പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം; വീടുകയറി കൈ തല്ലിയൊടിച്ചു

പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം; വീടുകയറി കൈ തല്ലിയൊടിച്ചു

തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. പോത്തൻകോട് നേതാജിപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. നേതാജിപുരം സ്വദേശി നഹാസിന്റെ വീടിന് നേർക്കാണ് ആക്രമണം നടന്നത്. നഹാസിന്റെ കൈ തല്ലിയൊടിച്ചു. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 അംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സ്കൂട്ടറുകൾ അക്രമിസംഘം തല്ലിത്തകർത്തു.

തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ജംഗ്ഷനിൽ തുടങ്ങിയ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവതിയെ വീടിനുള്ളിൽ വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ബിനീഷ്, പപ്പടം കുട്ടൻ എന്ന ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായി പിടികൂടി

പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായി പിടികൂടി

പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ചിറയിൻകീഴ്
അനുപമ ജംഗ്ഷൻ ഭാഗത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം പോലീസ് വാഹനത്തിൽ പെട്രോളിങ്ങ് നടത്തിവരവെ നിരവധി വധശ്രമ കേസിലെ പ്രതിയായ വാവ കണ്ണൻ എന്ന ലിജിനും സച്ചുവും ചേർന്ന് വടിവാൾ ഉപയോഗിച്ച് സബ് ഇൻസ്പെക്ടർമാരായ സുമേഷ്‌ ലാൽ, അനൂപ് സി.പി. ഒ വിഷ്ണു എന്നിവരെ വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചു. എന്നാൽ ഇവരെ അതിസാഹസികമായി പോലീസ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഇന്ന് വൈകുന്നേരം പ്രതിയായ ലിജിനെ ആറ്റിങ്ങൽ കോടതി റിമാൻന്റ ചെയ്തു.

അഞ്ചുതെങ്ങ് ജലോത്സവം: മലയാളമങ്ക സംസ്ഥാനതല മത്സരവും പ്രമുഖരെ ആദരിക്കൽ ചടങ്ങും ഇന്ന്

അഞ്ചുതെങ്ങ് ജലോത്സവം: മലയാളമങ്ക സംസ്ഥാനതല മത്സരവും പ്രമുഖരെ ആദരിക്കൽ ചടങ്ങും ഇന്ന്

കേരള ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ ഭാഗമായി “മലയാളി മങ്ക” സംസ്ഥാന തല മത്സരവും പ്രമുഖരെ ആദരിക്കൽ ചടങ്ങും ഇന്ന് നടക്കും.

ഇന്ന് വൈകിട്ട് 6:00 മണിയ്ക്ക് അഞ്ചുതെങ്ങ് മീരാൻകടവിലെ പ്രത്യേക വേദിയിൽ “മലയാളി മങ്ക” സംസ്ഥാനതല മത്സരങ്ങൾ നടക്കും. ഒന്നാം സമ്മാനം ₹10,000 കൂടാതെ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് മറ്റ് സമ്മാനങ്ങളും. 18 വയസ്സിനു മുകളിലുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യത ഉണ്ടായിരിക്കുക.
തുടർന്ന് സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവൃത്തനങ്ങളിലേർപ്പെട്ടവരെ ആദരിക്കും. അഞ്ചുതെങ്ങ് മീരാൻകടവിലെ ജലോത്സവ വേദിയിൽ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങിലാണ് സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവത്തനങ്ങളിലേർപ്പെട്ട പ്രമുഖരെ ആദരിക്കുന്നത്.

ആർ എസ് ഗാന്ധി
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
എസ് ഗോകുൽദാസ്
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
പി ഭദ്രസേനൻ
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
എസ് സുജാതൻ ആമ്പാടി
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
ദേശപാലൻ പ്രദീപ് ആദിത്യ
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
എസ് ശരത്ചന്ദ്രൻ
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
ബിപിൻചന്ദ്രപാൽ
(കാഥികൻ)
എൽ സ്കന്ദകുമാർ
(നാടകം)
ബിനു വർഗ്ഗീസ്
(വിദ്യാഭ്യാസരംഗം)
അജി ജെറോൺ
(കലാരംഗം)
അഞ്ചുതെങ്ങ് സുരേന്ദ്രൻ
(മുൻകാല ആരോഗ്യ പ്രവർത്തനം)
ആർ ജാറാൾഡ്
മത്സ്യമേഖലാ പ്രവർത്തനം)
അഞ്ചുതെങ്ങ് സജൻ
(സാമൂഹ്യപ്രവർത്തനം / മീഡിയ)
അഡ്വ : പ്രദക്ഷിണ പ്രസാദ്
(മീഡിയ)
തുടങ്ങിയവരെ ആദരിക്കും.

കലാരത്ന ആർട്ടിസ്റ്റ് സുജാതന് ആദരവ് നൽകി ആറ്റിങ്ങൽ നഗരസഭ

കലാരത്ന ആർട്ടിസ്റ്റ് സുജാതന് ആദരവ് നൽകി ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച നാടകോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം കലാരത്ന ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. നഗരസഭാങ്കണത്തിൽ നടന്ന യോഗത്തിൽ വക്കം ഷക്കീർ അധ്യക്ഷനായി. അനിൽ ആറ്റിങ്ങൽ, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

നഗരത്തിലെ പൗരാവലിയ്ക്കു വേണ്ടി നഗരസഭ അധ്യക്ഷ അഡ്വ.എസ്.കുമാരി രംഗപടകലാകാരൻ സുജാതനെ ആദരിച്ചു. ആഗസ്റ്റ് 21 ന് ആരംഭിച്ച് സെപ്റ്റംബർ 5 ന് സമാപിക്കുന്ന ഓണാഘോഷത്തിൽ കലാകായിക മത്സരങ്ങളും വിവിധങ്ങളായ സ്റ്റേജ് പരിപാടികളും നടക്കുന്നു. സെപ്റ്റംബർ 5 ന് സാംസ്കാരിക ഘോഷയാത്രയോടു കൂടി അവസാനിക്കുന്ന സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

“തേൻ മിഠായി” മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

“തേൻ മിഠായി” മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

ആരാമം പ്രൊഡക്ഷൻസിലൂടെ അനൂപ് കടമ്പാട്ട് നിർമിച്ച മനോഹരൻ എന്ന മ്യൂസിക് വീഡിയോയ്ക്ക് ശേഷം രണ്ടാമത് ചെയ്യുന്ന മ്യൂസിക് വീഡിയോ ആണ് “തേൻ മിഠായി”. സദർ നെടുമങ്ങാട് ഗാനരചനയും സംഗീതസംവിധാനവും നൽകി ഇത് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഇത്‌ ഇവരുടെ കൂട്ടുകെട്ടിൽ അഞ്ചാമത്തെ സോങ് ആണ്. ഇതിന്റെ കഥ, ഛായാഗ്രഹണം, വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വേണു ശശിധരൻ ലേഖ ആണ്. ഇതിൽ മുഖ്യവേഷം ചെയ്തിരിക്കുന്നത് മുഹമ്മദ് ഷാരിഖ് & രേഷ്മ നന്ദു, ഒരു പഴയ കാലത്തിന്റെ പ്രകൃതി ഭംഗിയിൽ ഒരുക്കിയിരിക്കുന്ന മനോഹരമായ പ്രണയത്തിന്റെ ദൃശ്യ വിരുന്നാണ് ഈ മ്യൂസിക് വീഡിയോ. മൂൺ ലൈറ്റ് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയായാണ് റിലീസ് ചെയ്തിരിക്കുന്നത്.

https://youtu.be/DmEguLRAF_c

ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്കായുള്ള സ്കൂൾ തല ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു

ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്കായുള്ള സ്കൂൾ തല ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു

ലിറ്റിൽ – കൈറ്റ്സ് കുട്ടികളുടെ ആധുനിക സാങ്കേതിക വിദ്യാ പരിശീലന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്കായുള്ള സ്കൂൾ തല ക്യാമ്പ് നാളെ 01/09/2023 ( വെള്ളിയാഴ്ച) ഗവ. മോഡൽ ബോയ്സ് വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നു. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ കുട്ടികൾക്ക് ഐ ടി സംബന്ധമായ ക്ലാസ്സുകളും പരിശീലനവും ഉണ്ടായിരിക്കുന്നതാണ്.