by Midhun HP News | Aug 30, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വിളയിൽ റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. സാഹിത്യ, ചിത്ര രചനാ മത്സരങ്ങൾ ഉത്രാടനാളിലും കലാകായിക മത്സരങ്ങൾ തിരുവോണ നാളിലും നടന്നു. വൈകുന്നേരം 6 മണിക്ക് വി ആർ എ പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങലിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ അഡ്വ: എസ്.കുമാരി ഉദ്ഘാടനം ചെയ്തു.

സി.ജെ. രാജേഷ് കുമാർ സന്നിഹിതനായിരുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാന വിതരണം വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. വി ആർ എ ജനറൽ സെക്രട്ടറി എം ജി മനോജ് സ്വാഗതവും ട്രഷറർ ആർ മണികണ്ഠൻ പിള്ള നന്ദിയും പറഞ്ഞു. തുടർന്ന് വി ആർ എ പ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. ഡാൻസ് വിത്ത് മീ ഫിറ്റ്നെസ് സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു നൃത്ത പരിപാടികൾ സംഘടിപ്പിച്ചത്.

by Midhun HP News | Aug 28, 2023 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മണമ്പൂരിൽ ഓട്ടോ തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശി ബൈജു (50) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയോടെ ബൈജുവിനെ വീട്ടു പരിസരത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട പരിസരവാസികൾ മണമ്പൂർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടതായി ഡോക്ടർ അറിയിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി ഒറ്റയ്ക്കു കഴിയുന്ന ബൈജു ഓട്ടോ ഡ്രൈവർ ആണ്.

by Midhun HP News | Aug 28, 2023 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ഓണം പൂജകള്‍ക്കായി ശബരിമല നട ഇന്നലെ വൈകീട്ട് തുറന്നു. അയ്യപ്പ സന്നിധിയില്‍ ഇന്നു മുതല്‍ 31 വരെ ഓണസദ്യ നടക്കും. മേല്‍ശാന്തിയുടെ വകയാണ് ഇന്നത്തെ ഉത്രാട സദ്യ. നാളെ ദേവസ്വം ജീവനക്കാര്‍ തിരുവോണ സദ്യ ഒരുക്കും. 30 ന് പൊലീസും 31 ന് മാളികപ്പുറം മേല്‍ശാന്തിയും ഓണസദ്യ ഒരുക്കുന്നുണ്ട്.

ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണസദ്യ നല്‍കുന്നതിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. 31 ന് രാത്രി 10 ന് ശബരിമല ക്ഷേത്ര നട അടയ്ക്കും. നട തുറന്ന ഇന്നലെ ദര്‍ശനത്തിന് ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്.
by Midhun HP News | Aug 28, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറിയുടെ എഴുപത്തിരണ്ടാമത് വാർഷികാഘോഷവും ഓണാഘോഷവും ആഗസ്റ്റ് 26 മുതൽ 31 വരെ നടത്തിവരുകയാണ്.
ഗ്രന്ഥശാലാങ്കണത്തിലാണ് പരിപാടികൾ നടക്കുന്നത്. ആഗസ്റ്റ് 29ന് രാവിലെ 9 മണിക്ക് പതാക ഉയർത്തൽ, തുടർന്ന് ബാലോത്സവസന്ധ്യ. ആഗസ്റ്റ് 30 ന് വൈകുന്നേരം 7 മണിക്ക് വനിതാവേദി അവതരിപ്പിക്കുന്ന കലാപരിപാടിയായ ഓണരാവ് സംഘടിപ്പിയ്ക്കും. ആഗസ്റ്റ് 31 ന് വൈകുന്നേരം 7 മണിക്ക് സാംസ്കാരിക സമ്മേളനവും സമ്മാനവിതരണവും നടക്കും.
എല്ലാ ദിവസവും രാവിലെ 10 മണി മുതൽ കായിക മത്സരങ്ങളും കലാ സാഹിത്യ മത്സരങ്ങളും നടക്കുന്നതായിരിയ്കും.

by Midhun HP News | Aug 28, 2023 | Latest News, ജില്ലാ വാർത്ത
ഓണക്കോടിയും, പൂക്കളവും, സദ്യവും, ഓണക്കളികളുമൊക്കെയായി ഒത്തുകൂടലിന്റെ ആഘോഷത്തിമിർപ്പിലാണ് മലയാളികളെല്ലാം. നാടെങ്ങും ഓണ ലഹരി നിറഞ്ഞിരിക്കുകയാണ്. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്, ഏറെ പ്രിയപ്പെട്ട ഉത്രാടപ്പാച്ചിൽ.
സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്നലെ തുടക്കമായി. മാനുഷ്യർ എല്ലാവരും ഒന്നുപോലെ എന്ന പഴയ സങ്കൽപ്പത്തിനെ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ് നാമെന്നും നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

by Midhun HP News | Aug 28, 2023 | Latest News, ജില്ലാ വാർത്ത
ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ പുരുഷ റിലേ ടീം. ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. മൂന്ന് മലയാളി താരങ്ങളടങ്ങിയ ടീമാണ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. അമേരിക്കയ്ക്കാണ് സ്വർണം.
ആദ്യമായാണ് ഇന്ത്യ ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 2.59.92 മിനിറ്റ് സമയവുമായാണ് ഇന്ത്യ അഞ്ചാമതെത്തിയത്. ഒന്നാമതായി ഫിനിഷ് ചെയ്ത അമേരിക്ക 2.57.31 മിനുറ്റുമായാണ് സ്വർണം ഉറപ്പിച്ചത്. 2.58.45 മിനുറ്റുമായി ഫ്രാൻസ് വെള്ളിയും 2.58.71 മിനുറ്റുമായി ബ്രിട്ടൻ വെങ്കലവും നേടി. ജമൈക്കയാണ് നാലാമത്, 2.59.34 മിനുറ്റിലാണ് അവർ ഫിനിഷ് ചെയ്തത്. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്‍മൽ എന്നിവരാണ് റിലേ ടീമിലെ മലയാളികൾ. ടീമിലെ മറ്റൊരംഗമായ രാജേഷ് രമേശ് തമിഴ്നാട് സ്വദേശിയാണ്.

Recent Comments