by Midhun HP News | Aug 31, 2023 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഓണകിറ്റ് വിതരണവും നടന്നു. പൊതുയോഗത്തിന്റെ ഉദ്ഘാടനം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിലും ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ചിറയിൻകീഴ് സബ് ഇൻസ്‌പെക്ടർ അനൂപ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
അഴൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. ഷാജഹാൻ, എസ്. അനിൽകുമാർ, കെ. ഓമന, എ ഡി എസ് ചെയർപേഴ്സൻ ജീന, അനിൽ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി എസ്. ശശി സ്വഗതവും വരവ് ചെലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഖജാൻജി എം. അബ്ദുൽ ജബ്ബാർ കൃതഞ്തയും പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ എസ്. വിജയൻ, എ. കെ. സലിം, എസ്. വിജയകുമാർ, എസ്. അരുൺജിത് എന്നിവർ സംബന്ധിച്ചു.
by Midhun HP News | Aug 31, 2023 | Latest News, ജില്ലാ വാർത്ത
കേരള പുലയർ മഹാസഭയുടെ ആഭിമുഖ്യത്തിൽ ഊരുപൊയ്ക വലിയവിള മുക്കിൽ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി. എസ് അനീഷ് അധ്യക്ഷനായി. ഇടയ്ക്കോട് വില്ലേജ് റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡൻറ് ഊരുപൊയ്ക അനിൽ ഉദ്ഘാടനവും പതാക ഉയർത്തൽ കർമ്മവും നിർവഹിച്ചു. പ്രസിഡൻറ്
സി. ഗോപകുമാർ, സെക്രട്ടറി ടി. എസ് ബിനു, ട്രഷറർ എസ്. പ്രസാദ്, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
by Midhun HP News | Aug 30, 2023 | Latest News, ജില്ലാ വാർത്ത
എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കോ എന്ന പേരിൽ ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡന്റ് വി.സദാശിവൻ പിള്ള സാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. വാർദ്ധക്യ സഹജമായ ശാരീരിക അവശതകളെ തുടർന്ന് ദീർഘകാലമായി വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.
തിരുവോണനാളിൽ അദ്ദേഹത്തിന്റെ വസതിയിൽ എക്കാേ വർക്കിംഗ് പ്രസിഡന്റ് കെ. അജന്തൻനായർ അദ്ദേഹത്തിനെയും റിട്ട. അധ്യാപികയായ സഹധർമ്മിണിയേയും പൊന്നാടയണിയിക്കുകയും ഓണക്കോടി നൽകുകയും ചെയ്തു. എക്കാേ ജനറൽ സെക്രട്ടറി അഡ്വ. കെ.ജയപാൽ, ട്രഷറർ കൃഷ്ണൻകുട്ടി നായർ, ഭാരവാഹികളായ എൻ. സാബു, വി.വേണു, പി.വി. ബാബു എന്നിവർ സംബന്ധിച്ചു.
by Midhun HP News | Aug 30, 2023 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ ജമന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. അവനവഞ്ചേരി എ.കെ.ജി. നഗർ റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ചായിരുന്നു കേഡറ്റുകൾ ജമന്തിപ്പൂ തോട്ടം തയ്യാറാക്കിയത്. ഇന്ന് വിളവെടുത്ത അഞ്ചു കിലോയിലധികം പൂക്കളാണ് നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ സ്കൂളിന്റെ അത്തപ്പൂക്കളമൊരുക്കാൻ ഉപയോഗിച്ചത്. അവനവഞ്ചേരി മാമ്പഴക്കോണത്ത് നടന്ന ചടങ്ങിൽ സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ടി.എൽ. പ്രഭൻ, എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപകരായ എൻ. സാബു, ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു.

by Midhun HP News | Aug 30, 2023 | Latest News, ജില്ലാ വാർത്ത
ടീം ഫോർ കല്ലിൻമൂടിന്റെ നേതൃത്വത്തിൽ 5 ദിവസങ്ങളായി ആഘോഷിച്ച കല്ലിൻമൂട് ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. എല്ലാപേരും ന്യൂജെൻ ആകാനുള്ള ശ്രമത്തിലേക്ക് പോകുമ്പോൾ പഴയമയിലേക്ക് പുതു തലമുറയെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്ന ടീം ഫോർ കല്ലിൻമൂട് ഈ നാടിന് മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ വച്ച് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേനാംഗങ്ങളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും മന്ത്രി ആദരിച്ചു.
തുടർന്ന് ഓണം സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പും മന്ത്രി നിർവഹിച്ചു. കല്ലിൻമൂട് വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യാഥിതിയായി. പൂവണത്തുംമൂട് ബിജു, ശിവപ്രസാദ്, ജി.സുഗുണൻ, എസ് എസ് അജി, അഭിലാഷ്, രഞ്ചിത്ത് ലാൽ, സബീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി വനിത വടംവലി മത്സരവും കൈകൊട്ടി കളിയും, മ്യൂസിക്കൽ ഷോയും നടന്നു.
by Midhun HP News | Aug 30, 2023 | Latest News, ജില്ലാ വാർത്ത
കുടുംബ ഗാനമേള ശ്രദ്ധേയമായി. തെക്കേക്കര ഭാഗീരഥി അമ്മ കുടുംബ അംഗങ്ങൾ മാത്രമായിരുന്നു ഗായകർ. ഒരേകുടുംബത്തിലെ മക്കൾ, മരുമക്കൾ, ചെറുമക്കൾ മാത്രമാണ് പാട്ടുകാർ. ഓണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭയിൽ നടന്ന ഗാനമേളയ്ക്, ആറ്റിങ്ങൽ ജി ജി എച്ച് എസ് എസ് അധ്യാപിക പദ്മശ്രീ, തുണ്ടത്തിൽ എം വി എച്ച് എസ് എസ് പ്രിൻസിപ്പൽ രാജീവ്, അഡ്വ. സുരേഷ്‌കുമാർ, ഡോ സാന്ദ്ര, അനുജശ്രീകുമാർ എന്നിവരാണ് നേതൃത്വം നൽകിയത്.
Recent Comments