by Midhun HP News | Sep 2, 2023 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5520 എന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണം 44160 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം പവന് 4573 രൂപയും നല്‍കേണ്ടി വരും.
കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44,120 രൂപയിലാണ് വ്യാപാരം പുരോഗമിച്ചിരുന്നത്. കഴിഞ്ഞ മാസം പലതവണയായി വില ഉയര്‍ന്ന് പവന് 44000 കടന്ന സ്വര്‍ണവിലയാണ് ഈ മാസം ആദ്യ ദിനം കുറഞ്ഞിരുന്നത്.
by Midhun HP News | Sep 2, 2023 | Latest News, ജില്ലാ വാർത്ത
ജമാഅത്ത് കൗൺസിൽ ലീഡേഴ്സ് ക്യാമ്പിൽ വെച്ച് കേരളത്തിൻറെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. പി ജയചന്ദ്രൻ പെരിങ്ങമ്മല, ഇക്ബാൽ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ ജെ എസ് ജഹാംഗീറിനെ മികച്ച അധ്യാപന സേവനത്തിനും ഇക്കഴിഞ്ഞ എൽ എൽ ബി പരീക്ഷയിൽ (2023) മികച്ച വിജയം നേടിയതിനും ആദരിച്ചു.
by Midhun HP News | Sep 2, 2023 | Latest News, ജില്ലാ വാർത്ത
പ്രേംനസീർ സ്മാരകം ശാന്തി വായനശാലയുടെ പുതിയ ലൈബ്രറി ഉദ്ഘാടനവും ഓണാഘോഷവിജയികൾക്കുള്ള സമ്മാനദാനവും സെപ്തംബർ 3 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും. വായനശാല പ്രസിഡന്റ് ആർ. തുളസീധരന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം സാഹിത്യകാരൻ ഉണ്ണി ആറ്റിങ്ങൽ നിർവഹിക്കും.
ആദ്യ പുസ്തക വിതരണം സാഹിത്യകാരൻ രാമചന്ദ്രൻ കരവാരവും ഓണാഘോഷ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാന വിതരണങ്ങൾ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത, സിനിമ-സീരിയൽ നടൻ എ.കെ. ഫൈസൽ, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ എന്നിവരും നിർവഹിക്കും. മറ്റ് വിശിഷ്ടാതിഥികളായി വാർഡ് മെമ്പർ സൈജനാസർ, കിഴുവിലം രാധാകൃഷ്ണൻ, സി.എസ്.ചന്ദ്രബാബു, അജിത് സി. കിഴുവിലം, എൻ.ശശിധരൻ നായർ, ആർ.കെ.ബാബു എന്നിവരും സ്വാഗതം വായനശാല സെക്രട്ടറി വി. ബങ്കിൻ ചന്ദ്രനും കൃതജ്ഞത പ്രോഗ്രാം കൺവീനർ എൻ.എസ്. അനിലും നിർവഹിക്കും.

by Midhun HP News | Sep 2, 2023 | Latest News, ജില്ലാ വാർത്ത
ലിറ്റിൽ – കൈറ്റ്സ്, കുട്ടികളുടെ ആധുനിക സാങ്കേതിക വിദ്യാ പരിശീലന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്കായുള്ള സ്കൂൾ തല ഏകദിന ക്യാമ്പ് ഗവ. മോഡൽ ബോയ്സ് വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസിഡന്റ് വി എസ് വിജു കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മാസ്റ്റർ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ രതീഷ് കുമാർ, മാസ്റ്റർ ട്രെയിനർമാരായ സുജ എൽ, ശോഭ എസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആനിമേഷൻ & പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറുകൾ ആയ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയുടെ പ്രവർത്തനങ്ങൾ കുട്ടികൾ ഏറെ ആവേശത്തോടെ സ്വായത്തമാക്കി. ഇവയുടെ പ്രവർത്തന പരിശീലനവും കഴിയാവുന്നത്ര കുട്ടികൾ ഹൃദിസ്ഥമാക്കി. ഏറെ ആവേശത്തോടെ കുട്ടികൾ പങ്കെടുത്ത ക്യാമ്പ് വൈകുന്നേരം 5 മണിക്ക് സമാപിച്ചു.

by Midhun HP News | Sep 1, 2023 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കുളച്ചൽ കടലിൽ കാണാതായി. അഞ്ചുതെങ്ങ് കുരിശ്ശടിമുക്ക്, മുരുക്കുവിളാകം സ്വദേശി ബിനുഎന്ന് വിളിക്കുന്ന ഷിബു (35) നെയാണ് കഴിഞ്ഞ 29 മുതൽ കാണാതായത്. കഴിഞ്ഞ 28 ന് കേരള തമിഴ്നാട് അതിർത്തിയായ കുളച്ചൽ തേങ്ങാപട്ടണത്തിൽ മത്സ്യബന്ധന ജോലിയ്ക്ക് പോയതായിരുന്നു ഷിബു. കുളച്ചൽ സ്വദേശി ഫ്രാങ്ക്ളിന്റെ ഉടമസ്ഥതയിലുള്ള നോഹ എന്ന ബോട്ടിലാണ് ഷിബു മത്സ്യബന്ധന ജോലിയ്ക്ക് പോയത്. ഷിബു ഉൾപ്പെടെ പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.
29 ന് വിഴിഞ്ഞത്തിനും കോവളത്തിനുമിടയ്ക്ക് വച്ച് ശക്തമായ ചുഴിയിൽപ്പെട്ട് വള്ളം ഉലയുകയും ഷിബു കടലിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു, എന്നാണ് കൂടെയുള്ളവർ നൽകുന്ന വിവരം. തുടർന്ന് കൂടെയുണ്ടായിരുന്നവരുടെ നേതൃത്വത്തിൽ ശക്തമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വിവരം കോസ്റ്റൽ പോലീസിനേയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും അറിയിക്കുകയും ഇവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടന്നുവരുകയുമാണ്.
by Midhun HP News | Sep 1, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മഹിളാ കോൺഗ്രസിന്റെ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റായി ദീപ രവിയെ തെരഞ്ഞെടുത്തു.
Recent Comments