കരവാരത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കാർഷികഓണച്ചന്ത ആരംഭിച്ചു

കരവാരത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കാർഷികഓണച്ചന്ത ആരംഭിച്ചു

സംസ്ഥാന കർഷക ക്ഷേമ വകുപ്പും കരവാരം കൃഷിഭവനും സംയുക്തമായി കരവാരം ചാത്തമ്പറ ആരംഭിച്ച ഓണച്ചന്ത ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നും വിപണി വിലയേക്കാൾ ഉയർന്ന വില നൽകി നാടൻ കാർഷിക വിഭവങ്ങൾ സംഭരിച്ച് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഓണക്കാലത്ത് വിൽപന നടത്തും. ഇതുമൂലം പൊതു പണിയിലെ പച്ചക്കറികളുടെ വിലക്കയറ്റം ഓണക്കാലത്ത്പിടിച്ചു നിർത്താൻ കഴിയുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീർ രാജകുമാരി, ഇന്ദിരാ സുദർശനൻ, ദീപ പങ്കജാക്ഷൻ, സിഡിഎസ് ചെയർപേഴ്സൺ വിലാസിനി, വൈസ് ചെയർപേഴ്സൺ സീന, പൊതുപ്രവർത്തകരായ എസ്. എം .റഫീഖ്, എം. കെ. രാധാകൃഷ്ണൻ, എസ്. മധുസൂദനക്കുറുപ്പ്കൃഷി ഓഫീസർ ഷാജിൻ കൃഷി അസിസ്റ്റൻറ് ബിനു തുടങ്ങിയവർ സംസാരിച്ചു.

വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി

വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി

ആറ്റിങ്ങൽ: വക്കം നിലയ്ക്കാ മുക്കിന് സമീപത്തുള്ള വാട്ടർ ടാങ്കിന് മുകളിൽ വക്കം ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പറായ അഭിലാഷ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വക്കം പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന കുടിവെള്ള സംഭരണിയുടെ മുകളിലാണ് യുവാവ് കയറി നിൽക്കുന്നത്.

ഈ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതെ ആയിട്ട് ദിവസങ്ങൾ ഏറെയായി എന്ന് ആരോപിച്ചാണ് യുവാവിൻറെ ആത്മഹത്യാ ഭീഷണി. നിരവധി പ്രാവശ്യം ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല തുടർന്നാണ് യുവാവിൻറെ ആത്മഹത്യ ഭീഷണി. ഇത്രയും സമയമായിട്ടും വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ ആരും തന്നെ സംഭവസ്ഥലത്ത് എത്തിയിട്ടില്ല. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി വാട്ടർ ടാങ്കിന് താഴെ വലവിരിച്ചു. പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തി യുവാവിനെ അനുനയിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നു

ആറ്റിങ്ങലിലെ പ്രമുഖ മാരുതി ഷോറൂമിലേയ്ക്ക് ജീവനക്കാരെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ മാരുതി ഷോറൂമിലേയ്ക്ക് ജീവനക്കാരെ ആവശ്യമുണ്ട്

ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തനമാരംഭിച്ച അരീനയുടെ പതിനൊന്നാമത് ഷോറൂമായ സാരഥി ഓട്ടോ ഡ്രൈവ്സ് എന്ന സ്ഥാപനത്തിലേയ്ക് ജീവനക്കാരെ ആവശ്യമുണ്ട്.

1 സെയിൽസ് ഓഫീസർ: യോഗ്യത – +2/ ഐ ടി ഐ/ ഡിപ്ലോമ. ഇരുചക്ര വാഹനവും പ്രസ്തുത ലൈസെൻസെൻസും ഉണ്ടായിരിക്കണം. ഫ്രഷേർസിനും അപേക്ഷിക്കാം.

2 അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: യോഗ്യത – ബി കോം & ടാലി (2 വർഷത്തെ പ്രവൃത്തി
പരിചയം)

3 ലേഡീസ് സ്റ്റാഫ്: യോഗ്യത – ഐ ടി ഐ / ഡിഗ്രീ / ഡിപ്ലോമ

4 ടീം ലീഡർ (ടി എൽ എസ്), സോഴ്സിങ് എക്സിക്യൂട്ടീവ്: യോഗ്യത- +2/ ഐ ടി ഐ/ ഡിപ്ലോമ/ഡിഗ്രി

പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളോടെ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്നു. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക

ഫോൺ നമ്പർ – 9947276065
email- arenahr.tvm@sarathygroup.com

പാലിയേറ്റീവ് രോഗികൾക്ക് ഓണസമ്മാനങ്ങൾ വിതരണം ചെയ്തു

പാലിയേറ്റീവ് രോഗികൾക്ക് ഓണസമ്മാനങ്ങൾ വിതരണം ചെയ്തു

ചിറയിൻകീഴ്: ചിത്തിരതോണി 85 സംഘം താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് രോഗികൾക്ക് ഓണത്തിന് ഒരു കൈത്താങ്ങ് പരിപാടി ധനസഹായം വിതരണം ചെയ്ത് അടൂർ പ്രകാശ് എം പി ഉദ്ഘാടനം നിർവഹിച്ചു. ഒരു പൂർവ്വകാല വിദ്യാർത്ഥി സംഘടന സമൂഹത്തിലെ എല്ലാ വശങ്ങളിലും ഇറങ്ങിച്ചെന്ന് പ്രവർത്തനം നടത്തുന്ന ചിത്തിരത്തോണി മറ്റുള്ളവർക്ക് കൂടി ഒരു മാതൃകയാകട്ടെ എന്ന് അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു പറഞ്ഞു. ഒരു സർക്കാർ സംവിധാനത്തിലൂടെ അടുത്തട്ടിലുള്ള ജനതയെ പൂർണ്ണമായും ഉയർത്തിക്കൊണ്ടു വരാൻ കഴിയില്ല സമൂഹത്തിൽ ഇത്തരം സംഘടനകൾ കൂടി ഒരു കൈത്താങ്ങായി പ്രവർത്തിച്ചാൽ മാത്രമേ അടുത്തട്ടിലുള്ള ജനതയുടെ മുന്നോട്ടുപോക്കിന് സാധ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്തിരത്തോണി ഗ്രന്ഥശാല പ്രസിഡന്റ് മനോജ് ബി ഇടമനയുടെ അധ്യക്ഷതയിൽ താലൂക്ക് ആശുപത്രിയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് പിസി ജയശ്രീ ഓണക്കിറ്റ് (അരിയും പല വ്യഞ്ജനങ്ങളും) വിതരണ ചെയ്തു. ഓണക്കോടിയുടെ വിതരണം ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജിത് കുമാർ എസ്‌ എൽ നിർവഹിച്ചു. പച്ചക്കറികിറ്റ് മനോജ് ബി ഇടമനയും വിതരണം ചെയ്തു. ചിത്തിരത്തോണി പാലിയേറ്റീവ് കെയർ കൺവീനർ പി പ്രേംകുമാർ സ്വാഗതവും ശിവദാസ് നന്ദിയും പറഞ്ഞു. യോഗത്തിൽ ആർഎസ് മനോജ് കുമാർ, കെ വേണു, പി ആർ ജയശ്രീ, ആർ.ജയാംബിക, ടി അനിൽകുമാർ, മനു അപ്പുക്കുട്ടൻ, സുലജ കുമാർ, സുനിതാഭായ്, ബിന്ദു ബി എൽ എന്നിവർ പങ്കെടുത്തു.

ശാർക്കര സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ചിത്തിരത്തോണി ഓണക്കാലത്ത് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകുന്നതോടൊപ്പം സമൂഹത്തിലെ നിർദ്ദനയായവർക്കും വിതരണം ചെയ്യുകയുണ്ടായി. ആശുപത്രി പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്ത രോഗികളുടെ കുടുംബങ്ങൾക്കാണ് ധനസഹായം, അരിയും പലവ്യഞ്ജനങ്ങളും, പച്ചക്കറികളും, ഓണക്കോടിയും വിതരണം നടത്തിയത്. പാലിയേറ്റീവ് കെയറിലുള്ള രോഗികൾക്ക് മാസംതോറും ധനസഹായം രണ്ടുവർഷത്തോളമായി നൽകിവരുകയാണ്.

സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും; ടോട്ടെക്സ് മാതൃക ഒഴിവാക്കും

സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും; ടോട്ടെക്സ് മാതൃക ഒഴിവാക്കും

സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്സ് മാതൃക ഒഴിവാക്കും.

സ്മാര്‍ട്ട് മീറ്ററിന്‍റെ വില, ഹെഡ് എന്‍ഡ് സിസ്റ്റം, മീറ്റര്‍ ഡാറ്റാ മാനേജ്മെന്‍റ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് ചാര്‍ജ്ജുകള്‍, മറ്റ് സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗിനും സൈബര്‍ സെക്യൂരിറ്റിക്കുമുള്ള ചാര്‍ജ്ജുകള്‍, 93 മാസത്തേക്കുള്ള ഓപ്പറേഷന്‍ ആന്‍റ് മെയ്ന്‍റനന്‍സ് ചാര്‍ജ്ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടോട്ടെക്സ് മാതൃക. ഇതിനായി ചെലവഴിക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത കാലയളവില്‍ പരിപാലനവും പ്രവര്‍ത്തനവും ഏജന്‍സിയെ ഏല്‍പ്പിക്കുന്ന ഈ മാതൃക നടപ്പാക്കുന്നതിതോട് സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ വിയോജിച്ചിരുന്നു.

പുതിയ സംവിധാനത്തില്‍ ബില്ലിംഗ്, അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള സോഫ്റ്റ് വെയര്‍ കെഎസ്ഇബിതന്നെ രുപപ്പെടുത്തും. കെ-ഫോണ്‍ വന്നതോടെ കെഎസ്ഇബിക്ക് സൗജന്യമായി നല്‍കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍ ഉപയോഗിച്ച് വിവര വിനിമയം നടത്തും. കെഎസ്ഇബി ഡാറ്റ സെന്‍റ ഉപയോഗിച്ച് ഡാറ്റ സ്റ്റോറേജും നടത്താവുന്നതാണ്. പഴയ മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി ജീവനക്കാര്‍ തന്നെ നടത്തും.

കെഎസ്ഇബിയുടെ നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കില്ല. ആദ്യഘട്ടം എന്ന നിലയില്‍ വ്യവസായ-വാണിജ്യ ഉപയോക്താക്കള്‍ക്കാണ് സംവിധാനം ഏര്‍പ്പെടുത്തുക. മൂന്ന് ലക്ഷത്തില്‍ താഴെ പേരെയാണ് ഈ സംവിധാനത്തിന്‍റെ ഭാഗമാക്കുക.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശിക ഈ വര്‍ഷം ഡിസംബറിനുള്ളില്‍ നല്‍കാനാകുമോ എന്നകാര്യം ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേരളത്തിലെ ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് മാത്രം ആവശ്യമായ വൈദ്യുതി ഉല്‍പ്പാദനം സാധ്യമാകില്ലെന്ന് കണ്ട് വൈദ്യുതി കണ്ടെത്തുന്നതിന് പദ്ധതി തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആറ്റിങ്ങൽ നഗരസഭയുടെ പ്രതിഭാസംഗമം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ നഗരസഭയുടെ പ്രതിഭാസംഗമം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: നഗരസഭയുടെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രതിഭാസംഗമം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പത്ത്, പ്ലസ്ടു, വിഎച്ച്സി പരീക്ഷയിൽ 100 ശതമാനം മാർക്ക് വാങ്ങിയ 330 കുട്ടികളെ പുരസ്കാരം നൽകി ആദരിച്ചു. ചരിത്രത്തിലാദ്യമായി പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ, ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പ്രധാന അധ്യാപകരും സ്കൂളിനു വേണ്ടി ആദരം ഏറ്റുവാങ്ങി.

കൂടാതെ എല്ലാ വിഷയങ്ങൾക്കും എപ്ലസ് വാങ്ങിയ സാക്ഷരതമിഷന്റെ പന്ത്രണ്ടാം തരം തുല്യതാ പഠിതാവായ 63 കാരി അനിതാകുമാരിയും യോഗത്തിൽ പ്രത്യേകം ആദരത്തിന് അർഹയായി. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ എംഎൽഎ ഒഎസ്.അംബിക അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എസ്.ഗിരിജ, എ.നജാം, രമ്യാസുധീർ, അവനവഞ്ചേരി രാജു, കൗൺസിലർമാർ, സ്കൂൾ ഹെഡ്മാസ്റ്റർമാരായ അനിൽകുമാർ, ഷീജ, നിമി, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.