഷർജു പതാക ഉയർത്തി. തുടർന്ന് എസ് പി സി കേഡറ്റുകൾ ഈശ്വര പ്രാർത്ഥന നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം മംഗലാപുരം സബ് ഇൻസ്‌പെക്ടർ സാജൻ നിർവഹിച്ചു. എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ പ്രഭാഷണം ഷർജു നടത്തി. ജാസ്മിൻ, ബീന എസ്, രാകേഷ്, സജാദ് (എസ് പി സി ഗാർഡിയൻ കൺവീനർ), സുധ എന്നിവർ പങ്കെടുത്തു.
കുട്ടികൾക്ക് ‘Mobile Boon or Bine’ എന്ന വിഷയത്തെക്കുറിച്ച് വളരെ വിശദമായി ഷർജൂ ക്ലാസ്സ് എടുത്തു. തുടർന്ന് രക്ഷകർത്താവും ഹയർ സെക്കൻഡറി അധ്യാപകനുമായ ബിജു കുട്ടികൾക്ക് ഉല്ലാസകരമായ ഗെയിമുകൾ കൊടുക്കുകയും കുട്ടികളുടെ അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. കഠിനംകുളം(എസ് ഐ) സാബു മൊബൈൽ ഉപയോഗിക്കുന്നതിന്റെ ഗുണത്തിനെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും എസ് പി സി യെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ് നയിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പ്രമോദ് കൃഷ്ണൻ പരിസ്ഥിതിയെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും കഥാരൂപത്തിലും കവിതാരൂപത്തിലും ക്ലാസ് നയിക്കുകയും കേഡറ്റുകൾക്ക് ഉണർവ്വ് നൽകുന്ന തരത്തിലും ക്ലാസ് നയിച്ചു. തുടർന്ന് ഗെയിമും സ്കൂൾ പരിസര ശുചീകരണവും നടത്തി.
by Midhun HP News | Sep 4, 2023 | Latest News, ജില്ലാ വാർത്ത
പൂവൻപാറ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ആളെ ആറ്റിങ്ങൽ ഫയർഫോഴ്സ് അതി സാഹസികമായി രക്ഷപ്പെടുത്തി. കിളിമാനൂർ പഴയ കുന്നുമ്മേൽ സ്വദേശി ചെല്ലപ്പൻപിള്ള (77) ആണ് ആറ്റിൽ ചാടിയത്. വൈകുന്നേരം നാലുമണിയോടു കൂടി പൂവൻപാറ പാലത്തിൽ നിന്നും താഴേക്ക് ചാടി എന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നിമിഷങ്ങൾക്കകം സേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തുകയും ആറ്റിങ്ങൽ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രതീപ് കുമാർ ആറ്റിൽ ഇറങ്ങി ലൈഫ് ബോയിയുടെ സഹായത്താൽ രക്ഷപ്പെടുത്തി മറുകരയിൽ എത്തിച്ചു.
അതിശക്തമായ ഒഴുക്ക് നിമിത്തം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. കരയ്ക്ക് എത്തിച്ച സേനയുടെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ആറ്റിങ്ങൽ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജി മനോഹരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
by Midhun HP News | Sep 2, 2023 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ഓണം അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ചലഞ്ച് ദ ചലഞ്ചസ് എന്ന ആശയം മുൻ നിർത്തിയുള്ള വിവിധ സെഷനുകൾ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപകരായ എൻ. സാബു, ആർ.എസ്. ലിജിൻ, എസ്. കാവേരി എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ കുന്നുംപുറം കേഡറ്റുകളുമായി സംവദിച്ചു.

by Midhun HP News | Sep 2, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം സെപ്റ്റംബർ 6 ബുധനാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8 ന് ലക്ഷാർച്ചന, 10.30 നു കഞ്ഞി സദ്യ, വൈകുന്നേരം 4 ന് ഉറിയടി, 6. 15 നു
ശോഭായാത്രാ സംഗമം, 6 30 ന് ദീപാരാധനയും ആകാശകാഴ്ചയും നടക്കും. 7 നു പൂവണത്തും മൂട് കലാഗ്രാമത്തിലെ കുട്ടികൾ അവതരിപ്പിയ്ക്കുന്ന നൃത്ത നൃത്യങ്ങൽ,
9 നു ലഘുഭക്ഷണവും ഉണ്ടായിരിയ്കും.
by Midhun HP News | Sep 2, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പോത്തൻകോട് നേതാജിപുരത്ത് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നേതാജിപുരം സ്വദേശികളായ ദിനീഷ്, എം ശ്യാംകുമാർ എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്നയുടൻ പ്രതികൾ ഒളിവിൽ പോയിരുന്നു. പോത്തൻകോട് പൊലീസാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
നേതാജിപുരം സ്വദേശി നഹാസിന്റെ വീടിന് നേർക്കാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. നഹാസിന്റെ കൈ ഇരുമ്പു കമ്പി കൊണ്ട് തല്ലി ഒടിച്ചിരുന്നു. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് കുടുംബം പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
രണ്ട് സ്കൂട്ടറുകളും അക്രമിസംഘം തല്ലിത്തകർത്തു. തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ജംഗ്ഷനിൽ തുടങ്ങിയ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചത്. യുവതിയെ വീടിനുള്ളിൽ വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ബിനീഷ്, പപ്പടം കുട്ടൻ എന്ന ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു ആരോപണം.
by Midhun HP News | Sep 2, 2023 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5520 എന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണം 44160 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം പവന് 4573 രൂപയും നല്‍കേണ്ടി വരും.
കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44,120 രൂപയിലാണ് വ്യാപാരം പുരോഗമിച്ചിരുന്നത്. കഴിഞ്ഞ മാസം പലതവണയായി വില ഉയര്‍ന്ന് പവന് 44000 കടന്ന സ്വര്‍ണവിലയാണ് ഈ മാസം ആദ്യ ദിനം കുറഞ്ഞിരുന്നത്.
Recent Comments